ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ജീവിക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്! ഡോക്ടറുടെ വൈറൽ കുറിപ്പ്

വികാരങ്ങളെ തുടർച്ചയായി അടിച്ചമർത്തുമ്പോൾ ഇത് അടിസ്ഥാനപരമായി ട്യൂമർ ഗ്രോത്ത് ഫാക്ടറുകളെ പ്രോത്സാഹിപ്പിക്കാനുള്ള സാധ്യത കൂടുന്നു.
Mental health
Mental healthMeta AI Image
Updated on
2 min read

രോ​ഗ്യവും മനസമാധാനവും തമ്മിൽ വലിയ ബന്ധമുണ്ട്. തുടർച്ചയായി സമ്മർദവും ദുരിതങ്ങളും അലട്ടുന്നത് നമ്മെ മാനസികമായും പിന്നീട് ശാരീരികമായും ​ബാധിക്കും. ദീർഘകാലം ദേഷ്യവും സങ്കടവും വിഷമവുമൊക്കെ ഉള്ളിൽ ഒതുക്കി ജീവിക്കുന്നത് മാനസികപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനെക്കാൾ ഉപരി ശരീരത്തിലെ കോശങ്ങളുടെ സ്വഭാവത്തിലും വ്യത്യാസങ്ങൾ ഉണ്ടാക്കുമെന്ന് ആയുർവേദ ഡോക്ടർ ആയ ഡോ. ഷാബു പട്ടാമ്പി ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിക്കുന്നു.

ഇത്തരം വികാരങ്ങളെ തുടർച്ചയായി അടിച്ചമർത്തുമ്പോൾ ഇത് അടിസ്ഥാനപരമായി ട്യൂമർ ഗ്രോത്ത് ഫാക്ടറുകളെ പ്രോത്സാഹിപ്പിക്കാനുള്ള സാധ്യത കൂടുന്നു. സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ അമിതമാകുന്നതോടെ നമ്മുടെ പ്രതിരോധ സംവിധാനവും അവതാളത്തിലാകും. കോശങ്ങളുടെ എണ്ണത്തിലും രൂപത്തിലുമുള്ള വ്യത്യാസങ്ങൾ ആരംഭിക്കുന്നത് അവിടെ മുതലാണെന്നും ഡോക്ടർ പറയുന്നു.

ഇത് കോശങ്ങളുടെ എണ്ണം കൂടുന്ന hyperplasia എന്ന അവസ്ഥയിലേക്കും ട്യൂമർ വളർച്ചയിലേക്കും നയിക്കാം. ഇത് പലപ്പോഴും കാൻസർ ആകണമെന്നില്ല. കാൻസറിന് പിന്നിൽ ഭക്ഷണ രീതികളും ജീവിതശൈലിയും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പരിക്ക് ഉണ്ടാകുന്നത് നമ്മുടെ തന്നെ മനസ്സ് നമുക്ക് ശത്രു ആകുമ്പോഴാണെന്നും അദ്ദേഹം പറയുന്നു.

സിസ്റ്റാണ് നിലവിൽ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ പൊടിതട്ടി പോകുന്നതിനു പകരം, കോശങ്ങളുടെ ത്വരിത ഗതിയിലുള്ള പരിവർത്തനങ്ങൾ തടയാനുള്ള ഏറ്റവും നല്ല വഴി നമ്മുടെ തന്നെ മനസ്സിനെ മിത്രപ്പെടുത്തലാണ്. അതിനൊപ്പം ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണവും ആയുർവേദത്തിലെ രസായന ഔഷധങ്ങളും ഒക്കെയായി കോശങ്ങളെ പൂർവാധികം സംരക്ഷിച്ചു വയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

ഡോ. ഷാബു പട്ടാമ്പിയുടെ ഫേയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം

ദീർഘകാലമായി ദേഷ്യമോ സങ്കടമോ വിഷമമോ ഒക്കെ പ്രകടിപ്പിക്കാതെ ഉള്ളിൽ കൊണ്ട് നടക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്.. അവർക്ക് ഏതെങ്കിലും രീതിയിലുള്ള സിസ്റ്റുകളോ ഏതെങ്കിലും രീതിയിലുള്ള ചെറിയ മുഴകളോ എല്ലിന്റെ അമിത വളർച്ചകളോ തൈറോയ്ഡ് ഗ്രന്ഥിയിൽ ഉള്ള nodules എന്നു വിളിക്കാവുന്ന അവസ്ഥകൾ ഒക്കെ ഉണ്ടോ എന്ന് നോക്കിയാൽ മതി..

ഇവയൊന്നും ക്യാൻസറുകൾ അല്ല എങ്കിൽ പോലും കോശങ്ങളുടെ സ്വാഭാവിക വളർച്ചയ്ക്ക് അപ്പുറമുള്ള ചില വേഗ ഗതിയിലുള്ള മാറ്റങ്ങൾ കോശങ്ങൾക്ക് വരുന്നു എന്നുവേണം മനസ്സിലാക്കാൻ.. പലപ്പോഴും കോശങ്ങളുടെ എണ്ണം കൂടുന്ന hyperplasia എന്ന അവസ്ഥയെ ഇതിൽ ഉണ്ടാവു..

തുടക്കത്തിൽ തന്നെ കോശങ്ങൾക്ക് ഉണ്ടാകുന്ന ഈ വ്യതിയാനങ്ങൾ മനസ്സിലാക്കി ജീവിതശൈലികൾ ക്രമപ്പെടുത്തുന്നതിനോടൊപ്പം, മനസ്സിന്റെ ശമന താളത്തിനു വേണ്ടി ചിലതൊക്കെ ചെയ്തേ പറ്റൂ.. ദേഷ്യവും സങ്കടവും ഒക്കെ നിരന്തരം പ്രകടിപ്പിക്കാതെ അടിച്ചമർത്തുമ്പോൾ, അത് അടിസ്ഥാനപരമായി ട്യൂമർ ഗ്രോത്ത് ഫാക്ടറുകളെ stimulate ചെയ്യാനുള്ള സാധ്യതയേറുന്നു.. സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ അമിതമാകുന്നതോടെ അത് ഇമ്മ്യൂണിറ്റിയെ വല്ലാതെ അവതാളത്തിൽ ആക്കുന്നു..

കോശങ്ങളുടെ എണ്ണത്തിലും രൂപത്തിലുമുള്ള താള വ്യതിയാനങ്ങൾ തുടങ്ങുന്നതും അവിടെ മുതലാണ്..!

ഭക്ഷണ രീതികളും ജീവിതശൈലിയും ഉൾപ്പെടെ ക്യാൻസറിന് ഒരുപാട് ഘടകങ്ങൾ പറയാനുണ്ടെങ്കിലും ഏറ്റവും പരിക്ക് ഉണ്ടാക്കുന്നത്, നമ്മുടെ മനസ്സ് നമ്മുടെ തന്നെ ശത്രുവായി തീരുമ്പോഴാണ്.. നമ്മൾ നമുക്ക് തന്നെ ബാധ്യത ആയി തീർന്നു തുടങ്ങുമ്പോഴാണ്.. ഒരേസമയം സ്വയം സഹിക്കാനോ പുറത്തു പറയാനോ കഴിയാത്ത ആ ഉൾപ്പുഴുകലുകളാണ്

കോശങ്ങളിൽ മാറ്റം വരുത്തുന്നത്.. മനസ്സിന്റെ ഈ സ്വഭാവം ഒട്ടൊക്കേ ജന്മസിദ്ധം കൂടിയാണ്..

ചിലരിൽ മാനസിക സമ്മർദ്ദമായി അത് പ്രകടമാകുന്നില്ല എങ്കിൽപോലും, പൂർവ്വജന്മ കർമ ദുരിതങ്ങൾ ആയി നമ്മുടെ തന്നെ ജനിതകങ്ങളിൽ ലീനമായി തന്നെ കാണും..

സമയം വരുമ്പോൾ അത് രോഗങ്ങൾ ഉണ്ടാക്കും.. കർമ്മ സിദ്ധമായ പ്രാരാബ്ദ്ധ ശരീരത്തിൽ ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നു എന്ന് വേദാന്തം പറയുന്നത് അതുകൊണ്ടാണ്..!

അവിടെ പ്രവർത്തിക്കുന്നത് ജീൻ വഴി ഉള്ള മ്യൂട്ടേഷനുകളാണ്.. അതിന് ഈ ജന്മത്തിൽ കാരണങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല..ബോധ പ്രാപ്തൻ ആയിട്ട് പോലും രമണ മഹർഷിക്ക് കാൻസർ വന്നതിന്റെ കാരണം ഒക്കെ ഈ രീതിയിൽ പറയാം.. ആദ്യം പറഞ്ഞ സിസ്റ്റുകൾ ട്യൂമറുകൾ എന്നിവയിലേക്ക് തന്നെ വരാം..

Mental health
രാത്രി ബാക്കി വന്ന ചോറിലേക്ക് അൽപം വെള്ളമൊഴിച്ചിടാൻ മറക്കേണ്ട, പഴങ്കഞ്ഞി പവർഫുൾ ആണ്

ഇങ്ങനെയുള്ള അസുഖങ്ങൾക്ക് ചികിത്സ എടുക്കുമ്പോൾ തന്നെ ഉൾ മനസ്സിൽ ശാന്തത ഉണ്ടാക്കാനുള്ള യോഗയോ പ്രാണായാമമോ ജപമോ ധ്യാനമോ ഉൾപ്പെടെ മനസ്സിനെ നവീകരിക്കാനുള്ള പരിപാടികൾ കൂടി തുടങ്ങണം.. തൈറോയ്ഡ് ഗ്രന്ഥി സ്കാൻ ചെയ്യുമ്പോൾ TIRADS grade 2 ആണ് ഇപ്പോൾ കുഴപ്പമില്ല എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ.. അതിനർത്ഥം ഗ്രേഡുകൾ കൂടുന്നതിനനുസരിച്ച് കുഴപ്പങ്ങൾ ഉണ്ടാകാം എന്നുള്ളതാണ്.. അത്തരത്തിലുള്ള കോശങ്ങളുടെ ത്വരിത ഗതിയിലുള്ള പരിവർത്തനങ്ങൾ തടയാനുള്ള ഏറ്റവും നല്ല വഴി നമ്മുടെ തന്നെ മനസ്സിനെ മിത്രപ്പെടുത്തലാണ്..

Mental health
വീണ്ടും കോവിഡ് വ്യാപനം? അതിവേ​ഗം പടർന്ന് പിടിച്ച് 'സിക്ക‍ഡ' വകഭേദം, രണ്ട് വർഷം വരെ ലക്ഷണങ്ങൾ ഉണ്ടാവില്ല

ഒപ്പം ശരീരത്തിന് ഇണങ്ങുന്ന ഏറ്റവും നല്ല ആഹാരങ്ങളിലേക്ക് തിരിയാനുള്ള സൂചന കൂടിയാണിത്.. Anti oxidants ധാരാളമുള്ള ആഹാരവും ആയുർവേദത്തിലെ രസായന ഔഷധങ്ങളും ഒക്കെയായി കോശങ്ങളെ പൂർവാധികം സംരക്ഷിച്ചു വയ്ക്കേണ്ട സമയമാണിത് എന്ന് തന്നെ മനസ്സിലാക്കണം. ഒരർത്ഥത്തിൽ ശരീരം നമുക്ക് കാണിച്ചുതരുന്ന ചില സൂചനകളാണ് ഇത്തരം സിസ്റ്റുകളും കാൻസർ ആയി മാറാത്ത ട്യൂമറുകളും ഒക്കെ..

സിസ്റ്റാണ് നിലവിൽ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ പൊടിതട്ടി പോകുന്നതിനു പകരം നമ്മൾ നമ്മളെ തന്നെ പുതുക്കി എടുക്കേണ്ട സമയമായി ഇതിനെ കാണണം.. ക്യാൻസറുകളെ പ്രതിരോധിക്കാൻ മനസ്സുകളെ നവീകരിക്കലാണ് ഏറ്റവും എളുപ്പമായ മാർഗം..

Summary

Mental Health and Tumor Growth, Ayurveda dr. Sabhu Pattambi facebook post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com