

നേപ്പാളിൽ നിന്നെത്തിയ ആവിയിൽ പുഴുങ്ങിയ മോമോസ് വളരെ വേഗത്തിലാണ് ഇന്ത്യ നഗരങ്ങളിൽ വ്യാപിച്ചത്. ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട മോമോസ് ഇന്ന് പല വെറൈറ്റിയിൽ ലഭ്യമാണ്. ആവിയിൽ വേവിക്കുന്നതിന് പുറമെ വറുത്ത്, അഫ്ഗാനി, പെരി പെരി, തന്തൂരി അങ്ങനെ നീളുന്നു ആ ലിസ്റ്റ്.
എന്നാൽ പതിവായി മോമോസ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കാരണം മോമോസിന്റെ പ്രധാന ചേരുവ മൈദയാണ്. മാത്രമല്ല, പ്രോസസ് ചെയ്ത ചേരുവകൾ നിറച്ചാണ് മോമോസ് ഉണ്ടാക്കുന്നത്. ഇത് കാർബോഹൈഡ്രേറ്റ് കുറവും അവശ്യ പോഷകങ്ങളായ നാരുകളും പ്രോട്ടീനും കുറവുമാണ്.
മോമോസ് സ്ഥിരമായി കഴിക്കുന്നതിലൂടെ വയറുവീർക്കൽ, ദഹനക്കുറവ്, അസിഡിറ്റി, പോഷക അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകും. മോമോസിനൊപ്പം വിളമ്പുന്ന സോസുകളിൽ സോഡിയവും അനാരോഗ്യകരമായ കൊഴുപ്പുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തെയും ഹൃദയാരോഗ്യത്തെയും കൂടുതൽ ബുദ്ധിമുട്ടിലാക്കും.
കാലക്രമേണ, പതിവായ ഉപഭോഗം പോഷകങ്ങൾ അധികമായി നൽകാതെ തന്നെ കലോറി വർധിപ്പിക്കുകയും, ഇത് ശരീരഭാരം കൂടുന്നതിന് കാരണമാവുകയും ചെയ്യും. അമിതമായ സോഡിയം അടങ്ങിയ സോസുകളും ട്രാൻസ്-ഫാറ്റ് കൂടുതലുള്ള ഫില്ലിംഗുകളും രക്തസമ്മർദ്ദം ഉയർത്താനും കൊളസ്ട്രോളിന്റെ നിയന്ത്രണത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ ഈ ശീലം ശരീരഭാരം, ഷുഗർ ബാലൻസ് എന്നിവയിൽ പ്രശ്‌നങ്ങളുണ്ടാക്കും. മോമോസിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കൂടുതലും പ്രോട്ടീൻ കുറവുമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അതിവേഗത്തിലുള്ള വർധനവിനും കുറവിനും കാരണമാകും. കാലക്രമേണ, ഇത് ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും LDL അഥവാ ‘മോശം’ കൊളസ്ട്രോൾ ഉയർത്തുകയും ചെയ്യാം, പ്രത്യേകിച്ചും അവ വറുത്തെടുക്കുകയോ എണ്ണമയമുള്ള സോസുകൾക്കൊപ്പം കഴിക്കുകയോ ചെയ്യുമ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates