'ഷു​ഗർ ഉള്ളതാണേ, പഞ്ചസാര തൊടണ്ട!', പ്രമേഹവും കുറച്ച് അർദ്ധസത്യങ്ങളും

വളരെ സാധാരണവും സങ്കീർണവുമായതു കൊണ്ട് തന്നെ പ്രമേഹത്തെ ചുറ്റിപ്പറ്റി നിരവധി അർധ സത്യങ്ങളും മിത്തുകളും പ്രചരിക്കുന്നുണ്ട്
diabetes

ആ​ഗോളതലത്തിൽ ഏതാണ്ട് 422 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള പ്രമേഹ രോ​ഗികളാണെന്നാണ് കണക്കുകൾ പറയുന്നത്. പ്രധാനമായും മൂന്ന് തരത്തിലാണ് പ്രമേഹമുള്ളത്. 1- ടൈപ്പ് 1 പ്രമേഹം, 2- ടൈപ്പ് 2 പ്രമേഹം, 3- ​ഗർഭകാല പ്രമേഹം.

ടൈപ്പ് 1 പ്രമേഹം; ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന പാൻക്രിയാസ് കോശങ്ങളെ പ്രതിരോധ സംവിധാനം ആക്രമിക്കുന്ന ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ടൈപ്പ് 2 പ്രമേഹത്തെക്കാൾ നേരത്തെ ഇത് സംഭവിക്കാറുണ്ട്.

ടൈപ്പ് 2 പ്രമേഹം; ഒന്നുകിൽ ശരീരം ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥ അല്ലെങ്കിൽ, ശരീരം ഇൻസുലിനോട് പ്രതികരിക്കാത്ത അവസ്ഥ. ഈ രണ്ട് അവസ്ഥ ഒന്നിച്ചു വരാം.​​

ഗർഭകാല പ്രമേ​ഹം; പേര് പോലെ തന്നെ ​ഗർഭാവസ്ഥയിൽ സ്ത്രീകളിൽ കണ്ടു വരുന്ന പ്രമേഹമാണിത്. ​ഗർഭിണിയായിരിക്കുമ്പോൾ ഇൻസുലിൻ ആവശ്യകത കൂടുകയും ഇത് ശരീരത്തിൽ ഉൽപ്പാദിപ്പിക്കാനാവാതെ വരികയും ചെയ്യുമ്പോഴാണ് ​ഗർഭകാല പ്രമേഹം ഉണ്ടാകുന്നത്. പ്രസവത്തോടെ ഈ അവസ്ഥ മാറാം. എന്നാൽ കാലക്രമേണ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

വളരെ സാധാരണവും സങ്കീർണവുമായതു കൊണ്ട് തന്നെ പ്രമേഹത്തെ ചുറ്റിപ്പറി നിരവധി അർദ്ധസത്യങ്ങളും മിത്തുകളും പ്രചരിക്കുന്നുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം

1. 'പഞ്ചസാരയാണ് മെയിന്‍ വില്ലന്‍'

sugar items

പഞ്ചസാര കഴിക്കുന്നത് നേരിട്ട് പ്രമേഹത്തിന് കാരണമാകുന്നില്ല. എന്നാൽ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കാം. അതുപോലെ പ്രമേഹ രോഗികള്‍ക്ക് മധുരം കഴിക്കുന്നതിന് എപ്പോഴും വിലക്കാണ്. പ്രമേഹ രോഗികള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. എന്നാല്‍ വല്ലപ്പോഴുമുള്ള ട്രീറ്റ് ആസ്വദിക്കാം.

2. 'പ്രമേഹം അത്ര വലിയ രോഗമല്ല'

diabetes

പ്രമേഹമൊക്കെ ഇപ്പോൾ സർവസാധാരണമല്ലേ, അതൊക്കെ അത്ര കാര്യമാക്കാനില്ലെന്ന മനോഭാവം അപകടമാണ്. വളരെ സാധാരണമായതു കൊണ്ട് തന്നെ ആളുകൾക്കിടയിൽ പ്രമേഹം പലപ്പോഴും ​ഗൗനിക്കാതെ പോകാറുണ്ട്. എന്നാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, നാഡി ക്ഷതം, വൃക്ക തകരാറുകൾ, അന്ധത, ത്വക്ക് അവസ്ഥകൾ, കേൾവിക്കുറവ് തുടങ്ങിയ സങ്കീർണതകൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു.

3. 'പൊണ്ണത്തടി നിങ്ങളെ പ്രമേഹ രോ​ഗിയാക്കും'

Over weight

പൊണ്ണത്തടി പ്രമേഹ സാധ്യത വർധിപ്പിക്കുമെങ്കിലും പൊണ്ണത്തടിയുള്ള എല്ലാവരിലും പ്രമേഹമുണ്ടാകാറില്ല. അമേരിക്കയിലെ സിഎസ്‌എസ് റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ 39.8 ശതമാനം ആളുകൾ പൊണ്ണത്തടിയുള്ളവരാണ്. എന്നാൽ ഇതിൽ 13 ശതമാനത്തിനാണ് പ്രമേഹമുള്ളത്. പ്രമേഹം ഏത് ശരീരഭാരമുള്ളവരിലും ഉണ്ടാകാം.

4. 'പ്രമേഹ രോ​ഗികൾ വാഹനം ഓടിക്കാൻ പാടില്ല'

driving

​ഉയർന്ന പ്രമേഹ രോ​ഗികളിൽ കാഴ്ച മങ്ങലിന് സാധ്യതയുണ്ട്. എന്നാൽ പ്രമേഹം ക്രമീകരിച്ചു നിർത്തുന്നവർക്ക് ഈ സാഹചര്യമുണ്ടാകില്ല. വാഹനം ഓടിക്കുന്നതിൽ ഇത്തരക്കാർക്ക് പ്രശ്നമുണ്ടാകില്ല.

5. 'പ്രമേഹം ഭേദമാക്കാൻ പൊടിക്കൈകൾ'

diabetes

നിലവിൽ പ്രമേഹത്തിന് ചികിത്സയില്ല. പ്രമേഹം ഭേദമാക്കുമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഹെർബർ അല്ലെങ്കിൽ പ്രക‍ൃതിദത്ത ഉൽപ്പന്നങ്ങൾ കാര്യമായ ഫലമുണ്ടാക്കില്ല. ചില സാന്ദർഭങ്ങളിൽ ഇവ ദോഷകരമാവുകയും ചെയ്യുന്നു. പ്രമേഹം വരാതെ സൂക്ഷിക്കുകയാണ് ഫലപ്രദമായ നടിപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com