വൃത്തിയാണെന്ന് നമ്മള്‍ കരുതും, അടുക്കളയില്‍ ദീര്‍ഘകാലം ഉപയോഗിക്കാന്‍ പാടില്ലാത്ത 4 സാധനങ്ങള്‍

അടുക്കളയില്‍ നമ്മള്‍ എത്ര കഴുകി സൂക്ഷിച്ചാലും ഒരു നിശ്ചിത കാലയളവു കഴിഞ്ഞാല്‍ ചില വസ്തുക്കള്‍ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കും.
image of kitchen
Kitchen hacksPexels
Updated on
2 min read

രോഗ്യ കാര്യത്തില്‍ നമ്മുടെ അടുക്കള എത്രത്തോളം സുരക്ഷിതമാണ്? ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ഇതൊക്കെ ഉണ്ടെങ്കിലും അടുക്കളയില്‍ ആരോഗ്യകരമായ ഒരു സാഹചര്യമല്ലെങ്കില്‍ ഇവയെല്ലാം അണുക്കളുടെ മുന്നില്‍ വട്ടപൂജ്യമായിരിക്കും. നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാ‍ന്‍ കഴിയുന്നതിലും ചെറുതാണ് മാരകമായ രോഗാണുക്കള്‍.

പലപ്പോഴും നമ്മുടെ ശ്രദ്ധ എത്താത്ത ഇടങ്ങളിലാണ് അവ മറഞ്ഞിരിക്കുന്നത്. അടുക്കളയില്‍ നമ്മള്‍ എത്ര കഴുകി സൂക്ഷിച്ചാലും ഒരു നിശ്ചിത കാലയളവു കഴിഞ്ഞാല്‍ ചില വസ്തുക്കള്‍ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട നാല് അടുക്കള സാധനങ്ങള്‍...,

പ്ലാസ്റ്റിക് വസ്തുക്കള്‍

കടയില്‍ നിന്ന് വാങ്ങുന്ന ബൂസ്റ്റിന്‍റെയും ബോണ്‍വിറ്റയുടെയും കുപ്പികള്‍ എത്ര കാലം കഴിഞ്ഞാലും കളയാന്‍ മലയാളികള്‍ക്ക് പൊതുവെ മടിയാണ്. അതുപോലെ ഐസ്ക്രീം ബോക്സ്, ഭക്ഷണം പാഴ്സല്‍ കൊണ്ടു വരുന്ന പാത്രങ്ങള്‍. ഇവ പുറമെ കാണാന്‍ കുഴപ്പമില്ലെങ്കിലും ഇതില്‍ മിക്കതും മിക്കതും ഒറ്റത്തവണ മാത്രം ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങായിരിക്കും.

അസിഡിക് പ്രത്യേകതകൾ ഉള്ളതോ അധികമായി ഉപ്പു കലർന്നതോ എണ്ണ കലർന്നതോ ആയ ഭക്ഷണപദാർഥങ്ങൾ ഇവയിൽ സൂക്ഷിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ബിപിഎ പോലെയുള്ള കെമിക്കലുകൾ ഭക്ഷണത്തിൽ കലരും. റൂം ടെംപറേച്ചറിലും ഫ്രിജിലും സൂക്ഷിച്ചാൽ പോലും ഇത്തരം അപകട സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

image of sponge
സ്പോഞ്ചുകള്‍pexels

സ്പോഞ്ചുകള്‍

അടുക്കളയില്‍ പാത്രം കഴികാന്‍ എടുക്കുന്ന സ്പോഞ്ചുകള്‍ അല്ലെങ്കില്‍ സ്ക്രബറുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് രോഗാണുക്കളെ വിളിച്ചു വരുന്നതുന്ന പോലെയാണ്. കാലങ്ങളായി ഉപയോഗിക്കുന്ന സ്പോഞ്ചുകളില്‍ ആയിരക്കണക്കിന് ബാക്ടീരിയകള്‍ വളരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.കാഴ്ചയിൽ കഴുകി വൃത്തിയായി സൂക്ഷിച്ചാലും ഫംഗസുകളും ബാക്ടീരിയകളും ഒളിച്ചിരിപ്പുണ്ടാകും. രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ ഒരു സ്പോഞ്ച് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. പതിവ് ഉപയോഗത്തിനുശേഷം സ്പോഞ്ചുകളും സ്ക്രബറുകളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.

പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ

കട്ടിങ് ബോര്‍ഡുകളില്‍ വളരെ എളുപ്പത്തില്‍ പച്ചക്കറികള്‍ അരിഞ്ഞെടുക്കാന്‍ സാധിക്കും, എന്നാല്‍ അധികസമയം ഈർപ്പവും ഭക്ഷണപദാർത്ഥങ്ങളും അവശേഷിക്കുന്നതിലൂടെ ബാക്ടീരിയയുടെ വാസസ്ഥലമായി കട്ടിങ് ബോർഡുകൾ മാറും. കൂടാതെ ഇതില്‍ പോറല്‍ വരുന്നതിലൂടെ പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡിലെ മൈക്രോ പ്ലാസ്റ്റിക് പച്ചക്കറികളിലൂടെ നമ്മളുടെ ഭക്ഷണത്തിലും പിന്നീലെ നമ്മുടെ ശരീരത്തിലും എത്തും. കട്ടിങ് ബോർഡുകൾക്ക് ചെറിയ നിറവ്യത്യാസം അനുഭവപ്പെടുകയോ കത്തി കൊണ്ടുള്ള പാടുകൾ ഒറ്റനോട്ടത്തിൽ കാണപ്പെടുകയോ ചെയ്യുന്ന അവസ്ഥയിൽ അവ മാറ്റണം.

plastic cutting board
പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾpexels
image of kitchen
ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 ദശലക്ഷം ബാക്ടീരിയകള്‍; സ്പോഞ്ച് സ്‌ക്രബര്‍ ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ സൂക്ഷിക്കുക

കിച്ചൻ ടൗവലുകൾ

അടുക്കളയില്‍ കിച്ചന്‍ ടൗവലുകള്‍ വളരെ അത്യാവശ്യമാണ്. പാചകത്തിനിടെ കൈ തുടയ്ക്കാനും പാത്രങ്ങളിലെ ജലാംശം നീക്കം ചെയ്യാനും ചൂടുപാത്രങ്ങൾ വാങ്ങി വയ്ക്കാനും കൗണ്ടർ ടോപ്പുകൾ തുടയ്ക്കാനുമൊക്കെയായി കിച്ചൻ ടൗവലുകൾ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ബാക്ടീരിയ വളരാന്‍ സഹായിക്കും. സാധാരണ രീതിയിൽ മാത്രമാണ് ഇവ കഴുകിയെടുക്കുന്നതെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത വർധിക്കും.

image of kitchen
ഭക്ഷണം രണ്ട് നേരം മതി, ഹൃദയം മുഖ്യം ബിഗിലെ! ഈ അഞ്ച് അബദ്ധങ്ങൾ ഒഴിവാക്കണം

കോട്ടൺ ടൗവലാണെങ്കിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ മാറ്റുന്നത് നല്ലതാണ്. ഏതെങ്കിലും തരത്തിൽ ടൗവലുകളുടെ നിറം മാറുകയോ ദുർഗന്ധം ഉണ്ടാവുകയോ ചെയ്താൽ ഉടൻ മാറ്റാൻ ശ്രദ്ധിക്കുക.

Summary

Kitchen Hacks: Don't use these things in kitchen for long periods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com