"ഞാൻ ഒരു സ്ത്രീയാണ്, ഹൃദയാഘാതം ഉണ്ടാകില്ല" എന്ന് പറയുന്ന സ്ത്രീകൾ ഒരുപാടുണ്ട്. എന്നാൽ ഇത് വാസ്തവമല്ല. സ്ത്രീയായത് കൊണ്ട് ഹൃദയാഘാത സാധ്യത പൂർണ്ണമായും ഇല്ലാതാകുന്നു എന്ന് ഉറപ്പില്ല. മറിച്ച് പതിവായി കാണുന്ന ഹൃദയാഘാത ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ മറ്റു ചില ബുദ്ധിമുട്ടുകൾ കൂടി ഹൃദയാഘാതത്തിന്റെ സമയത്ത് കാണാറുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
നെഞ്ചുവേദന, ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം, ശരീര വേദന, തലകറക്കം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പൊതുവെയുള്ള ലക്ഷണങ്ങൾ. ഹൃദയാഘാതമുണ്ടാകുന്ന ഭൂരിഭാഗം ആളുകളിലും (പുരുഷന്മാരിലും സ്ത്രീകളിലും) നെഞ്ചുവേദന പതിവാണ്. എന്നാൽ ഇത്തരം ലക്ഷണങ്ങളല്ലാതെ ശ്വാസതടസ്സം, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം, നെഞ്ചിന്റെ മധ്യഭാഗത്തല്ലാതെ ഇടതുഭാഗത്തോ കൈകളിലോ വേദനയും വിയർപ്പും അനുഭവപ്പെടുക തുടങ്ങിയവയാണ് പതിവിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങൾ.
ഒരു രോഗവുമില്ലെന്ന് കരുതണ്ട
ഒരു രോഗവുമില്ലെന്ന കാഴ്ചപ്പാടിൽ പലപ്പോഴും സ്ത്രീകൾ പരിശോധനകളും മറ്റും വേണ്ടെന്ന് വയ്ക്കാറുണ്ട്. എന്നാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പുരുഷന്മാരിൽ മാത്രം ഒതുങ്ങുന്നതല്ല. ഇപ്പോൾ സ്ത്രീകളിലും ഹൃദയാഘാതം ഒരു സാധാരണ സംഭവമായി മാറിയെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലമാണ് സ്ത്രീകൾ സങ്കീർണ്ണമായ അവസ്ഥയിലേക്ക് ആരോഗ്യത്തെ കൊണ്ടെത്തിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
വേണ്ടത്ര പരിശോധനകൾ നടത്താത്ത് മൂലം രോഗനിർണ്ണയം മോശമാകും. ഇത് അപകടസാധ്യത കൂട്ടാനും മരണനിരക്ക് ഉയർത്താനും കാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇപ്പോൾ പല സ്ത്രീകളും ജോലിയും വീട്ടുകാര്യങ്ങളും നോക്കുന്നവരാണ്. ഇത് ഇരട്ട സമ്മർദ്ദത്തിന് കാണമാകുന്നുണ്ടെന്നും എല്ലാം ബാലൻസ് ചെയ്യുന്നതിന്റെ ഭാഗമായി സ്ത്രീകൾ ശാരീരികമായും മാനസികമായും കഷ്ടപ്പെടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കാരണങ്ങൾ
ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറവായതിനാൽ, ആർത്തവവിരാമത്തിന് ശേഷം പുരുഷന്മാരെ പോലെതന്നെ സ്ത്രീകൾക്കും ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ പുകവലി, ഹൈപ്പർടെൻഷൻ, അമിതവണ്ണം തുടങ്ങിയ കാരണങ്ങളും ലക്ഷണങ്ങളെ ഗൗരവമായി കാണാത്തതുമൊക്കെ ഹൃദയാഘാതത്തിന് വഴിവയ്ക്കുമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates