ടെന്‍ഷന്‍ അടിച്ചാല്‍ മൂക്ക് ഐസ് കട്ടയാകും, സ്ട്രെസ് ലെവല്‍ കണ്ടെത്താന്‍ തെര്‍മല്‍ ഇമേജ് പരീക്ഷണം

മറ്റുള്ളവരെ അപേക്ഷിച്ച് സമ്മര്‍ദത്തിലായിരുന്ന ആളുകളില്‍ മൂക്കിന്റെ താപനില മൂന്ന് മുതല്‍ ആറ് ഡിഗ്രി വരെ താഴ്ന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.
Nose and stress level
stress levelPexels
Updated on
1 min read

നിങ്ങള്‍ സമ്മര്‍ദത്തിലായാല്‍ മൂക്ക് ഐസ് കട്ട പോലെ തണുക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. സസെക്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ തെര്‍മല്‍ ഇമേജ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ വിശകലനം.

സമ്മര്‍ദം കൂടുമ്പോള്‍ മുഖത്തേക്കുള്ള രക്തയോട്ടത്തില്‍ വ്യത്യാസം വരുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ബാഹ്യ സമ്മര്‍ദങ്ങളോട് പ്രതികരിക്കാന്‍ മനുഷ്യരുടെ തലച്ചോറും ശരീരവും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് സമ്മര്‍ദത്തിലായിരുന്ന ആളുകളില്‍ മൂക്കിന്റെ താപനില മൂന്ന് മുതല്‍ ആറ് ഡിഗ്രി വരെ താഴ്ന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.

എല്ലാ ജീവികളുടെയും പ്രാഥമിക സെൻസറി രീതി കാഴ്ചയായതിനാൽ നമ്മുടെ ദൃശ്യ സാധ്യതകളിലേയ്ക്ക് ശ്രദ്ധ വർദ്ധിപ്പിക്കാൻ നമ്മൾ ശ്രമിക്കുന്നു. അതുവഴി മുഖത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള രക്തയോട്ടം കുറയുന്നു. ഈ മാറ്റം മൂക്കിനു ചുറ്റുമുള്ള വാസകോൺസ്ട്രിക്ഷന് കാരണമാകുന്നു. ഇത് നമ്മൾ ശാന്തമായിരിക്കുമ്പോൾ ഉള്ളതിനേക്കാൾ മൂക്കിന്റെ അഗ്രത്തിന്റെ താപനിലയിൽ ഗണ്യമായ കുറവ് സൃഷ്ടിക്കുന്നുവെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു.

Nose and stress level
ബ്രേക്ക്ഫാസ്റ്റിന് ഈസി റെസിപ്പി, പ്രോട്ടീന്‍ ഷേയ്ക്ക് പതിവാക്കിയാല്‍...

29 പേരാണ് പഠനത്തിന്റെ ഭാ​ഗമായത്. ഈ കണ്ടെത്തല്‍ മനുഷ്യരുടെ സ്ട്രെസ് ലെവൽ കണ്ടെത്താനും അവ വിലയിരുത്താനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. സമ്മർദം ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഈ കണ്ടെത്തൽ, ദോഷകരമായ സമ്മർദ നിലകൾ നിയന്ത്രിക്കാൻ സഹായിക്കും. ഒരാള്‍ ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ എടുക്കുന്ന സമയം ഒരാൾ തന്റെ സമ്മർദം എത്രത്തോളം നന്നായി നിയന്ത്രിക്കുന്നു എന്നതിന്റെ വസ്തുനിഷ്ഠമായ അളവുകോലായിരിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസർ ഫോറസ്റ്റർ പറഞ്ഞു.

Nose and stress level
തലകുത്തി നിന്നാലും കൊറിയന്‍ ഗ്ലാസ് സ്‌കിന്‍ കിട്ടില്ല, കാരണം...

സമയദൈര്‍ഘ്യം കൂടുന്നതനുസരിച്ച് അത് ഉത്കണ്ഠ, വിഷാദം എന്നതിന്‍റെ സൂചനയാകാം. മാത്രമല്ല, കുഞ്ഞുങ്ങളിലോ ആശയവിനിമയം നടത്താൻ പ്രയാസമുള്ള ആളുകളിലോ സമ്മർദം നിരീക്ഷിക്കുനന്തിനും ഇത് ഉപയോഗപ്രദമാകുമെന്നും ഗവേഷകര്‍ പറയുന്നു.

Summary

Nose get cold when you are stressed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com