ശരീരവീക്കം കുറയ്ക്കാൻ ബെസ്റ്റ്, ഓലിവ് ഓയിൽ അമിതവണ്ണമുള്ളവർക്ക് വില്ലൻ!

ഒലിവ് ഓയിൽ അ‌ടങ്ങിയ ഫിനോളിക് ആസിഡ് ശരീരവീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
olive oil in a cup
Olive OilPexels
Updated on
1 min read

ക്കാലത്ത് നമ്മളിൽ പലരും നേരിടുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ് വിട്ടുമാറാത്ത ശരീര വീക്കം. സമ്മർദം, മോശം ഭക്ഷണക്രമം, കുടൽ പ്രശ്നങ്ങൾ, മോശം ജീവിതശൈലി എന്നിവ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കാം. ശരീരവീക്കം ഒഴിവാക്കാൻ നമ്മുടെ ഭക്ഷണക്രമത്തിൽ ഒറ്റ ചേരുവ ചേർത്താൽ മതിയാകും, ഒലിവ് ഓയിൽ.

ഒലിവ് ഓയിൽ അ‌ടങ്ങിയ ഫിനോളിക് ആസിഡ് ശരീരവീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഈ സംയുക്തങ്ങൾ ശരീരത്തിലെ സ്വാഭാവിക വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററികളായി പ്രവർത്തിക്കുന്നു. ഇതിന് പാർശ്വഫലങ്ങൾ ഇല്ലെന്ന് വിദ​ഗ്ധർ പറയുന്നു. ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കൾ കാലക്രമേണ നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കും.

ഒലിവ് ഓയിലിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

ഹൃദയാരോ​ഗ്യം

ഒലിവ് ഓയിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന ഹൃദയ സംരക്ഷണ പോളിഫെനോളുകൾ കൊണ്ട് സമ്പന്നമാണ്. പതിവായി ഒലിവ് എണ്ണ ഡയറ്റിൽ ചേർക്കുന്നത് ​ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

കുടലിന്റെ ആരോഗ്യം

ഒലിവ് ഓയിൽ ദഹനത്തെ സഹായിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കുടലുമായി ബന്ധപ്പെട്ട വീക്കം ശമിപ്പിക്കാനും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും സഹായിക്കും.

olive oil in a cup
മഴയെന്നാൽ കവിതയും നോസ്റ്റാൾജിയയും മാത്രമല്ല, എന്താണ് മൺസൂൺ ആങ്സൈറ്റി?

ആന്റിഓക്‌സിഡന്റുകൾ

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, പോളിഫെനോൾസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഒലിവ് എണ്ണയിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ ഓക്‌സിഡേറ്റീവ് സ്ട്രെസ് എന്നാൽ വിട്ടുമാറാത്ത വീക്കം കുറയുകയും മൊത്തത്തിൽ മികച്ച പ്രതിരോധ സംവിധാനം ഉണ്ടാകുകയും ചെയ്യും.

olive oil in a cup
Fact Vs Myth: നാടനല്ലേ നല്ലതായിരിക്കും! നാടൻ മുട്ടയും ബ്രോയിലിർ കോഴിമുട്ടയും തമ്മിലുള്ള വ്യത്യാസം

ഒലിവ് ഓയിൽ ദിവസവും കുടിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമോ?

ശരീരത്തിലും കുടലിലും കടുത്ത വീക്കം അനുഭവിക്കുന്ന ആളുകൾക്കുള്ളതാണ് ഈ മാർ​ഗം. ഇതിൽ കലോറി കൂടുതലായതിനാൽ, ഇത് കഴിക്കുന്നതിന് മുൻപും ശേഷവും നിങ്ങൾ എന്താണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

Summary

Olive Oil Help Relieve Chronic Inflammation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com