ഒറിജിനലിനെ വെല്ലുന്ന 'വ്യാജൻ'? അനലോ​ഗ് പനീർ എങ്ങനെ തിരിച്ചറിയാം?

അടുത്തിടെ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ അനലോഗ് പനീര്‍ നിരോധിച്ചതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ച സജീവമായത്.
how to spot synthetic paneer
how to spot synthetic paneerPinterest
Updated on
2 min read

മുട്ട കഴിക്കാത്ത സസ്യാഹാരികൾക്ക് പ്രോട്ടീൻ കിട്ടാനുള്ള മികച്ച ഓപ്ഷനാണ് പനീർ. പ്രോട്ടീൻ, കാൽസ്യം, ആരോ​ഗ്യകരമായ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്സ് തുടങ്ങി നിരവധി പോഷകങ്ങൾ പനീറിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ നമ്മൾ ആസ്വദിച്ചു കഴിക്കുന്ന പനീർ ശുദ്ധമാണോ?

how to spot synthetic paneer
ഒരിക്കൽ തൂക്കിയാൽ പിന്നെ തിരിഞ്ഞുനോക്കില്ല, വീട്ടിലെ കർട്ടൻ വൃത്തിയാക്കാൻ ഈസി ടിപ്സ്

വിപണിയിൽ ഇപ്പോൾ അനലോ​ഗ് പനീർ അഥവാ സിന്തറ്റിക് പനീർ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വില കുറവിൽ ലഭിക്കുന്ന ഇവ കാഴ്ചയിൽ പനീർ പോലെ തന്നെയാണ്. എന്നാൽ ​ഗുണങ്ങളുണ്ടാവില്ല. അനലോ​ഗ് പനീർ യഥാർഥ പനീറിനെ അപേക്ഷിച്ച് കൂടുതൽ കാലം കേടുകൂടാതെയിരിക്കും.

ചില കച്ചവടക്കാരും ഹോട്ടലുകളും റസ്റ്ററന്‍റുകളുമൊക്കെ യഥാര്‍ഥ പനീര്‍ എന്ന പേരില്‍ അനലോഗ് പനീര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. അടുത്തിടെ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ അനലോഗ് പനീര്‍ നിരോധിച്ചതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ച സജീവമായത്.

how to spot synthetic paneer
ഒരു തലയണ എത്ര നാൾ ഉപയോ​ഗിക്കാം? എപ്പോൾ മാറ്റണം?

അനലോഗ് പനീര്‍

യഥാര്‍ഥ പനീര്‍ പാലില്‍ നിന്നാണ് ഉണ്ടാക്കുന്നതെങ്കില്‍ അനലോഗ് പനീറില്‍ പാല്‍ തീരെ ഉണ്ടാകില്ലെന്നതാണ് പ്രത്യേകത. പാം ഓയില്‍ പോലുള്ള സസ്യ എണ്ണ, കൊഴുപ്പുകള്‍, കുഴമ്പുരൂപത്തില്‍ ആക്കാന്‍ സഹായിക്കുന്ന കെമിക്കലുകള്‍, പാല്‍പ്പൊടി എന്നിവയെല്ലാം ചേര്‍ത്താണ് അനലോഗ് പനീര്‍ നിർമ്മിക്കുന്നത്. ഇത് കൊളസ്ട്രോൾ വർധിപ്പിക്കാനും ദഹനപ്രശ്നങ്ങൾക്കും അസിഡിറ്റിക്കും കാരണമാകാം.

how to spot synthetic paneer
ചിയ വിത്തുകൾ എത്ര നേരം വരെ കുതിർക്കണം

വ്യാജനെ എങ്ങനെ തിരിച്ചറിയാം

അമർത്തി നോക്കാം

വിരലുകൾ കൊണ്ട് പനീർ അമർത്തി നോക്കുക. യഥാർഥ പനീർ ആണെങ്കിൽ അത് മുറിഞ്ഞു പോകും. അനലോ​ഗ് പനീർ ആണെങ്കിൽ റബർ പോലെയോ സ്പോഞ്ച് പോലെയോ വലിയും. ഈ രണ്ട് പനീറിനെയും തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പവഴിയാണിത്.

മണത്തിലും നിറത്തിലും വ്യത്യാസമുണ്ട്

യഥാര്‍ഥ പനീറിന് നേരിയ പാലിന്‍റെ ഗന്ധമാണെങ്കില്‍ അനലോഗ് പനീറിന് കെമിക്കലിന്‍റെയോ പ്ലാസ്റ്റിക്കിന്‍റെയോ ഗന്ധമാണ്. യഥാര്‍ഥ പനീറിനേക്കാള്‍ തിളക്കമുണ്ടാകും അനലോഗ് പനീറിന്.

അയഡിന്‍ ടെസ്റ്റ്

പനീര്‍ വെള്ളത്തിലിട്ട് അല്‍പസമയം തിളപ്പിക്കുക. തണുത്തശേഷം അയഡിന്‍ ഇട്ടുനോക്കുക. അനലോഗ് പനീര്‍ ആണെങ്കില്‍ കടും നീല നിറമോ പര്‍പ്പിള്‍ കളറോ ആകും.

ചൂടാക്കുമ്പോൾ

തീയില്‍ നേരിട്ട് കാണിച്ചോ പാനില്‍ വച്ച് ചൂടാക്കിയോ യഥാര്‍ഥ പനീര്‍ തിരിച്ചറിയാം. ചൂടാവുമ്പോള്‍ യഥാര്‍ഥ പനീര്‍ കൂടുതല്‍ മൃദുവാവുകയും പാലിന്‍റെ ഗന്ധം വരികയും ചെയ്യും. അനലോഗ് പനീര്‍ ആണെങ്കിലും ഉരുകും. എണ്ണ കിനിഞ്ഞിറങ്ങും. ചിലപ്പോള്‍ തീപിടിക്കുകയും ചെയ്യും.

അനലോഗ് പനീര്‍ രാജ്യവ്യാപകമായി നിരോധിച്ചിട്ടില്ലെങ്കിലും ഉപയോഗത്തിന് ഫുഡ് ഡേസ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

  • പനീര്‍ എന്ന് രേഖപ്പെടുത്തി അനലോഗ് പനീര്‍ വില്‍ക്കരുത്.

  • സിന്തറ്റിക് ആണെന്ന് കൃത്യമായി രേഖുപ്പെടുത്തണം.

  • ഹോട്ടലുകളും റസ്റ്ററന്‍റുകളും പനീര്‍ വിഭവങ്ങള്‍ എന്ന പേരില്‍ അനലോഗ് പനീര്‍ നല്‍കരുതെന്നും എഫ്എസ്എസ്എഐ പറയുന്നു. വീഴ്ച വരുത്തിയാല്‍ കടുത്ത ശിക്ഷയുമുണ്ട്.

how to spot synthetic paneer
കുടവയറു കുറയ്ക്കാൻ കറുവപ്പട്ട സഹായിക്കുമോ? അത്ര സിംപിൾ അല്ല കാര്യം
how to spot synthetic paneer
കറ്റാർവാഴ ജ്യൂസ് പ്രമേഹരോ​ഗികൾ ദിവസവും കുടിക്കുന്നത് നല്ലതാണോ?
how to spot synthetic paneer
വീടിനുള്ളിൽ ദുർഗന്ധമുണ്ടോ? ബേക്കിങ് സോഡ കൊണ്ടൊരു പരീക്ഷണം നോക്കിയാലോ!
Summary

How to spot synthetic paneer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com