ആഴ്ചയിൽ 150 മിനിറ്റ് നേരം വ്യായാമം ചെയ്തില്ലെങ്കിൽ ശരീരത്തിന് എന്തു സംഭവിക്കും?

മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ വ്യായാമം ചെയ്യണം.
physically inactive
ഇന്ത്യയില്‍ പകുതിയോളം ജനങ്ങള്‍ ശരീരികമായി സജീവമല്ല
Updated on
2 min read

രോ​ഗ്യകരമായ ശരീരത്തിന് വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തിരക്കും മടിയും കാരണം പലരും വ്യായാമം ചെയ്യുന്നത് മുടക്കും. മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ മിതമായ എയറോബിക് വ്യായാമ മുറകളോ, 75 മുതല്‍ 150 മിനിറ്റ് വരെ തീവ്രമായ വ്യായാമ മുറകളിലോ പരിശീലിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്.

അടുത്തിടെ പുറത്തുവിട്ട ലാൻസെറ്റ് പഠനത്തിൽ ഇന്ത്യയിലെ പകുതിയോളം മുതിര്‍ന്ന ആളുകള്‍ ശാരീരികമായി സജീവമല്ലെന്ന് ചൂണ്ടികാണിച്ചിരുന്നു. ജനങ്ങൾക്കിടയിലെ ഈ ശരീരിക നിഷ്‌ക്രിയത്വം ആരോ​ഗ്യസംരക്ഷണ സംവിധനത്തിന് നേരെയുള്ള നിശബ്ദ ഭീഷണിയാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു.

exercise

ശാരീരികമായി സജീവമല്ലാതാകുക എന്നാൽ പലവിധത്തിലുള്ള രോ​ഗങ്ങൾക്ക് വാതിൽ തുറന്നിടുക എന്നാണ് അര്‍ഥം. പ്രമേഹം, ഉയര്‍ന്നരക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ​വിട്ടുമാറാത്ത ആരോ​ഗ്യഅവസ്ഥകൾക്ക് ഇത് കാരണമാകുന്നു. വ്യായാമത്തിന്റെ നേട്ടങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും ആഗോളതലത്തില്‍ ഏകദേശം 18 ലക്ഷത്തോളം ആളുകള്‍ ശരീരികമായി സജീവമല്ല. ഈ കണക്ക് ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇത് 49.9 ശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യായാമം ജീവിതശൈലിയുടെ ഭാ​ഗമാക്കുന്നതോടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഭാരം കുറയ്ക്കുക കൂടിയാണ് ചെയ്യുന്നത്. ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകള്‍ യോ​ഗ, കായിക പ്രവർത്തനങ്ങൾ തുടങ്ങിയവ പതിവായി ചെയ്യുന്നതിലൂടെ പേശികളെയും എല്ലുകളെയും ബലമുള്ളതാക്കും. കൂടാതെ ഓസ്റ്റിയോപൊറോട്ടിക് തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. പതിവ് വ്യായാമം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക വൈകല്യങ്ങൾ പോലുള്ള സാംക്രമികേതര രോഗങ്ങളെ തടയുകയും തലച്ചോറിൻ്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.

women exercise
physically inactive
അത്താഴം കഴിച്ചാലും ഉണര്‍ന്നിരുന്നാൽ രാത്രി വീണ്ടും വിശക്കും; കാരണം കോര്‍ട്ടിസോള്‍ ഹോര്‍മോൺ

ശാരീരിക പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ ഭാരം കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ഭാവി വാര്‍ത്തെടുക്കാനും കഴിയുമെന്ന് വിദഗ്ധർ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com