പനിയും ജലദോഷവും പമ്പ കടക്കും; പനിക്കൂർക്കയുടെ ഔഷധ ​ഗുണങ്ങൾ

കർപ്പൂരവല്ലി, കഞ്ഞികൂർക്ക എന്നും പനിക്കൂർക്കയെ അറിയപ്പെടുന്നു
panikkoorkka
പനിക്കൂർക്കയുടെ ഔഷധ ​ഗുണങ്ങൾ
Updated on: 
1 min read

മഴക്കാലമായാൽ നാട്ടിൻപുറങ്ങളിൽ പനിക്കൂർക്കയ്ക്ക് വലിയ ഡിമാൻഡ് ആണ്. മഴക്കാലത്തെ പ്രധാനിയായ പകർച്ച പനിയെ പ്രതിരോധിക്കാൻ മികച്ച ഔഷധമാണ് പനിക്കൂർക്ക. കർപ്പൂരവല്ലി, കഞ്ഞികൂർക്ക എന്നും പനിക്കൂർക്കയെ അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ പനി മാറുവാൻ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂർക്ക.

കൂടാതെ കഫക്കെട്ട്, വയറു വേദന, ചുമ, നീർക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും പനിക്കൂർക്ക നല്ലതാണ്. ഇതിന്റെ ഇല വാട്ടിയെടുത്ത് നീര്, തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകും. പനിയും ജലദോഷവുമുള്ളവർ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

panikkoorkka
ദേഷ്യം കുറയ്ക്കണോ? ഡയറ്റിൽ ഓമേ​ഗ-3 ഫാറ്റി ആസിഡ് ഭക്ഷണം ഉൾപ്പെടുത്താം

പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പനിക്കൂർക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയിൽ കഴിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER