പപ്പടം ദിവസവും കഴിച്ചാല്‍ പണികിട്ടും, കാന്‍സറിന് വരെ സാധ്യത

കുടലിലെ കാൻസറിന് ഉൾപ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാർബണേറ്റ്. സോഡിയം കാർബണേറ്റ് കുടലിൽ പൊള്ളലിന് കാരണമാകും.
papad
papadpexels
Updated on
1 min read

രാവിലെ പുട്ടിനൊപ്പമാണെങ്കിലും ഉച്ചയ്ക്ക് ഊണിനാണെങ്കിലും മലയാളികൾക്ക് പപ്പടം കൂടെയുണ്ടെങ്കിൽ ആഘോഷമായി. എന്നാൽ പപ്പടം ദിവസവും കഴിച്ചാൽ ആരോ​ഗ്യത്തിന് പണികിട്ടാനുള്ള സാധ്യതയും കൂടുതലാണ്. കാണുന്ന അത്ര ലൈറ്റ് അല്ല പപ്പടം. പപ്പടത്തില്‍ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. രണ്ട് പപ്പടം കഴിക്കുമ്പോള്‍ തന്നെ ഒരു ചപ്പാത്തിക്ക് സമമായ കലോറി ശരീരത്തില്‍ എത്തും.

ദിവസവും പപ്പടം കഴിക്കുന്നതു കൊണ്ട് എന്ത് സംഭവിക്കും

ഉഴുന്നാണ് പപ്പടത്തിന്റെ പ്രധാന ചേരുവ. എന്നാൽ വ്യവസായ അടിസ്ഥാനത്തില്‍ പപ്പടം ഉണ്ടക്കുമ്പോള്‍ ഉഴുന്നിന് പകരം മൈദ ഉപയോ​ഗിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. ഇത് ദഹന പ്രശ്നങ്ങൾ കുടൽ സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം.

papad
ദീപികയുടെ പ്രിയപ്പെട്ട ജാപ്പനീസ് വിഭവം, 'മിറാക്കിൾ നൂഡിൽസി'ന്റെ റെസിപ്പി

വ്യവസായ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന പപ്പടങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഉപ്പും സോഡിയം കാര്‍ബൊണേറ്റ്, സോഡിയം ബൈകാര്‍ബൊണേറ്റ് (പപ്പട കാരമെന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്) പോലുള്ള സോഡിയം അധിഷ്ടിത പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. പപ്പടം ദീർഘനാൾ കേടുകൂടാതെയിരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

കുടലിലെ കാൻസറിന് ഉൾപ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാർബണേറ്റ്. സോഡിയം കാർബണേറ്റ് കുടലിൽ പൊള്ളലിന് കാരണമാകും. അസിഡിറ്റി, അൾസർ, ദഹനപ്രശ്‌നങ്ങൾ എന്നിവയ്‌ക്കും ഇത് വഴിവെക്കും. അതിനാൽ പപ്പടം പതിവാക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും കാരണമായേക്കാം.

മറ്റൊന്ന് അക്രിലാമൈഡുമായി ബന്ധപ്പെട്ടതാണ്. പപ്പടത്തില്‍ കാർബോഹൈഡ്രേറ്റുകൾ കൂടുതലാണ് ഇത്തരം ഭക്ഷണങ്ങള്‍ എണ്ണയില്‍ വറുക്കുകയോ റോസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് അക്രിലാമൈഡ് ഉല്‍പാദിപ്പിക്കാന്‍ കാരണമാകും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

papad
ഉണരുന്നത് മുതല്‍ ഉറങ്ങുന്നതു വരെ ഫോൺ; 24 മണിക്കൂറും പണിയെടുക്കുന്ന ഹൃദയത്തെയെങ്കിലും പരി​ഗണിക്കേണ്ടേ

കടകളിൽ നിന്ന് വാങ്ങുന്ന പല പപ്പടങ്ങളിലും കൃത്രിമ രുചികളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. കുറഞ്ഞ അളവിൽ അഡിറ്റീവുകൾ ചേർത്ത് ചെറിയ ബാച്ചുകളായി തയ്യാറാക്കുന്ന കൈകൊണ്ട് നിർമ്മിച്ച പപ്പടങ്ങൾ ആരോഗ്യകരമായ ഒരു ബദലാണ്.

Summary

Eating papads daily may cause cancer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com