ഡൈ മുതൽ ഓയിലി സ്കിൻ വരെ; എല്ലാവർക്കും പപ്പായ മാസ്‌ക്, സിംപിൾ ആയി തയ്യാറാക്കാം

പപ്പായ ചർമത്തിന്റെ മങ്ങിയ നിറം കൂട്ടാനും മൃതകോശങ്ങളെ നീക്കാനും മുഖത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും
papaya skin care
papaya skin carePinterest
Updated on
2 min read

ധികം ചെലവില്ലാതെ ചർമം തിളങ്ങാൻ ഒരു ട്രിക്ക് പറഞ്ഞു തരട്ടെ!! വീട്ടുമുറ്റത്തെ പപ്പായ പഴത്തു കിളി കൊത്തി പോയാലും അടർന്നു വീണാലുമൊന്നും നമ്മൾ മൈൻഡ് ചെയ്യാറില്ല. എന്നാൽ അങ്ങനെ മൈഡ് ചെയ്യാതെ നഷ്ട‌പ്പെടുത്തി കളയുന്നത് ഒരു ​ഗംഭീര സ്കിൻ കെയർ പ്രോഡക്റ്റിനെയാണ്. പപ്പായയിൽ വിറ്റാമിൻ എ, സി, എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചർമത്തിന്റെ മങ്ങിയ നിറം കൂട്ടാനും മൃതകോശങ്ങളെ നീക്കാനും മുഖത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും.

ചർമസംരക്ഷണത്തിൽ പപ്പായയുടെ ​ഗുണങ്ങൾ

മൃതകോശങ്ങൾ നീക്കം ചെയ്യുന്നു

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ഡെഡ് സ്കിൻ നീക്കി ചർമം കൂടുതൽ ഫ്രെഷ് ആക്കാൻ സഹായിക്കുന്നു

സ്വാഭാവിക ഗ്ലോ

പപ്പായയിലെ വിറ്റാമിൻ സി ചർമത്തിന്റെ നിറം ഒരുപോലെ ആക്കാനും തിളക്കം വർധിപ്പിക്കാനും സഹായിക്കും.

മുഖക്കുരു കുറയ്ക്കും

ഓയിലി സ്കിൻ ഉള്ളവരിൽ അധിക എണ്ണ നിയന്ത്രിച്ച് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു.

ചർമത്തിലെ ഈർപ്പം നിലനിർത്തുന്നു

തേൻ അല്ലെങ്കിൽ തൈര് ചേർത്ത് പപ്പായ ഉപയോഗിക്കുമ്പോൾ ഡ്രൈ സ്കിൻ മൃദുവാകുന്നു.

വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കുന്നു

ആന്റി ഓക്സിഡന്റുകൾ ചർമത്തിലെ ഫൈൻ ലൈൻസ്, ചുളിവുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.

വീട്ടിൽ തയ്യാറാക്കാവുന്ന പപ്പായ ഫേസ് മാസ്‌കുകൾ

പപ്പായ – തേൻ മാസ്‌ക്

  • പഴുത്ത പപ്പായ – രണ്ട് ടേബിൾ സ്പൂൺ

  • തേൻ – ഒരു ടീസ്പൂൺ

പപ്പായ നന്നായി മാഷ് ചെയ്ത് അതിലേക്ക് തേൻ ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ചർമത്തിന് ഈർപ്പം നൽകാനും കൂടുതൽ സോഫ്റ്റ് ആക്കാനും സഹായിക്കും.

പപ്പായ – തൈര് മാസ്‌ക്

  • പപ്പായ – 2 ടേബിൾ സ്പൂൺ

  • തൈര് – 1 ടേബിൾ സ്പൂൺ

പപ്പായ നന്നായി മാഷ് ചെയ്ത് അതിലേക്ക് തൈര് ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ചർമത്തിലെ ടാൻ കുറയ്ക്കാനും ചർമത്തെ തണുപ്പിക്കാനും സഹായിക്കും.

പപ്പായ – നാരങ്ങ നീർ മാസ്‌ക്

  • പപ്പായ – 2 ടേബിൾ സ്പൂൺ

  • നാരങ്ങ നീർ – കുറച്ച് തുള്ളികൾ

പപ്പായ നന്നായി മാഷ് ചെയ്ത് അതിലേക്ക് നാരങ്ങാനീര് ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയാം. ഓയിലി സ്കിൻ ഉള്ളവർക്ക് ഏറെ സഹായകരം. മുഖത്തിലെ അധിക എണ്ണ കുറയ്ക്കാൻ സഹായിക്കും. സെൻസിറ്റീവ് സ്കിൻ ഉള്ളവർ നാരങ്ങാനീര് വളരെ കുറച്ച് മാത്രം ഉപയോഗിക്കുക.

പപ്പായ – മഞ്ഞൾ മാസ്‌ക്

  • പപ്പായ – 2 ടേബിൾ സ്പൂൺ

  • മഞ്ഞൾപ്പൊടി – ഒരു നുള്ള്

papaya skin care
ആരോ​ഗ്യത്തോടെ മഴക്കാലം ആസ്വദിക്കാം; 'മൺസൂൺ ഹെൽത്ത് കെയർ', വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പപ്പായ നന്നായി മാഷ് ചെയ്ത് അതിലേക്ക് മഞ്ഞൾപൊടി ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖക്കുരു കുറയ്ക്കാനും മുഖത്തിന് നല്ല തിളക്കം നൽകാനും സഹായിക്കും.

papaya skin care
അസിഡിറ്റി പതിവാണോ? നിങ്ങളുടെ ഭക്ഷണശീലമാകാം വില്ലൻ, ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങൾ

പപ്പായ ഫേസ് മാസ്‌ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഫേസ് മാസ്‌ക് ഉപയോഗിക്കുന്നതിന് മുമ്പ് മുഖം നന്നായി വൃത്തിയാക്കുക.

  • ആഴ്ചയിൽ രണ്ട് പ്രാവശ്യം മാത്രം ഉപയോഗിക്കാം.

  • ആദ്യം കൈയിൽ ചെറിയ ഭാഗത്ത് പരീക്ഷിച്ച് അലർജി ഉണ്ടോയെന്ന് നോക്കിയ ശേഷം മുഖത്ത് പുരട്ടാം.

  • മാസ്‌ക് ഉപയോഗിച്ച ശേഷം നല്ല മോയ്സ്ചറൈസർ ഉപയോഗിക്കുക.

  • സെൻസിറ്റീവ് സ്കിൻ ഉള്ളവർ ഡെർമറ്റോളജിസ്റ്റിന്റെ നിർദ്ദേശം പ്രകാരം ഉപയോഗിക്കുക.

Summary

Skin Care Tips: Papaya Face Mask for glowing skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com