25 വയസു കഴിഞ്ഞും പിമ്പിൾ സാധാരണമോ? മുഖക്കുരുവും മിത്തുകളും

കൗമാരക്കാരുടെ മാത്രം പ്രശ്‌നമല്ല മുഖക്കുരു.
Pimple Issues
Pimple after 25 yearsPexels
Updated on
1 min read

മുഖക്കുരുവിനെ പലപ്പോഴും കൗമാരക്കാരുടെ മാത്രം പ്രശ്നമായാണ് കാണാറ്. എന്നാൽ ഇന്ന് മുതിർന്നവരിലും മുഖക്കുരു സാധാരണമായിരിക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റി നിരവധി മിത്തുകളാണ് പ്രചരിക്കുന്നത്.

മുഖക്കുരു ഈ പ്രായത്തിലോ!

പ്രായമാകുമ്പോള്‍ വരുന്ന മുഖക്കുരുവിനെ പലപ്പോഴും ഭീതിയോടൊയാണ് ആളുകള്‍ വിലയിരുത്തുന്നത്. എന്നാൽ കൗമാരക്കാരുടെ മാത്രം പ്രശ്‌നമല്ല മുഖക്കുരു. 25 വയസിന് ശേഷവും മുഖത്ത് അതുവരെ വരാത്ത കുരുക്കള്‍ പ്രത്യക്ഷപ്പെടാം. അഡള്‍ട്ട് ഓണ്‍സെറ്റ് ആക്‌നെ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

Pimple Issues
സിങ്ക് കുറഞ്ഞാൽ കുടലിന് പ്രശ്നമാണ്, ഡയറ്റിൽ ചേർക്കാം കക്കയും പോർക്കും മട്ടനും

വരണ്ട ചര്‍മത്തില്‍ മുഖക്കുരു വരില്ല

മുഖക്കുരു എണ്ണമയമുള്ള ചർമക്കാരിൽ മാത്രമല്ല, വരണ്ട ചർമക്കാരിലും ഉണ്ടാവാം.

ജങ്ക് ഫുഡ് ഒഴിവാക്കിയാല്‍ മുഖക്കുരു മാറും

ജങ്ക് ഫുഡ് ആണ് മുഖക്കുരു ട്രിഗർ ചെയ്യുന്നത് എന്ന വാദം തെറ്റാണ്. ജങ്ക് ഫുഡ് മാത്രം ഡയറ്റിൽ നിന്ന് ഒഴിവാക്കിയതു കൊണ്ട് മാത്രം മുഖക്കുരു മാറണമെന്നില്ല. പഞ്ചസാരയും പാൽ ഉൽപന്നങ്ങളും മുഖക്കുരുവിനെ ട്രിഗർ ചെയ്യാവുന്നതാണ്.

Pimple Issues
'ഒന്ന് ചിരിക്കടാ കൂവേ..!' പുഞ്ചിരി ആരോ​ഗ്യത്തിന് നല്ലതാണ്

മേക്കപ്പ് ഇട്ടാല്‍ മുഖക്കുരു

മേക്കപ്പിന്റെ ഉപയോഗം മുഖക്കുരുവിന് കാരണമാകുമെന്ന് വ്യപകമായി പ്രചരിക്കുന്നുണ്ട്. മേക്കപ്പ് മുഖക്കുരുവിന് ഒരിക്കലും നേരിട്ട് കാരണമാകുന്നില്ല, എന്നാല്‍ മേക്കപ്പ് നീക്കം ചെയ്യാതെ ദീര്‍ഘനേരം ഇരിക്കുന്നത് ചര്‍മത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

Summary

Health tips : Pimple after 25 years old

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com