ആന്റി ഓക്സിഡന്റുകളാൽ സമ്പന്നം; മാതളത്തിന് അൽഷിമേഴ്സിനെ ചെറുക്കാനാകുമെന്ന് പഠനം

യുറോലിത്തിന്‍-എ അൽഷിമേഴ്‌സിനെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ വിശദീകരിക്കുന്നു
Pomegranate can treat Alzheimers, study
മാതളത്തിന് അൽഷിമേഴ്സിനെ ചെറുക്കാനാകുമെന്ന് പഠനം
Updated on
1 min read

ർമക്കുറവിൽ തുടങ്ങി ദൈനംദിന കാര്യങ്ങൾ പോലും ഒറ്റയ്‌ക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് വൈകല്യമാണ് അൽഷിമേഴ്‌സ്. നിലവിൽ ഈ രോ​ഗത്തിന് ഫലപ്രദമായ ചികിത്സയില്ല. എങ്കിലും ആന്റി-ഓക്സിഡന്റുകൾ ധാരളമടങ്ങിയ മാതളം കഴിക്കുന്നത് രോ​ഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്ന് ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

മാതളം, സ്ട്രോബെറി, റാസ്ബെറി, വാൽനട്ട് എന്നിവയിൽ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളായ പോളിഫെനോൾ, എല്ലാഗിറ്റാനിനുകള്‍, എല്ലാജിക് ആസിഡ് ആമാശയത്തിൽ എത്തുമ്പോൾ ഇവയെ ദഹിപ്പിക്കാനായി പ്രവർത്തിക്കുന്ന ബാക്ടീരികൾ യുറോലിത്തിന്‍-എ എന്ന സംയുക്തം ഉത്പാദിപ്പിക്കുന്നു. യുറോലിത്തിന്‍-എ അൽഷിമേഴ്‌സിനെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ വിശദീകരിക്കുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ യുറോലിത്തിന്‍-എ തലച്ചോറിലെ തകരാറിലായ മൈറ്റോകോൺട്രിയകളെ നീക്കം ചെയ്തതായി കണ്ടെത്തി. പോളിഫെനോളുകൾ കൂടാതെ ആന്റി-ഓക്സിഡന്റുകളായ പ്യൂണിലകാജിൻസ്, ആന്തോസയാനിനുകളും മാതളത്തിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് അൽഷിമേഴ്സിന് പ്രധാന കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

ശരീരത്തിലെ ഫ്രീ റാഡിക്കലുകളും ആൻ്റിഓക്‌സിഡൻ്റുകളും തമ്മിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴാണ് ഓക്‌സിഡേറ്റീവ് സ്ട്രെസ് ഉണ്ടാകുന്നത്. ഇത് മൂലമുണ്ടാകുന്ന കോശനശീകരണമാണ് അൽഷിമേഴ്സിലേക്ക് നയിക്കുന്നത്. തലച്ചോറിന്റെ കൂടുതലായുള്ള ഓക്‌സിജന്‍ ഉപഭോഗവും ലിപിഡുകളുടെ തുടര്‍ച്ചയായ ചലനങ്ങളും ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തിനുള്ള സാധ്യതകള്‍ കൂട്ടും. മാതളനാരങ്ങയിലെ ആൻ്റിഓക്‌സിഡൻ്റുകൾക്ക് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും അതുവഴി തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കഴിയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അൽഷിമേഴ്സിന്റെ മറ്റൊരു പ്രധാനകാരണമാണ് തലച്ചോറിലെ കോശങ്ങൾക്കുണ്ടാവുന്ന വീക്കം. ഇത് നാഡീ-കോശങ്ങള്‍ക്ക് നാശമുണ്ടാക്കുകയും തുടർന്ന് തലച്ചോറില്‍ അമലോയിഡ് പ്ലാക്കുകളുടെയും ടൗ പ്രോട്ടീനുകളുടെ അസ്വാഭാവിക കൂടിച്ചേരലുകള്‍ മൂലമുണ്ടാകുന്ന ടൗ ടാങ്കിലുകളുടെ അടിഞ്ഞുകൂടലിനും കാരണമാകും. വീക്കം സംഭവിക്കുന്ന കോശപാതകളെ തടഞ്ഞുകൊണ്ട് കോശജ്വലനത്തിനു കാരണമാകുന്ന സൈറ്റോകൈനുകളുടെ പ്രവര്‍ത്തനത്തെ ചെറുക്കുവാന്‍ മാതളത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾക്ക് കഴിയും. ഇത് അൽഷിമേഴ്‌സിന് കാരണമാകുന്ന മസ്തിഷ്‌ക തകരാറിനെ നിയന്ത്രിക്കുന്നു.

Pomegranate can treat Alzheimers, study
ശരീരഭാരം മാത്രമല്ല, ജങ്ക് ഫുഡ് ഉത്കണ്ഠയും വര്‍ധിപ്പിക്കും; പഠനം

അമലോയ്ഡ് പ്ലാക്കുകളുടെയും ടൗ ടാങ്കിലുകളുടെയും അടിഞ്ഞുകൂടല്‍ നാഡീവ്യവസ്ഥയിലുണ്ടാകുന്ന സംവേദനത്തെ തടഞ്ഞുകൊണ്ട് അല്‍ഷിമേഴ്സ് രോഗികളില്‍ മരണകാരണമാകുന്ന കോശമരണത്തിലേക്കു നയിക്കുന്നു. മാതളനാരങ്ങയിലെ പോളിഫിനോളുകള്‍ക്ക് ഈ പ്രോട്ടീനുകളുടെ അടിഞ്ഞുകൂടലിനെ തടയാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാൽ മനുഷ്യരിൽ ഇതു സംബന്ധിച്ച് വിശാലമായ പഠനത്തിന്റെ ആവശ്യതകയുണ്ടെന്നും ​ഗവേഷകർ 'ന്യൂറോബയോളജി ഓഫ് ഏജിങ്' എന്ന ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com