മാതളനാരങ്ങയുടെ തൊലി വലിച്ചെറിയല്ലേ, ഉണക്കിയെടുത്താൽ മഴക്കാല രോ​ഗങ്ങൾക്കുള്ള ഔഷധക്കൂട്ട്

ഉപയോ​ഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ഇവയുടെ തൊലി വെയിലത്ത് വച്ച് ഉണക്കി സൂക്ഷിച്ചാൽ പലവിധ വിഭവങ്ങൾ തയ്യാറാക്കാനും ഔഷധക്കൂട്ടുകളിലും ഉപയോ​ഗിക്കാം.
pomegranate
pomegranatefile
Updated on
2 min read

കം പോലെ തന്നെ ഔഷധ ​ഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ് മാതളനാരങ്ങയുടെ തൊലിയും. ഉപയോ​ഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ഇവയുടെ തൊലി വെയിലത്ത് വച്ച് ഉണക്കി സൂക്ഷിച്ചാൽ പലവിധ വിഭവങ്ങൾ തയ്യാറാക്കാനും ഔഷധക്കൂട്ടുകളിലും ഉപയോ​ഗിക്കാം. ഇത് ചർമസംരക്ഷണത്തിനും മഴക്കാല രോ​ഗങ്ങളായ തൊണ്ടവേദന, ചുമ തുടങ്ങിയവ അകറ്റാനുള്ള ഔഷധക്കൂട്ടായും ഉപയോ​ഗിക്കാം. അസ്ഥികളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശം നീക്കാനും ഇത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

മാതളനാരങ്ങ തൊലി ഉണക്കിയതു കൊണ്ട് തയ്യാറാക്കാവുന്ന ചില പാചകകൂട്ടുകൾ ഇതാ:

ഹെ‍ബൽ ചായ

മഴക്കാലത്ത് ഉണ്ടാകുന്ന തൊണ്ട വേദന, ചുമ എന്നിവ അകറ്റാനും ദഹനശേഷി മെച്ചപ്പെടുത്തുന്നതിനും മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചു ചേർത്ത ഹെ‍ബൽ ടീ മികച്ചതാണ്.

തയ്യാറാക്കാം

മാതളനാരങ്ങ തൊലി ഉണക്കി പൊടിച്ചത്- 1 ടീസ്പൂൺ, വെള്ളം, തേൻ, നാരങ്ങാനീര്.

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് മാതളനാരങ്ങ തൊലി ഉണക്കി പൊടിച്ചത് ചേർക്കുക. 5-10 മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് അല്പം തേനും നാരങ്ങാനീരും ചേർത്ത് ചൂടോടെ കുടിക്കാം

മാതളനാരങ്ങ തൊലി രസം

ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഔഷധഗുണമുള്ള ഒരു വിഭവമാണ് മാതളനാരങ്ങ തൊലി രസം.

തയ്യാറാക്കാം

ഉണക്കിയ തൊലി കഷണങ്ങൾ, തക്കാളി, പുളി വെള്ളം, രസപ്പൊടി, കടുക്, കറിവേപ്പില, നെയ്യ്.

മാതളനാരങ്ങ തൊലി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് അതിന്റെ സത്ത് എടുക്കുക. ഈ വെള്ളത്തിലേക്ക് തക്കാളി ഉടച്ചതും പുളിവെള്ളവും രസപ്പൊടിയും ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ നെയ്യിൽ താളിച്ച് ചേർക്കുക.

ഹെൽത്തി സ്മൂത്തികൾ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന ഫ്രൂട്ട് സ്മൂത്തികളുടെ പോഷകഗുണം മാതളനാരങ്ങ തൊലി ഉണക്കിയത് ഉപയോഗിക്കാം.

തയ്യാറാക്കാം

മാതളനാരങ്ങ തൊലി പൊടിച്ചത്, പഴം അല്ലെങ്കിൽ ബെറികൾ, തൈര്/പാൽ.

സാധാരണ തയ്യാറാക്കുന്ന ഫ്രൂട്ട് സ്മൂത്തികൾ ബ്ലെൻഡ് ചെയ്യുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചത് കൂടി ചേർക്കുക. ഇത് ശരീരത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകൾ നൽകും.

മോരുകറി

കർണാടകയിലെ തീരദേശങ്ങളിൽ പ്രചാരമുള്ള ഒരു പരമ്പരാഗത വിഭവമാണിത്.

തയ്യാറാക്കാം

ഉണക്കിയ തൊലി, ചിരകിയ തേങ്ങ, ജീരകം, കുരുമുളക്, മോര്, നെയ്യ്.

ഉണക്കിയ തൊലി അല്പം നെയ്യിൽ വറുത്തെടുക്കുക. ഇത് തേങ്ങ, ജീരകം, കുരുമുളക് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് മോരിൽ (അല്ലെങ്കിൽ തൈരിൽ) കലക്കി ഉപ്പും ചേർക്കുക. കടുക് താളിച്ച് ഉപയോഗിക്കാം.

ചമ്മന്തി

ഭക്ഷണത്തിന് നല്ലൊരു പുളിപ്പും കടുപ്പവുമുള്ള രുചിയും നൽകാൻ ഈ ചമ്മന്തി സഹായിക്കും.

തയ്യാറാക്കാം

ഉണക്കിയ തൊലി (വെള്ളത്തിൽ കുതിർത്തത്), വറ്റൽമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, ഉപ്പ്.

കുതിർത്ത മാതളനാരങ്ങ തൊലി കഷണങ്ങൾ വറ്റൽമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവയ്‌ക്കൊപ്പം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും അല്പം വെളിച്ചെണ്ണയും ചേർത്ത് ചമ്മന്തിയായി ഉപയോഗിക്കാം.

pomegranate
ആർത്തവത്തിന് മുൻപ് മുഖക്കുരു വരാറുണ്ടോ? ഇതാണ് കാര്യം

സൂപ്പ്

പയർവർഗ്ഗങ്ങളോ പച്ചക്കറികളോ വേവിക്കുമ്പോൾ ഇതുകൂടി ചേർത്താൽ സൂപ്പിന് നല്ലൊരു രുചി ലഭിക്കും.

തയ്യാറാക്കാം

സൂപ്പ് തയാറാക്കുമ്പോൾ, പച്ചക്കറികൾ വേവിക്കുന്ന വെള്ളത്തിലേക്ക് ഒന്നോ രണ്ടോ ചെറിയ കഷണം ഉണക്കിയ മാതളനാരങ്ങ തൊലി കൂടി ഇടുക. സൂപ്പ് വെന്തു കഴിയുമ്പോൾ ഈ തൊലി കഷണങ്ങൾ എടുത്തു മാറ്റാം.

pomegranate
ഡയറ്റ് ചെയ്തിട്ടും കുടവയറു കുറയുന്നില്ലേ? രാവിലെ ചെയ്യുന്ന ഈ അബദ്ധങ്ങൾ ഒഴിവാക്കാം

ഫ്ലേവേർഡ് ഡ്രിങ്ക്

ദിവസവും കുടിക്കുന്ന വെള്ളം കൂടുതൽ ആരോഗ്യപ്രദമാക്കാൻ ഇത് സഹായിക്കും.

തയ്യാറാക്കാം

ഒരു വലിയ കുപ്പി വെള്ളത്തിൽ ഒന്നോ രണ്ടോ ഉണക്കിയ മാതളനാരങ്ങ തൊലി കഷണങ്ങളും, പുതിനയിലയും, നാരങ്ങ സ്ലൈസുകളും ഇടുക. രാത്രി മുഴുവൻ വെച്ച ശേഷം അടുത്ത ദിവസം ഈ വെള്ളം സാധാരണ കുടിക്കുന്നതുപോലെ കുടിക്കാം.

Summary

Pomegranate Dried Skin health benefits and recipes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com