

അസുഖം വന്നാൽ ഡോക്ടറെ സമീപിച്ച്, അത് മാറാനുള്ള മരുന്ന് എടുക്കുക എന്നതാണെല്ലോ രീതി. മരുന്ന് കഴിക്കുന്ന രീതിയിലെ വ്യത്യാസം രോഗം മാറാനെടുക്കുന്ന സമയത്തിൽ പ്രതിഫലിക്കാമെന്ന് ഗവേഷകര്‍. മരുന്ന് കഴിക്കാൻ പച്ച വെള്ളമാണോ ചൂടു വെള്ളമാണോ എടുക്കുന്നതെന്ന് ആരും അത്ര ശ്രദ്ധിക്കാറില്ല. എന്നാൽ മരുന്ന് രക്തത്തിലേക്ക് വേഗത്തില്‍ എത്താനും രോഗശമനത്തിനും ഇളം ചൂടുവെള്ളത്തിനൊപ്പം കഴിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.
മരുന്ന് ആമാശയത്തിലെത്തുകയും അത് അലിഞ്ഞ് അതിനുള്ളിലെ ഘടകങ്ങൾ നമ്മുടെ രക്തപ്രവാഹത്തിലേക്ക് ചേരുകയും ചെയ്യുമ്പോഴാണ് രോഗം മാറി തുടങ്ങുക. ഈ പ്രക്രിയയെ ഫലപ്രദമാക്കാൻ ഇളം ചൂടുവെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വെള്ളമില്ലാതെ ഗുളിക കഴിക്കുന്നതും തണുത്ത വെള്ളത്തിൽ മരുന്ന് കഴിക്കുന്നതും അപേക്ഷിച്ച് മരുന്ന് പെട്ടെന്ന് അലിഞ്ഞ് രക്തപ്രവാഹത്തിലേക്ക് കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യപ്പെടാൻ ഇളം ചൂടുവെള്ളമാണ് നല്ലതെന്നാണ് കണ്ടെത്തൽ.
മാത്രമല്ല, ഇത് തൊണ്ടയിലും അന്നനാളിക്കും ഉണ്ടാകുന്ന അസ്വസ്ഥത ലഘൂകരിക്കാനും ഉപകാരപ്രദമാണെന്നും വിദഗ്ധർ പറയുന്നു. മരുന്നിനൊപ്പം അല്ലെങ്കിലും ഇളം ചൂടുവെള്ളം കുടിക്കുന്നത്, വയറിലെയും കുടലിലെയും പേശികളെ റിലാക്സ് ആക്കാനും ഇവിടേയ്ക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ദഹനത്തെ കാര്യക്ഷമമാക്കാനും ഇളം ചൂട് വെള്ളം ശീലമാക്കുന്നത് നല്ലതാണ്.
എന്നാൽ വെള്ളത്തിന്റെ താപനിലയിൽ ശ്രദ്ധിക്കണം. ചൂടു ഒരുപാട് കൂടിപ്പോയാലും മരുന്നിലെ ചില ഘടകങ്ങൾ നശിപ്പിക്കാം. ഇത് മരുന്നിന്റെ ഗുണഫലം ശരീരത്തിന് ലഭിക്കുന്ന സാഹചര്യം കുറയ്ക്കും. മാത്രമല്ല, പാൽ, ചായ, കാപ്പി, ജ്യൂസ് പോലുള്ളവയ്ക്കൊപ്പം മരുന്ന് കഴിക്കുന്നതും മരുന്നിന്റെ ഗുണഫലം കുറയ്ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates