സേതുരാമ അയ്യരെ പോലെ കൈകൾ പിന്നിൽ കെട്ടി നടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഈ സ്വഭാവസവിശേഷതകൾ ഉണ്ട്

ആ നടത്തം തന്നെയായിരുന്നു ആ കഥാപാത്രത്തിന്റെയും ഐഡന്‍റിറ്റി.
mammootty in sethuramayyar cbi movie
putting hands behind your backInstagram
Updated on
1 min read

ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കൈകള്‍ പുറകില്‍ കെട്ടിയുള്ള സേതുരാമ അയ്യരുടെ നീട്ടിപ്പിടിച്ചുള്ള ആ നടത്തം മലയാള സിനിമ പ്രേക്ഷകര്‍ ഒരുകാലവും മറക്കാന്‍ വഴിയില്ല. ആ നടത്തം തന്നെയായിരുന്നു ആ കഥാപാത്രത്തിന്റെയും ഐഡന്‍റിറ്റി. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, സേതുരാമ അയ്യരുടെ നടത്തം, നിങ്ങള്‍ മറ്റുപലരിലും സ്വാഭാവികമായും കണ്ടിട്ടുണ്ടാകണം. കൂടുതലും അധ്യാപകരിലും മിലിറ്ററി ഉദ്യോഗസ്ഥരിലും നേതാക്കളിലുമാണ് ഈയൊരു പോസ്ചര്‍ കണ്ടിട്ടുണ്ടാവുക.

mammootty in sethuramayyar cbi movie
രാത്രിയിലെ കാപ്പികുടി, സ്ത്രീകളില്‍ എടുത്തുചാട്ടം കൂടും

കൈകള്‍ പിന്നില്‍ കെട്ടിയുള്ള നടത്തം ആത്മവിശ്വാസത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി വിശേഷിപ്പിക്കാറുണ്ട്. അത്തരം ആളുകള്‍ക്ക് ചില സ്വഭാവ സവിശേഷതകള്‍ ഉണ്ടാകുമെന്നാണ് മനഃശാസ്ത്രത്തില്‍ പറയുന്നത്.

നെഞ്ച് മുന്നോട്ട് തള്ളി മുകളിലേക്ക് നോക്കുമ്പോൾ, ആളുകളില്‍ ആത്മവിശ്വാസം, ആത്മനിയന്ത്രണം, ചുറ്റുപാടുകളുടെ നിയന്ത്രണം എന്നിവ ഉണ്ടാകുമെന്ന് മനഃശാസ്ത്രത്തില്‍ വ്യക്തമാക്കുന്നു. അവര്‍ക്ക് തങ്ങളുടെ ശരീരത്തെയും സാഹചര്യത്തെയും നിയന്ത്രിക്കാനുള്ള കഴിവുണ്ടാകും.

mammootty in sethuramayyar cbi movie
നിറയെ ടാബുകള്‍ തുറന്നിട്ട കമ്പ്യൂട്ടര്‍ പോലെ, ഓവര്‍ തിങ്കിങ് മറികടക്കാന്‍ 'ത്രീ സ്റ്റെപ്പ് ടെക്നിക്'

തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നവരായിരിക്കും ഇക്കൂട്ടരെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ ഈ പോസ്ചര്‍ ആളുകള്‍ക്ക് കൂടുതല്‍ സുഖകരവും സുരക്ഷിതത്വവും തോന്നിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഏകാഗ്രത, ആത്മപരിശോധന തുടങ്ങിയവയ്ക്ക് ഏറെ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ചിന്തകളിൽ മുഴുകിയിരിക്കുന്നവരുടെ സ്വാഭാവികമായ ഒരു പോസ്ചര്‍ ആണിത്.

Summary

Put your hands behind your back when you walk, psychologists say you have these three common traits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com