woman drinking coffee at night
caffeineMeta AI Image

രാത്രിയിലെ കാപ്പികുടി, സ്ത്രീകളില്‍ എടുത്തുചാട്ടം കൂടും

കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീനാണ് ഈ പെരുമാറ്റ വ്യത്യാസത്തിന് പിന്നിലെ കാരണമാരനെന്നാണ് ഗവേഷകരുടെ വാദം
Published on

രാത്രി കാപ്പി കുടിക്കുന്ന സ്ത്രീകളില്‍ 'എടുത്തുചാട്ട സ്വഭാവം' അല്‍പം കൂടുതലായിരിക്കുമെന്ന് പഠനം. നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുമ്പോള്‍ അല്ലെങ്കില്‍ രാത്രിയിലും ജോലി തുടരേണ്ട അവസ്ഥകളില്‍ ഉണര്‍ന്നിരിക്കാന്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നത് സ്വാഭാവികം. എന്നാല്‍ ആ ശീലം നിങ്ങളുടെ പെരുമാറ്റത്തെ തന്നെ മാറ്റിമറിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? പ്രത്യേകിച്ച് സ്ത്രീകളില്‍.

ടെക്സസ് സര്‍വകലാശാല സമീപകാലത്ത് നടത്തിയൊരു പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ശരീരത്തിന് ഒരു ഉന്മേഷവും ഊര്‍ജവും കിട്ടാന്‍ കാപ്പിയും ചായയുമൊക്കെ എണ്ണം നോക്കാതെ രാത്രിയും പകലും കുടിക്കുന്ന ശീലം നമ്മളില്‍ മിക്കയാളുകള്‍ക്കും ഉണ്ടാവാം. എന്നാല്‍ കാപ്പിയുടെയും ചായയുടെയുമൊക്കെ അളവിലും കുടിക്കുന്ന സമയത്തിലുമൊക്കെ കാര്യമുണ്ടെന്നാണ് ഐസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീനാണ് ഈ പെരുമാറ്റ വ്യത്യാസത്തിന് പിന്നിലെ കാരണമാരനെന്നാണ് ഗവേഷകരുടെ വാദം. മനുഷ്യരുമായി ജനിതക, നാഡീസംബന്ധമായ സമാനതകള്‍ കാണിക്കുന്ന ഫ്രൂട്ട് ഫ്‌ലൈസിലാണ് (ഡ്രോസോഫില മെലനോഗാസ്റ്റര്‍) പഠനം നടത്തിയത്. ശക്തിയായ വായുപ്രവാഹ ഉത്തേജനം നേരിടുമ്പോൾ സാധാരണയായി ഈച്ചകൾ മരവിച്ചിരിക്കും. എന്നാല്‍ രാത്രിയില്‍ കഫീന്‍ നല്‍കിയപ്പോള്‍ പ്രതികരണമായി അശ്രദ്ധമായ "പറക്കൽ" സ്വഭാവം ഈച്ചകള്‍ പ്രകടിപ്പിച്ചുവെന്ന് ഗവേഷകര്‍ പറഞ്ഞു.

woman drinking coffee at night
വെളിച്ചെണ്ണയിലെ വ്യാജനെ എങ്ങനെ തിരിച്ചറിയാം?

എന്നാല്‍ പകല്‍ സമയത്ത് ഈ പെരുമാറ്റ വ്യത്യാസം ഉണ്ടായിരുന്നില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു പ്രധാന കാര്യം, സമാന അളവില്‍ നല്‍കിയെങ്കില്‍ പെൺ ഈച്ചകൾ പുരുഷന്മാരേക്കാൾ കൂടുതൽ ആവേശകരമായ പെരുമാറ്റം പ്രകടപ്പിച്ചുവെന്നും പഠനത്തില്‍ പറയുന്നു. ഈച്ചകളില്‍ ഈസ്ട്രജൻ പോലുള്ള ഹോർമോണുകളില്ലാത്തതിനാല്‍ മറ്റ് ജനിതക അല്ലെങ്കിൽ ശാരീരിക ഘടകങ്ങൾ സ്ത്രീകളുടെ കഫീനോടുള്ള സംവേദനക്ഷമതയെ സ്വാധീനിക്കുന്നുണ്ടാകണമെന്നും ഗവേഷകര്‍ പറയുന്നു.

woman drinking coffee at night
ചെറുതായി നടന്നാല്‍ പോലും കിതയ്ക്കും, ഗുരുതര ശ്വാസകോശ-ഹൃദ്രോഗ ലക്ഷണമാകാമെന്ന് വിദഗ്ധര്‍

മനുഷ്യരിൽ നടത്തിയ മുൻകാല പഠനങ്ങൾ വൈകുന്നേരങ്ങളില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത് ഉറക്ക രീതികളെ തടസ്സപ്പെടുത്തുകയും തീരുമാനമെടുക്കലിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് കണ്ടെത്തിയിരുന്നു. പുതിയ പഠനം കഫീന്‍ ആവേശകരമായ പെരുമാറ്റത്തിന് കാരണമാകുമെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ പഠനം മനുഷ്യരില്‍ നടത്തിയിട്ടില്ലാത്തതിനാല്‍ വിശാലമായ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങൾ കാപ്പി കുടിക്കുന്ന അല്ലെങ്കിൽ കഫീൻ കഴിക്കുന്ന സമയവും വളരെ പ്രധാനമാണ്. രാത്രി വൈകി കുടിക്കുന്ന ഒരു കപ്പ് ഉറക്കത്തെ മാത്രമല്ല നിങ്ങളുടെ പെരുമാറ്റത്തെയും സ്വാധീനിച്ചേക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

Summary

New research suggests caffeine consumed at night could impair inhibition especially among female

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com