

ഉണക്കമുന്തിരി പായസത്തിലും മറ്റുമായി മധുരത്തിന് ചേർക്കാറുണ്ട്. എന്നാൽ മധുരത്തിന് പുറമെ നിരവധി പോഷകഗുണങ്ങളും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ഉദരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് വളരെ മികച്ചതാണ്.
മലബന്ധം അകറ്റുന്നു
ഉണക്കമുന്തിരി പതിവായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ഗുണം മലബന്ധത്തിൽ നിന്നുള്ള ആശ്വാസമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഡയറ്ററി ഫൈബർ കുടലിലെ ജലാംശം നിലനിർത്താനും മലം മൃദുവാക്കാനും സഹായിക്കുന്നു. ഉണക്കമുന്തിരിയിലുള്ള 'സോർബിറ്റോൾ' എന്ന കാർബോഹൈഡ്രേറ്റ് സംയുക്തം ഒരു സ്വാഭാവിക 'ലാക്സേറ്റീവ്' ആയി പ്രവർത്തിക്കുന്നു. ഇത് കുടലിലേക്ക് കൂടുതൽ ഈർപ്പം എത്തിക്കാനും മലശോധന സുഗമമാക്കാനും സഹായിക്കും.
ഉദരാരോഗ്യം
വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഉണക്കമുന്തിരി ഏറെ ഫലപ്രദമാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഇത് ആവശ്യമായ പോഷണം നൽകുന്നു. കൂടാതെ, അസിഡിറ്റി, വയറ്റിലെ അസ്വസ്ഥതകൾ, അമിത ഭാരം അനുഭവപ്പെടൽ എന്നിവ കുറയ്ക്കാനും ഇത് ഉത്തമമാണ്.
ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം ഹൃദയത്തിന്റെ ആരോഗ്യത്തെയും വലിയ രീതിയിൽ പിന്തുണയ്ക്കുന്നു.
ഉണക്കമുന്തിരിയുടെ പൂർണമായ ഗുണം ലഭിക്കുന്നതിനായി, രാത്രി 8 മുതൽ 10 വരെ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തു വെച്ച് പിറ്റേന്ന് രാവിലെ കഴിക്കാം. അതല്ലെങ്കിൽ, ദിവസത്തിൽ എപ്പോൾ വേണമെങ്കിലും 5 അല്ലെങ്കിൽ 6 ഉണക്കമുന്തിരി നേരിട്ട് കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates