

സ്ക്രീനിലെ സ്റ്റൈൽ മന്നൻ, ഓഫ് സ്ക്രീനിൽ ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണ്. 74-ാം വയസിലും രജനീകാന്ത് ജിമ്മിൽ സജീവമാണ്. അടുത്തിടെ അദ്ദേഹം ഒരു റിസോർട്ടിലെ ഔട്ട്ഡോർ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വേയ്റ്റ് ലിഫ്റ്റിങ്ങും സ്ക്വാട്ടുകളുമാണ് അദ്ദേഹം ചെയ്യുന്നത്.
പഴയ തലമുറ മുതൽ ഇപ്പോഴത്തെ സ്കിബിഡി പിള്ളാർ വരെ രജനിയുടെ കടുത്ത ആരാധകരാണ്. വെള്ളിത്തിരയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ തലയ്‌വരുടെ ഫിറ്റ്നസ് വിഡിയോയ്ക്ക് താഴെ ആശംസകളുടെ ഘോഷയാത്രയാണ്. അടുത്തിടെ ചെന്നൈയിലെ പോയസ് ഗാർഡനിലെ സ്ട്രീറ്റിൽ അദ്ദേഹം നടക്കുന്നതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.
പ്രഭാത നടത്തം അദ്ദേഹം മുടക്കാറില്ല. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ആരാധകരെയും അദ്ദേഹം പ്രോത്സാഹിപ്പിക്കാറുണ്ട്. ഓഗസ്റ്റ് രണ്ടിന് ചെന്നൈയിൽ നടന്ന 'കൂലി' ഓഡിയോ ലോഞ്ചിൽ, ആരോഗ്യത്തോടെയിരിക്കുക, വ്യായാമം ചെയ്യുക, സമാധാനപരമായ ജീവിതം നയിക്കുക എന്നിവയെക്കുറിച്ച് രജനീകാന്ത് പറഞ്ഞിരുന്നു.
തന്റെ മുൻകാല ജീവിതാനുഭവങ്ങളും പുകവലിയുടെയും മദ്യപാനത്തിന്റെയും പ്രത്യാഘാതങ്ങളും അദ്ദേഹം ഓർമിപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് താൻ പുകവലിയും മദ്യപാനവും ഉപേക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
