rashmika diet

Rashmika Mandanna's diet secrets| രാവിലെ എഴുന്നേറ്റാല്‍ ഒരു ലിറ്റര്‍ വെള്ളം, ഭക്ഷണം ഒഴിവാക്കില്ല; രശ്മിക മന്ദാനയുടെ ബ്യൂട്ടി സീക്രട്ട്

ഭക്ഷണം ഒഴിവാക്കുന്ന ശീലമില്ല. വെജിറ്റേറിജൻ ഭക്ഷണങ്ങളോടാണ് താൽപര്യം.
Published on

തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രശ്മിക മന്ദാന. ആരോ​ഗ്യത്തിനും ഫിറ്റ്നസിനും ഏറെ പ്രാധാന്യം നൽകുന്ന താരം തന്റെ ഡയറ്റിനെ കുറിച്ചും ദിനചര്യയെ കുറിച്ചും തുറന്നു പറയുകയാണ്.

വെള്ളം കുടിക്കുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. ഏതാണ്ട് ഒരു ലിറ്ററിനടുത്ത് വെള്ളം രാവിലെ തന്നെ കുടിക്കും. കൂടാതെ ഡയറ്റീഷന്റെ നിർ​ദേശപ്രകാരം ആപ്പിൾ സിഡെർ വിനെഗർ ദിവസവും രാവിലെ കുടിക്കാറുണ്ട്. അത് കുടിക്കാൻ കുറച്ചു പ്രയാസമാണ്. എന്നാൽ ദഹനത്തിനും മെറ്റബോളിസത്തിനും ആപ്പിൾ സിഡെർ വിനെഗർ വളരെ സഹായിക്കുമെന്നും പിങ്ക്‌വില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വര്‍ക്ക്ഔട്ടിന് ശേഷം മുട്ട മസ്റ്റ്

ഭക്ഷണം ഒഴിവാക്കുന്ന ശീലമില്ല. വെജിറ്റേറിജൻ ഭക്ഷണങ്ങളോടാണ് താൽപര്യം. എന്നാൽ മുട്ട കഴിക്കാറുണ്ട്, പ്രത്യേകിച്ച് വർക്ക്ഔട്ടിന് ശേഷം. ബ്രേക്ക്ഫാസ്റ്റിന് അവോക്കാഡോ ടോസ്റ്റ് ആണ് ഇഷ്ടമെങ്കിലു ഡയറ്റീഷൻ പലപ്പോഴും അത് സമ്മതിക്കാറില്ല. ഉച്ചയ്ക്ക് സൗത്ത്ഇന്ത്യൻ ഭക്ഷണമാണ് കഴിക്കാറ്. എന്നാൽ ചോറ് പരിമിതപ്പെടുത്താറുണ്ട്. ഓരോ കറികളായല്ല, എല്ലാ കറികളും ഒരുമിച്ച് കൂട്ടിയിളക്കി കഴിക്കുന്ന വിചിത്രമായ സ്വഭാവമുണ്ട്. കാരണം ധാരാളം പച്ചക്കറികൾ അടങ്ങിയതാണ് സൗത്തഇന്ത്യൻ ഊണ്. അത്താഴം ലഘുവായെന്തെങ്കിലുമായിരിക്കും.

ഇഷ്ടം മധുരക്കിഴങ്ങ്

മധുരത്തോട് കൊതിതോന്നാറുണ്ട്. മധുരക്കിഴങ്ങ് വളരെ ഇഷ്ടമാണ്. എന്നാല്‍ തക്കാളി, ഉരുളക്കിഴങ്ങ്, കുക്കുമ്പർ, കാപ്സിക്കം പോലുള്ള പച്ചക്കറികളോട് അലർജിയുണ്ട്. വൈകുന്നേരങ്ങളിലാണ് വർക്ക്ഔട്ട് ചെയ്യാറ്. ചര്‍മസംരക്ഷണം വളരെ സിംപിള്‍ ആയാണ് ചെയ്യാറ്. പുറത്തു പോകുമ്പോൾ മുഖം നന്നായി കഴുതി, മോസ്ചറൈസറും സൺസ്ക്രീനും പുരട്ടുക മാത്രമാണ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com