കാരറ്റ് പച്ചയ്ക്ക് കഴിച്ചാൽ ​ഗുണമുണ്ടെന്ന് പറയുന്നത് വെറും തെറ്റിദ്ധാരണ, വിറ്റാമിൻ എ കിട്ടാൻ ഇങ്ങനെ കഴിക്കണം

കാരറ്റ് വേവിക്കുമ്പോൾ ആ ദൃഢമായ കോശഭിത്തികൾ തകരുകയും ഉള്ളിലുള്ള ബീറ്റാ കരോട്ടിൻ പുറത്തുവരികയും ചെയ്യും എന്നാലും ശരീരത്തിന് ​പ്രയോജനപ്പെടണമെന്നില്ല.
carrot
carrotPinterest
Updated on
1 min read

കാരറ്റിന്റെ ​ഗുണം കിട്ടണമെങ്കിൽ, പച്ചയ്ക്ക് കഴിക്കണമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവർ ഏറെയുണ്ട്. എന്നാൽ കാരറ്റ് പച്ചയ്ക്ക് നേരിട്ടു കഴിക്കുമ്പോൾ അതിൽ അടങ്ങിയ പ്രധാന പോഷകമായ ബീറ്റാ കരോട്ടിൻ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ശരീരത്തിൽ പ്രയോജനപ്പെടുന്നത്.

carrot
ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

കാരറ്റിന്റെ കോശഭിത്തി അതികഠിനമായത് കൊണ്ട് തന്നെ, സാധാരണ ദഹനപ്രക്രിയയിൽ ഈ പോഷകങ്ങൾ പൂർണമായും പുറത്തുവരുന്നില്ല. കാരറ്റ് വേവിക്കുമ്പോൾ ആ ദൃഢമായ കോശഭിത്തികൾ തകരുകയും ഉള്ളിലുള്ള ബീറ്റാ കരോട്ടിൻ പുറത്തുവരികയും ചെയ്യും എന്നാലും ശരീരത്തിന് ​പ്രയോജനപ്പെടണമെന്നില്ല.

carrot
ജനൽ ഫ്രെയിമിൽ പൊടി കെട്ടിക്കിടക്കുന്നു? വൃത്തിയാക്കാൻ ഇതാ 11 എളുപ്പവഴികൾ

ആരോ​ഗ്യകരമായ കൊഴുപ്പ്‌‌

വിറ്റാമിൻ എ ആയി മാറേണ്ട ബീറ്റാ കരോട്ടിൻ കൊഴുപ്പിൽ മാത്രം ലയിക്കുന്ന ഒരു അപൂർവ പോഷകമാണ്. ശരീരത്തിൽ ശരിയായ കൊഴുപ്പിൻ്റെ സാന്നിധ്യമില്ലെങ്കിൽ കാരറ്റിലെ പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാതെ നഷ്ടപ്പെടാം. കാരറ്റ് കഴിക്കുമ്പോൾ ആരോ​ഗ്യകരമായ കൊഴുപ്പിനൊപ്പം കഴിച്ചാൽ മാത്രമാണ്, അവയുടെ പോഷകങ്ങൾ ശരീരത്തിന് മികച്ച രീതിയിൽ ഉപയോ​ഗിക്കാൻ പറ്റുന്നത്.

അവക്കാ‍ഡോ

കാരറ്റിനൊപ്പം കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് അവക്കാഡോ. ദഹനവ്യവസ്ഥയിലേക്ക് ഇവ രണ്ടും ഒരുമിച്ച് എത്തുമ്പോൾ അവക്കാഡോയിലെ കൊഴുപ്പുകൾ അവിടെയുള്ള ദഹനരസങ്ങളുമായി ചേർന്ന് മൈസെല്ലുകൾ എന്ന സൂക്ഷ്മ ഘടനകൾക്ക് രൂപം നൽകുന്നു.

ഈ മൈസെല്ലുകളാണ് ബീറ്റാ കരോട്ടിനെ വഹിച്ച് കുടലിന്റെ ഭിത്തികളിലൂടെ രക്തത്തിലേക്ക് കടത്തിവിടുന്ന തന്മാത്രാ വാഹനങ്ങളായി പ്രവർത്തിക്കുന്നത്. കൊഴുപ്പിന്റെ സാന്നിധ്യമില്ലെങ്കിൽ ഇത് സംഭവിക്കില്ല. അവക്കാഡോ മാത്രമല്ല, ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ നട്സോ എന്നിങ്ങനെ ഏതുതരം കൊഴുപ്പും ഈ പോഷകത്തെ ശരീരത്തിലേക്ക് എത്തിക്കാൻ സഹായിക്കും.

പച്ച കാരറ്റിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ പതിനഞ്ച് ഇരട്ടി വരെ കൂടുതൽ ബീറ്റാ കരോട്ടിൻ അവക്കാഡോയ്‌ക്കൊപ്പം കഴിക്കുമ്പോൾ ശരീരത്തിന് ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കാരറ്റ് പൊതുവായ കാഴ്ചശക്തിക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ നൽകുമ്പോൾ അവക്കാഡോ അതിനൊപ്പം ല്യൂട്ടിൻ സിയാക്സാന്തിൻ എന്നീ സുപ്രധാന പോഷകങ്ങൾ കൂടി ശരീരത്തിൽ എത്തിക്കുന്നു.

ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്ന മാക്യുലാർ പിഗ്മെന്റ് നിർമിക്കാൻ ഇവ അത്യന്താപേക്ഷിതമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ സംരക്ഷണത്തിനും പോഷകങ്ങൾ പൂർണ്ണമായി ശരീരത്തിൽ എത്തണമെങ്കിൽ കാരറ്റ് അല്പം വേവിച്ച ശേഷം ഒരൽപം എണ്ണയിൽ വഴറ്റിയോ അവക്കാഡോയ്‌ക്കൊപ്പം ചേർത്തോ കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.

carrot
'പയ്യെ തിന്നാൽ പനയും തിന്നാം!', ആരോ​ഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും ലളിതമായ മാർ​ഗം
carrot
നഖത്തിൽ ഈ മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ശരീരം നൽകുന്ന സൂചനകളാകാം
carrot
കൈകൾ കൊണ്ട് തൊട്ടുകൂടാത്ത ശരീരത്തിലെ ചില ഭാ​ഗങ്ങൾ
Summary

Raw or Cooked Carrots: Which Is Better for Getting the Most Health Benefits?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com