നഖം കടിക്കുന്നത് വെറുമൊരു ശീലമല്ല, ചില സൂചനയാണ്

സമ്മര്‍ദം, ഉത്കണ്ഠ, പെരുമാറ്റരീതികള്‍ തുടങ്ങിയ മറ്റ് ഘടങ്ങളും നഖം കടിക്കുന്നതിന് കാരണമാകാം.
Nail Biting
Nail BitingPinterest
Updated on
1 min read

നിങ്ങൾക്ക് നഖം കടിക്കുന്ന ശീലമുണ്ടോ? ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ശരീരത്തെ കേന്ദ്രീകരിച്ചുള്ള ഒരുതരം ആവർത്തിച്ചുള്ള പെരുമാറ്റമാണിത്. ഒനിക്കോഫാ​ഗിയ എന്നാണ് ഈ ശീലത്തെ വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലത്ത് ആരംഭിക്കുകയും പ്രായമായാലും തുടരുകയും ചെയ്യുന്ന ശീലമാണിത്.

സമ്മര്‍ദം, ഉത്കണ്ഠ, പെരുമാറ്റരീതികള്‍ തുടങ്ങിയ മറ്റ് ഘടങ്ങളും നഖം കടിക്കുന്നതിന് കാരണമാകാം. കൂടാതെ, മാനസികവും വൈകാരികവുമായ നിരവധി കാര്യങ്ങളുമായി ഈ ശീലം ബന്ധപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ എന്തെങ്കിലും കാര്യത്തിന് വേണ്ടി കാത്തിരിക്കുമ്പോഴോ, നിരാശരാകുമ്പോഴോ, വിരസത അനുഭവപ്പെടുമ്പോഴോ ഒക്കെയുളള പതിവ് രീതിയായി നഖംകടി മാറിയേക്കാം.

  • ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍(ADHD)

  • മേജര്‍ ഡിപ്രസീവ് ആക്ടിവിറ്റി ഡിസോര്‍ഡര്‍(MDD)

  • ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(ഒസിഡി,OCD)

  • വേര്‍പിരിയല്‍ ഉത്കണ്ഠ

  • ടൂറെറ്റ് സിന്‍ഡ്രോം

  • പെരുമാറ്റ പ്രശ്‌നങ്ങള്‍, എന്നിവയുമായൊക്കെ ഈ ശീലം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ വൈകല്യമുള്ള എല്ലാവരും നഖം കടിക്കണമെന്നില്ല. അതുപോലെ നഖം കടിക്കുന്നതിന് പിന്നില്‍ എന്തെങ്കിലും മാനസിക വൈകല്യം ഉണ്ടാകണമെന്നുമില്ല.

Nail Biting
നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ? ശരീരം നൽകുന്ന ഈ സൂചന അവ​ഗണിക്കരുത്

എങ്ങനെയുള്ള ആളുകളിലാണ് ഈ ശീലം കൂടുതല്‍

  • പെർഫക്ഷൻ ആ​ഗ്രഹിക്കുന്നവരിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പരിശ്രമിക്കുന്നവരിലും സമ്മർദം അധികമായിരിക്കാം. ഇത് നഖം കടിക്കുന്നത് ശീലമാകുന്നു.

  • നഖം കടിക്കുന്നത് വൈകാരികമോ മാനസികമോ ആയ സമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം. ഇത് സാധാരണയായി പരിഭ്രാന്തി, ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം അനുഭവിക്കുന്ന ആളുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ വികാരങ്ങളെ നേരിടാനുള്ള ഒരു മാര്‍ഗമാണിത്.

Nail Biting
പിഴുതെടുത്താൽ അതിവേദന, മുറിച്ചെടുത്താൽ അറിയുക പോലുമില്ല; നഖത്തിന്റെയും മുടിയുടെയും വിചിത്ര സ്വഭാവത്തിന് പിന്നിൽ ചിലതുണ്ട്
  • നിങ്ങള്‍ക്ക് ബോറടിക്കുമ്പോഴോ, വിശക്കുമ്പോഴോ, അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോഴോ നിങ്ങള്‍ അത് ചെയ്യുന്നതായി തോന്നിയേക്കാം . മിക്ക നഖം കടിയും യാന്ത്രികമാണ്.

  • ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടുള്ള ശീലമായി ഇത് മാറുമ്പോള്‍ അത് ഒഴിവാക്കാനുളള വഴികള്‍ തേടേണ്ടതാണ്. പല രീതികള്‍ പരീക്ഷിച്ചിട്ടും ശീലം മാറുന്നില്ല എങ്കില്‍ ഈ ശീലം ഒഴിവാക്കാന്‍ തെറാപ്പി നല്ല ഓപ്ഷനാണോ എന്ന് ഡോക്ടറോട് സംസാരിക്കാവുന്നതാണ്.

Summary

Reason behind biting nail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com