ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുന്നവരാണോ? ആ ശീലം മാറ്റാൻ സമയമായി

സിഗ്നൽ ലഭിക്കുമ്പോഴേക്കും ശരീരത്തിൽ ചെറിയ തോതിലുള്ള നിർജലീകരണം ആരംഭിച്ചിട്ടുണ്ടാകും.
Drinking water, better Metabolism tips
Drinking waterPinterest
Updated on
2 min read

രീരത്തിന് ജലാംശം എത്രത്തോളം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. ഏത് കാലാവസ്ഥയാണെങ്കിലും ശരീരത്തിന് മതിയായ അളവിൽ വെള്ളം കിട്ടിയില്ലെങ്കിൽ അവയവങ്ങളുടെ പ്രവർത്തനങ്ങളാകെ തകരാറിലാകും. എന്നാൽ ചിലർ ദാഹിക്കുമ്പോൾ മാത്രമാണ് വെള്ളം കുടിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക. ആ ശീലം ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Drinking water, better Metabolism tips
വെള്ളം തിളപ്പിക്കുന്നതാണോ ഫിൽട്ടർ ചെയ്യുന്നതാണോ ആരോ​ഗ്യത്തിന് സുരക്ഷിതം?

നമ്മുടെ ശരീരത്തിന്‍റെ ഏകദേശം 60 ശതമാനവും വെള്ളമാണ്. ശരീര താപനില നിയന്ത്രിക്കുക, പോഷകങ്ങൾ കോശങ്ങളിലെത്തിക്കുക, ദഹനപ്രക്രിയ സുഗമമാക്കുക, സന്ധികളുടെ പ്രവർത്തനം നിലനിർത്തുക, വൃക്കകളിലൂടെ മാലിന്യങ്ങൾ പുറന്തള്ളുക തുടങ്ങി ശരീരത്തിലെ മിക്ക പ്രവർത്തനങ്ങൾക്കും ജലാംശം നി‍ബന്ധമാണ്. ശരീരത്തിലെ ജലാംശത്തിന്റെ അളവു കുറഞ്ഞു തുടങ്ങുമ്പോൾ മസ്തിഷ്കത്തിലെ ഹൈപ്പോതാലാമസ് എന്ന ഭാഗമാണ് ദാഹത്തിന്‍റെ സിഗ്നൽ നൽകുന്നത്.

Drinking water, better Metabolism tips
ഒരിക്കൽ തൂക്കിയാൽ പിന്നെ തിരിഞ്ഞുനോക്കില്ല, വീട്ടിലെ കർട്ടൻ വൃത്തിയാക്കാൻ ഈസി ടിപ്സ്

എന്നാൽ ഈ സിഗ്നൽ ലഭിക്കുമ്പോഴേക്കും ശരീരത്തിൽ ചെറിയ തോതിലുള്ള നിർജലീകരണം ആരംഭിച്ചിട്ടുണ്ടാകാമെന്നാണ് പഠനങ്ങൾ വിശദീകരിക്കുന്നത്. അതുകൊണ്ടു തന്നെ ദാഹം തോന്നുന്നത് വരെ കാത്തിരിക്കാതെ ഇടവേളകളിൽ വെള്ളം കുടിക്കുന്നതാണ് കൂടുതൽ ആരോഗ്യകരമായ ശീലം. വായ വരളുക, ക്ഷീണം, തലവേദന, തലകറക്കം, ശ്രദ്ധക്കുറവ്, മൂത്രത്തിന്റെ നിറം കടുംമഞ്ഞയാകുക, മൂത്രത്തിന്റെ അളവ് കുറയുക എന്നിവ ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ ആദ്യ സൂചനകളാകാമെന്ന് വിദഗ്ധർ പറയുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്.

ഒരാൾ എത്ര അളവിൽ വെള്ളം കുടിക്കണം

പ്രായം, ശരീരഭാരം, കാലാവസ്ഥ, ശാരീരിക അധ്വാനം, ആരോഗ്യസ്ഥിതി, ഗർഭധാരണം, മുലയൂട്ടൽ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ശരീരത്തിന് ആവശ്യമായ ജലത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കാം. ദിവസവും എട്ട് ​ഗ്ലാസ് വെള്ളമെന്നതാണ് സാധാരണ ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറ്.

വേനൽക്കാലത്തും കഠിനമായ ശാരീരിക അധ്വാനത്തിനിടയിലും ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ കൂടുതൽ വെള്ളം നഷ്ടപ്പെടുന്നതിനാൽ അത്തരം സാഹചര്യങ്ങളിൽ ജലത്തിന്റെ അളവ് വർധിപ്പിക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു. ദീർഘനേരം വ്യായാമം ചെയ്യുന്നവർക്കോ കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർക്കോ ചില സാഹചര്യങ്ങളിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങളും ആവശ്യമായി വന്നേക്കാം.

ഒറ്റയടിക്ക് വെള്ളം കുടിക്കരുത്

പലരും പകൽ വെള്ളം കുടിക്കാൻ മറന്ന്, വൈകുന്നേരം മൂന്നും നാലും ​ഗ്ലാസ് വെള്ളം ഒറ്റയടിക്ക് കുടിക്കുന്ന ശീലമുണ്ട്. എന്നാൽ അത് ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ഒറ്റയടിക്ക് അമിത അളവിൽ വെള്ളം കുടിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമായി കുറയുന്ന ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകാം. അപൂർവമാണെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് വഴിവെയ്ക്കാൻ സാധ്യതയുണ്ട്.

ശരീരത്തിന്‍റെ പ്രവർത്തനങ്ങൾ സുഗമമായി നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. ദാഹം തോന്നുന്നത് വരെ കാത്തിരിക്കാതെ, കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും ശരീരത്തിന്റെ ആവശ്യങ്ങൾക്കും അനുസരിച്ച് ക്രമമായി വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരമായ ശീലമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Drinking water, better Metabolism tips
മസിലുകൾക്ക് വേണ്ടിയല്ല വർക്ക്ഔട്ട് ചെയ്യുന്നതെന്ന് സൂര്യ, ഫിറ്റ്നസിനോടുള്ള കാഴ്ചപ്പാട് മാറ്റിയത് ട്രെയിനറെന്ന് ജ്യോതിക
Drinking water, better Metabolism tips
ഒറിജിനലിനെ വെല്ലുന്ന 'വ്യാജൻ'? അനലോ​ഗ് പനീർ എങ്ങനെ തിരിച്ചറിയാം?
Drinking water, better Metabolism tips
പതിവായി ആറ് മണിക്കൂറിൽ താഴെ ആണോ ഉറക്കം? ഹൃദയാഘാതത്തിന് വരെ സാധ്യത
Summary

Reasons behind why saying, Drink water before feeling Thristy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com