തടി കുറയ്ക്കാൻ പെടാപ്പാട്, വ്യായാമം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അവ​ഗണിക്കരുത്

നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂട്ടുമെന്ന മിത്ത് സജീവമാണ്.
workouts
workoutsMeta AI Image
Updated on
1 min read

രീരഭാരം നിയന്ത്രിച്ചു കൊണ്ട് ആരോ​ഗ്യവും സൗന്ദര്യവും പരിപാലിക്കുകയാണ് മിക്കയാളുകളുടെയും സ്വപ്നം. അതിനായി പലതരം വർക്ക്ഔട്ട് രീതികൾ പരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ വ്യായാമം ശരിയായ രീതിയിൽ ആകുമ്പോഴാണ് അത് ആരോ​ഗ്യകരമാകുന്നത്.

അമിത ആവേശം പാടില്ല

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വലിയ തോതിൽ ഭാരം കുറയ്ക്കാമെന്ന പരസ്യവാചകങ്ങളിൽ വീണു പോകാതിരിക്കുക എന്നതാണ് പ്രധാനം. ഓരോരുത്തരുടെയും ശരീര പ്രകൃതി വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ, അവനവന് അനുസരിച്ചുള്ള വർക്ക്ഔട്ടുകൾ വേണം തിരഞ്ഞെടുക്കാൻ.

ഒരു മാസം കൊണ്ട് അഞ്ച് കിലോ വരെ കുറയ്ക്കാം. കഠിന മുറകള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് പരിക്കുകൾ സംഭവിക്കാനും ക്ഷീണം, തളര്‍ച്ച എന്നിവയ്ക്ക് കാരണമാവുകയും ചെയ്യാം. രോഗ പ്രതിരോധ ശേഷിയെ തന്നെ അത് ബാധിച്ചേക്കാം.

സ്ഥിരത

ജിം വർക്ക്ഔട്ടുകൾ, നീന്തൽ, ഓട്ടം, നടത്തം, സൈക്ലിങ് അങ്ങനെ പല വ്യായാമങ്ങളുണ്ട്. യോജിച്ച വ്യായാമങ്ങൾ ചെയ്യാനും അതിൽ സ്ഥിരത പുലർത്തേണ്ടതും പ്രധാനമാണ്. അതിനായി എല്ലാ ദിവസവും ഒരു നിശ്ചിത സമയം നീക്കി വയ്ക്കാം.

നോണ്‍ വെജ് ഉള്‍പ്പെടുത്തുക

നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂട്ടുമെന്ന മിത്ത് സജീവമാണ്. എന്നാൽ കൊഴുപ്പ് കുറയ്ക്കാനാണെങ്കിൽ അന്നജം അടങ്ങിയ ഭക്ഷണങ്ങളുടെ അളവു കുറയ്ക്കുകയാണ് ചെയ്യേണ്ടത്. നോൺ വെജ്ജ് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് പേശി ബലം കൂടാൻ സഹായിക്കും.

വിദഗ്ധര്‍ പറയട്ടെ

അമിത ഭാരമുള്ളവരും എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളുള്ളവരും വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് മുൻപ് ഡോക്ടറുടെയും ട്രെയിനറുടെയും മാര്‍ഗ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും സ്വീകരിക്കുക.

ഭക്ഷണവും വ്യായാമവും

വർക്ക്ഔട്ടിന് മുൻപ് പ്രീ വർക്ക്ഔട്ട് മീൽസ് കഴിക്കണം. ഇത് വർക്ക്ഔട്ട് ചെയ്യാനുള്ള ഊർജ്ജവും പേശികളെ വീണ്ടെടുക്കാനും സഹായിക്കും. കൂടാതെ വ്യായാമത്തിനിടെ ആവശ്യാനുസരണം വെള്ളമോ ജ്യൂസോ കുടിക്കാനും ശ്രദ്ധിക്കണം.

workouts
ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കാറുണ്ടോ?

ആദ്യം വാം അപ്പ്

എന്തുതരം വർക്ക്ഔട്ട് ആണെങ്കിലും വാം അപ്പോടെ വേണം ആരംഭിക്കാം. വ്യായാമത്തിന് മുൻപ് 10 മിനിറ്റെങ്കിലും വാം അപ്പ് ചെയ്യുന്നതാണ് ഉചിതം. പൊടുന്നനെ ഭാരം എടുത്ത് ഉയർത്തുകയോ കഠിന മുറകൾ പയറ്റുകയോ ചെയ്യരുത്. ശരീരത്തെ വഴക്കിയ ശേഷം വ്യായാമത്തിന്റെ കാഠിന്യവും വേ​ഗതയും കൂട്ടാം.

workouts
'ആരോഗ്യകര'മായ ഭക്ഷണം കഴിച്ചിട്ടും വയറു വീര്‍ക്കല്‍, ഫേയ്ക്ക് ഫൈബറിന് സൂക്ഷിക്കുക

പോഷണം ഉറപ്പുവരുത്തണം

ഭാരം കുറയുന്നതനുസരിച്ച് ശരീരത്തിലെ പോഷക ഘചകങ്ങളിലും കുറവു വരാം. അതിനാൽ എല്ലാ പോഷകങ്ങളും ഉറപ്പു വരുത്താൻ വർക്ക്ഔട്ടിനൊപ്പം സമീകൃതാഹാരവും ഉറപ്പാക്കണം.

Summary

Remember these 7 things before workout

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com