TOOTH BRUSH
ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുമ്പോൾ

Tooth Brush | തുടരെ തുടരെ ജലദോഷം, ഉപയോഗിക്കുന്ന ടൂത്ത് ബ്രഷിലുമുണ്ട് കാര്യം

ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന അബദ്ധമാണ് ദീർഘനാൾ ഓരേ ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുന്നത്.
Published on

രാവിലെ പല്ലുകൾ ബ്രഷ് ചെയ്യുക എന്നത് പലർക്കും വെറുമൊരു ചടങ്ങ് മാത്രമാണ്. എന്നാൽ വായുടെ ശുചിത്വം മാത്രമല്ല, മൊത്തത്തിലുള്ള ആരോ​ഗ്യം നിലനിർത്തുന്നതിനും ടൂത്ത് ബ്രഷ് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന അബദ്ധമാണ് ദീർഘനാൾ ഓരേ ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുന്നത്. അവയിൽ ബാക്ടീരിയ, വൈറസ് തുടങ്ങിയ രോ​ഗാണുക്കാൾ നീണ്ടു നിൽക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രത്യേകിച്ച് ജലദോഷം, പനി, വൈറൽ അണുബാധ പോലുള്ള പകർച്ചവ്യാധികള്‍ക്ക് ശേഷം. ആരോ​ഗ്യവി​ദ​ഗ്ധനായ ഡോ. സൂദ് കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ജലദോഷം പോലുള്ള പകർച്ചവ്യാധികൾക്ക് ശേഷം ടൂത്ത് ബ്രഷ് വീണ്ടും ഉപയോഗിക്കുന്നത് വീണ്ടും അണുബാധയിലേക്കോ മറ്റുള്ളവരിലേക്ക് പകരുന്നതിനോ കാരണമാകാം. കൂടാതെ ഓറൽ സർജറി, റൂട്ട് കനാൽ തെറാപ്പി, അല്ലെങ്കിൽ മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സകള്‍ക്ക് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടത് വളരെ പ്രധാനമാണ്.

രോഗാണുക്കൾ പടരുന്നത് തടയാൻ അസുഖത്തിന് ശേഷം ടൂത്ത് ബ്രഷ് മാറ്റുന്നത് ഒരു നല്ല ശീലമാണെന്നും ഡോ. സൂദ് പറയുന്നു. രോ​ഗാവസ്ഥയ്ക്ക് ശേഷം അണുക്കൾ ബ്രഷിൽ തുടരുന്നു എന്നതിന് ശസ്ത്രീയ തെളിവുകൾ ഇല്ലെങ്കിലും ബാക്ടീരിയ, ഫംഗസ്, മറ്റ് രോഗകാരികൾ എന്നിവ ഉൾക്കൊള്ളാൻ ബ്രഷുകൾക്ക് കഴിയുമെന്ന് പല ​പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താം. ബയോഫിലിമുകൾ പോലുള്ള രോ​ഗാണുക്കൾ മറ്റ് അണുബാധയ്ക്കും കാരണമാകുന്നു.

അണുബാധ കുറയ്ക്കുന്നതിന്

  • ഓരോ ഉപയോഗത്തിനു ശേഷവും നിങ്ങളുടെ ടൂത്ത് ബ്രഷ് നന്നായി കഴുകുക.

  • ഈർപ്പം കുറഞ്ഞതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് ടൂത്ത് ബ്രഷ് നേരെ വയ്ക്കുക.

  • യുവി ലൈറ്റ്, ക്ലോർഹെക്സിഡിൻ അല്ലെങ്കിൽ നീരാവി ഉപയോഗിച്ച് നിങ്ങളുടെ ടൂത്ത് ബ്രഷ് അണുവിമുക്തമാക്കുക.

  • അസുഖത്തിന് ശേഷം ടൂത്ത് ബ്രഷ് മാറ്റുക

  • മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com