ചുമ്മാ കുടിച്ചിട്ടു കാര്യമില്ല, ​ഗുണമുണ്ടാകണമെങ്കിൽ ​ഗ്രീൻ ടീ ഇങ്ങനെ കുടിക്കണം

ഗ്രീന്‍ ടീ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കുടിക്കുന്നത് ഉറക്കചക്രത്തെ തടസപ്പെടുത്താം.
Green Tea
Green TeaMeta AI Image
Updated on
1 min read

​​ഗ്രീൻ ടീ ശീലമാക്കിയ നിരവധി ആളുകളുണ്ട്. എന്നാൽ പ്രതീക്ഷിച്ച ഫലം കിട്ടാതെ വന്നതോടെ പലരും ആ ശീലം ഉപേക്ഷിച്ചു. ​പോഷകഗുണങ്ങളുടെ കാര്യത്തില്‍ ഗ്രീന്‍ ടീ മികച്ചതാണെന്നതിൽ തർക്കമില്ല. ആന്റി മൈക്രോബിയൽ, ആന്റി ഡയബറ്റിക്, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണകരമാണ്.

ശരീരഭാരം കുറയ്ക്കുന്നതിനും ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നതിനും മാത്രമല്ല, പ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഗ്രീൻ ടീ സഹായിക്കും. എന്നാല്‍ ആ ഗുണങ്ങള്‍ പൂര്‍ണമായും ലഭ്യമാകാന്‍ ​ഗ്രീൻ ടീ ശരിയായ സമയത്ത് കുടിക്കണം.

വെറും വയറ്റില്‍ ട്രീന്‍ ടീ വേണ്ട

ഗ്രീന്‍ ടീയില്‍ ടാനിനുകള്‍ അടങ്ങിയിട്ടുള്ളതാണ്. ഇത് വയറ്റില്‍ അസിഡിറ്റി വര്‍ധിപ്പിക്കും. ഇത് വയറ്റില്‍ അസ്വസ്ഥത, ദഹനക്കേട്, ഓക്കാനം എന്നിവയിലേക്ക് നയിക്കാം. അതുകൊണ്ട് ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നത് ഭക്ഷണം കഴിച്ച ശേഷം ഗ്രീന്‍ ടീ കുടിക്കുന്നതാണ് നല്ലത്.

അമിതമാകരുത്

അമിതമായാല്‍ അമൃതവും വിഷമാണ്. ഗ്രീന്‍ ടീയുടെ കാര്യത്തിലും പാലിക്കേണ്ട പ്രധാന നിയമം, മിതത്വമാണ്. അമിതമായി ഗ്രീന്‍ ടീ കുടിക്കുന്നത് ഉറക്കമില്ലായ്മ, ഉത്കണ്ഠ, ദഹനപ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കാം.

ഉറങ്ങുന്നതിന് മുന്‍പ്

ഗ്രീന്‍ ടീ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കുടിക്കുന്നത് ഉറക്കചക്രത്തെ തടസപ്പെടുത്താം. ഇത് ഉറക്കമില്ലായ്മയിലേക്കും ഉത്കണ്ഠ പോലുള്ള അവസ്ഥയിലേക്കും നയിക്കാം.

ഭക്ഷണത്തിന് പിന്നാലെ

ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗ്രീന്‍ ടീ കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തും. ഇത് കാലക്രമേണ വിളര്‍ച്ചയ്ക്ക് കാരണമാകും. ഭക്ഷണം കഴിച്ച് കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം ഗ്രീന്‍ ടീ കുടിക്കുന്നതാണ് നല്ലത്.

ഗ്രീന്‍ ടീ തിളപ്പിക്കരുത്

മറ്റൊരു അബദ്ധം ആളുകള്‍ ചെയ്യുന്നത് സാധാരണ ചായ തിളപ്പിക്കുന്ന പോലെ ഗ്രീന്‍ ടീയും തിളപ്പിക്കുക എന്നതാണ്. ഇത് അവയുടെ ഗുണങ്ങളെ നശിപ്പിക്കാനും കയ്പ്പ് രുചിക്കാനും കാരണമാകും. വെള്ളം തിളപ്പിച്ച ശേഷം താപനില 80 മുതല്‍ 85 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്ന ശേഷം ഗ്രീന്‍ ടീ ബാഗ് ഇട്ട് ചായ കുടിക്കാവുന്നതാണ്.

Green Tea
കാപ്പിയോ ചായയോ? ഏതാണ് ആരോ​ഗ്യത്തിന് നല്ലത്

മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍

രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍, ആന്റിഡിപ്രസന്റുകള്‍, രക്തസമ്മര്‍ദ മരുന്നുകള്‍ എന്നിവയുള്‍പ്പെടുള്ള ചില മരുന്നുകളോട് ഗ്രീന്‍ ടീ പ്രതികരിച്ചേക്കാം. ഇത്തരം മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറോട് നിര്‍ദേശം തേടണം.

Green Tea
ദിവസവും രാവിലെ ബ്രെഡ് ഓംലെറ്റ്, ആരോ​ഗ്യത്തിന് നല്ലതാണോ?

ടീ ബാഗുകള്‍

ഗ്രീന്‍ ടീ ബാഗുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കരുത്. ഉപയോഗിച്ച ടീ ബാഗുകള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ അവയുടെ രുചിയും ഗുണങ്ങളും നഷ്ടപ്പെടാന്‍ കാരണമായേക്കാം.

Summary

When is the right time to drink green tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com