ജെന്‍ സിയുടെ ഹെയര്‍ സ്പെഷ്യലിസ്റ്റ്, റോസ്മേരി അല്‍ഷിമേഴ്സ് വരെ ചെറുക്കും

അൽഷിമേഴസിനെ വരെ ചെറുക്കാൻ റോസ്മേരിക്ക് സാധിക്കുമെന്ന് ​ഗവേഷകർ പറയുന്നു.
someone holding rosemary plant
Rosemary health benefitsPexels
Updated on
2 min read

ജെൻ സിയുടെ ഹെയർ കെയർ റുട്ടീനിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോസ്മേരി വാട്ടർ. സോഷ്യൽമീഡിയയിലൂടെ വൈറലായ സ്പെഷ്യൽ വാട്ടറിന്റെ ജനപ്രീതി ഇന്ന് വളരെ വലുതാണ്. എന്നാൽ സോഷ്യൽമീഡിയ ഉണ്ടാവുന്നതിനും എത്ര കാലം മുതൽ തന്നെ മെഡിറ്ററേനിയൻ സ്വദേശിയായ റോസ്മേരി (റോസ്മാരിനസ് അഫിസിനാലിസ്) ലോകശ്രദ്ധ ആകർഷിച്ചിരുന്നു.

സു​ഗന്ധ​ദ്രവ്യ സസ്യമായ റോസ്മേരി നൂറ്റണ്ടുകളായി മെഡിറ്ററേനിയൻ വിഭവങ്ങളുടെ അഭിവാജ്യ ഘടകമാണ്. അവയുടെ രുചിയും മണവും പിന്നീട് ലോകം മുഴുവൻ പരന്നു. എന്നാൽ അതിനും അപ്പുറത്താണ് അവയുടെ ആരോ​ഗ്യ​ഗുണങ്ങളെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യത്തിൽ. വീക്കം, രോഗപ്രതിരോധ പ്രവർത്തനം എന്നിവയുടെ കാര്യത്തിൽ.

അൽഷിമേഴസിനെ വരെ ചെറുക്കാൻ റോസ്മേരിക്ക് സാധിക്കുമെന്ന് ​ഗവേഷകർ പറയുന്നു. ചരിത്രം പരിശോധിച്ചാൽ പുരാതന ഗ്രീസിലും റോമിലും, വിദ്യാർഥികളും പണ്ഡിതന്മാരും ഏകാഗ്രതയും ഓർമ്മശക്തിയും വർധിപ്പിക്കുന്നതിന് റോസ്മേരി ഉപയോഗിച്ചിരുന്നതായി കാണാം. റോസ്മേരിയുടെ സു​ഗന്ധം ശ്വസിച്ച ആളുകൾ സു​ഗന്ധമില്ലാത്ത അന്തരീക്ഷത്തിലുള്ളവരെ അപേക്ഷിച്ച് ഓർമശക്തിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി സമീപകാലത്ത് നടന്ന ഒരു പഠനത്തിൽ പറയുന്നു.

റോസ്മേരിയും തലച്ചോറും തമ്മിൽ

റോസ്മേരി രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു. ഇത് തലച്ചോറിലേക്ക് കൂടുതൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ സഹായിക്കുകയും മാനസിക വ്യക്തത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, റോസ്മേരിയുടെ സു​ഗന്ധത്തിന് മനസിന് ശാന്തത നൽകുന്ന ​ഗുണങ്ങളുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കാനും മെച്ചപ്പെട്ട ഉറക്കം നൽകാനും സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. കൂടാതെ മാനസിക സമ്മർദം കുറയുന്നത് മികച്ച ശ്രദ്ധയും ഓർമശക്തിയും നിലനിർത്താൻ സഹായിക്കും.

റോസ്മേരിയിൽ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുമായി ഇടപഴകുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പഠനത്തിനും ഓർമ്മയ്ക്കും അത്യാവശ്യമായ തലച്ചോറിലെ രാസവസ്തുവായ അസറ്റൈൽകോളിന്റെ തകർച്ച തടയാൻ സഹായിക്കും. പ്രായമാകുമ്പോഴുള്ള വൈജ്ഞാനിക തകർച്ചയെ ചെറുക്കാനും റോസ്മേരിയുടെ അസറ്റൈൽകോളിൻ സംരക്ഷണം സഹായിക്കും. കൂടാതെ റോസ്മേരിയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കും.

റോസ്മേരിയിൽ ആരോഗ്യം വർധിപ്പിക്കുന്ന സസ്യ സംയുക്തങ്ങളായ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും ശക്തമായ കാർനോസിക് ആസിഡിന് ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു, പ്രത്യേകിച്ച് അൽഷിമേഴ്‌സ് പോലുള്ള അവസ്ഥയിൽ നിന്ന്. 2025-ൽ കാർനോസിക് ആസിഡിന്റെ ഒരു സ്ഥിരതയുള്ള പതിപ്പ് ഗവേഷകര്‍ വികസിപ്പിച്ചു. പ്രീ-ക്ലിനിക്കൽ പഠനങ്ങളിൽ, ഈ സംയുക്തം ഓര്‍മശക്തി മെച്ചപ്പെടുത്തി, സിനാപ്‌സുകളുടെ എണ്ണം (തലച്ചോറ് കോശങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ) വർധിപ്പിച്ചു, അമിലോയിഡ്-ബീറ്റ, ടൗ പോലുള്ള ദോഷകരമായ അൽഷിമേഴ്‌സുമായി ബന്ധപ്പെട്ട പ്രോട്ടീനുകൾ കുറച്ചുവെന്നും ഗവേഷകര്‍ പറയുന്നു.

someone holding rosemary plant
ഭക്ഷണം രണ്ട് നേരം മതി, ഹൃദയം മുഖ്യം ബിഗിലെ! ഈ അഞ്ച് അബദ്ധങ്ങൾ ഒഴിവാക്കണം

റോസ്മേരിയുടെ ആരോഗ്യഗുണങ്ങള്‍

ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പാർക്കിൻസൺസ് രോഗം തുടങ്ങിയ മറ്റ് കോശജ്വലന അവസ്ഥകൾക്കും കാർനോസിക് ആസിഡ് സഹായിക്കുമെന്ന് ഗവേഷകർ വിലയിരുത്തുന്നു. മാത്രമല്ല, ദഹനം മെച്ചപ്പെടുത്തുന്നതിനും വയറു വീർക്കല്‍, വീക്കം എന്നിവ കുറയ്ക്കാനും ഇത് പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു.

മുഖക്കുരുവും എക്സിമയും ശമിപ്പിക്കാൻ റോസ്മേരി സഹായിക്കും. റോസ്മേരിയില്‍ അടങ്ങിയ കാർനോസിക് ആസിഡ് സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതിലൂടെ ചര്‍മം പെട്ടെന്ന് പ്രായമാകുന്നത് തടയാന്‍ സഹായിക്കും.

someone holding rosemary plant
സഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീനാഥിന് പുതുജീവിതം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണത്തിലും പുറമെയും റോസ്മേരി സുരക്ഷിതമാണെങ്കിലും സാന്ദ്രീകൃത ഡോസുകളോ എക്സട്രാക്റ്റോ അപകടമാകാം. വലിയ അളവിൽ റോസ്മേരി കഴിക്കുന്നത് ഛർദ്ദി, അപൂർവ സന്ദർഭങ്ങളിൽ, അപസ്മാരത്തിനോ കാരണമാകും- പ്രത്യേകിച്ച് അപസ്മാരം ബാധിച്ചവരിൽ. റോസ്മേരി ഗർഭാശയ സങ്കോചങ്ങളെ ഉത്തേജിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗർഭിണികൾ ഉയർന്ന അളവിൽ കഴിക്കുന്നത് ഒഴിവാക്കണം.

രക്തം നേർപ്പിക്കുന്നത് പോലുള്ള ചില മരുന്നുകളുമായി റോസ്മേരി ഇടപഴകാൻ സാധ്യതയുള്ളതിനാൽ, വലിയ അളവിൽ സപ്ലിമെന്റ് രൂപത്തിൽ കഴിക്കുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം തേടണം.

Summary

Rosemary Health Benefits: better memory, lower anxiety and Alzheimer’s protection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com