വിലകൂടിയ ഉൽപ്പന്നങ്ങൾ വേണ്ട, ചർമം തിളങ്ങാൻ ബജറ്റ് ഫ്രണ്ട്ലി റുട്ടീനുമായി സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ്

ചർമത്തിൻ്റെ ആരോഗ്യം നിലനിർത്തുന്ന അടിസ്ഥാന ഘടകം ജലാംശമാണ്.
Rujuta Diwekar, SKIN CARE
Rujuta Diwekar, SKIN CAREFacebook, Pexels
Updated on
1 min read

ര്‍മസംരക്ഷണം വളരെ ചെലവേറിയ ഒന്നാണെന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍ അത് വലിയൊരു തെറ്റാണെന്ന് വിശദീകരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ് ആയ രുജുത ദിവേകര്‍. പലരും ചർമം തിളങ്ങാനും വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും വില കൂടിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോ​ഗിക്കാറുണ്ട് എന്നാൽ അവയൊന്നുമില്ലെങ്കിലും ബജറ്റ് ഫെണ്ട്ലി ആയി തന്നെ സ്കിൻ കെയർ ദിനചര്യ ആരോ​ഗ്യകരമായി പിന്തുടരാം. ലളിതവും സ്ഥിരതയുമാണ് ചർമത്തെ ആരോ​ഗ്യമുള്ളതും തിളക്കമുള്ളതുമാക്കാനുള്ള ഏറ്റവും മികച്ച മാർ​ഗമെന്ന് രുജുത ദിവേകർ പറയുന്നു.

ബജറ്റ് ഫെണ്ടലി സ്‌കിന്‍കെയര്‍ ദിനചര്യ

സ്റ്റെപ്പ് വൺ: ജലാംശം നിലനിർത്തുക

ചർമത്തിൻ്റെ ആരോഗ്യം നിലനിർത്തുന്ന അടിസ്ഥാന ഘടകം ജലാംശമാണ്. അതിന് ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നാൻ കാത്തിരിക്കേണ്ടതില്ല, ഇത് ചർമം ആരോഗ്യത്തോടെയിരിക്കാനും തിളങ്ങാനും സഹായിക്കുന്നു.

Rujuta Diwekar, SKIN CARE
നാരങ്ങ പിഴിഞ്ഞ ശേഷം തോട് വലിച്ചെറിയരുത്! കയ്പ്പനാണെങ്കിലും ​ഗുണത്തിൽ മുന്നിൽ

സ്റ്റെപ്പ് ടൂ: ഉറക്കം

തിളക്കമുള്ള ചർമത്തിന് വിശ്രമം പ്രധാനമാണ്. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. അതുപോലെ പതിവായി ഒരു ഉറക്ക-ഉണർവ് സമയം ക്രമീകരിക്കുന്നത് നല്ലതാണ്. ശരീരത്തിന് മതിയായ വിശ്രമം കിട്ടുന്നത്, കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചർമം തിളങ്ങുകയും ചെയ്യുന്നു.

സ്റ്റെപ്പ് ത്രീ: വ്യായാമം

വ്യായാമം മുടങ്ങാതെ സൂക്ഷിക്കുക. ദിവസവും കുറഞ്ഞത് അരമണിക്കൂർ വ്യായാമത്തിനായി നീക്കി വയ്ക്കുക. വ്യായാമം ശരീരത്തിന് വഴക്കവും ബലവും നൽകുന്നു. ഇത് ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

Rujuta Diwekar, SKIN CARE
വിട്ടുമാറാത്ത തലവേദന, എത്ര മരുന്ന് കഴിച്ചിട്ടും കുറയുന്നില്ലേ? കാരണമിതാകാം

സ്റ്റെപ്പ് ഫോർ: സ്കിൻകെയർ ഗിമ്മിക്കുകൾ ഒഴിവാക്കുക

സൗന്ദര്യ വർധക വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. വേഗത്തിൽ ഫലം നൽകുമെന്ന പരസ്യ വാചകങ്ങളിൽ പെട്ടുപോകാതിരിക്കുക. മിതത്വമാണ് പ്രധാനം.

ഈ നാല് ഘട്ടങ്ങൾ കൃത്യമായ പിന്തുടരുന്നത് ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ചർമം തിളങ്ങാനും സഹായിക്കും.

Summary

Celebrity nutritionist Rujuta Diwekar’s simple 4-step skincare routine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com