

വര്‍ക്ക്ഔട്ട് സെഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ആശങ്കകളിലൊന്ന് തലമുടി വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വ്യായാമം ചെയ്യുന്നതിനിടെ തല വിയര്‍ക്കുക സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ഈ വിയര്‍പ്പും എണ്ണമയവും തലയോട്ടിയില്‍ അടിഞ്ഞു കൂടുന്നത് സെബോറെഹിക് ഡെർമറ്റൈറ്റിസ്, അണുബാധ, മുടി കൊഴിയൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
വര്‍ക്ക്ഔട്ടിന് ശേഷം ഓരോ തവണയും മുടി കഴുകേണ്ടതുണ്ടോ?
ദിവസവും തലമുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര മികച്ച ആശയമല്ല, എന്നാല്‍ വര്‍ക്ക്ഔട്ടിന് ശേഷം ഓരോ തവണയും മുടി കഴുകണോ എന്ന ചോദ്യത്തിന് ഉത്തരം പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണ് ഉള്ളത്.
വ്യയാമത്തിന്‍റെ തീവ്ര
നിങ്ങളുടെ മുടിയുടെ ഘടന
വിയർപ്പ് രീതികള്‍
ധാരാളം വിയര്‍ക്കുന്ന ശീലമുള്ളവരാണെങ്കില്‍ വര്‍ക്ക്ഔട്ടിന് ശേഷം ഹെയർ വാഷ് തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. അമിത വിയര്‍പ്പ് ഉണ്ടാകുന്നില്ലെങ്കില്‍ മറ്റ് ചില മുടി സംരക്ഷണ ഓപ്ഷനുകള്‍ പരിഗണിക്കാവുന്നതാണ്. കട്ടിയുള്ളതും ചുരുണ്ടതുമായ മുടിയാണെങ്കിൽ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുടി കഴുകുന്നത് ഫലപ്രദമാകും.
തലയില്‍ അധികം വിയര്‍പ്പ് ഉണ്ടായിട്ടില്ലെങ്കില്‍ ചെയ്യാവുന്ന ഏറ്റവും എളുപ്പ മാര്‍ഗം മുടി മറിച്ചിട്ട് ഹെയര്‍ ബ്ലോ ഡ്രൈ ചെയ്യുക എന്നതാണ്. ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ ചൂടിന് പകരം തണുപ്പ് എന്നായിരിക്കണം ക്രമീകരിക്കേണ്ടത്. ഇത് വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടാന്‍ സഹായിക്കും. വിയര്‍പ്പ് കാരണം ഉണ്ടാകുന്ന ഉപ്പ് രസം ഉണങ്ങികഴിഞ്ഞാല്‍ മുടിക്ക് വോളിയം ഉള്ളതായ ഒരു പ്രതീതി നല്‍കും.
തുടര്‍ന്ന് നിങ്ങള്‍ക്ക് ഡ്രൈ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയില്‍ അടങ്ങിയ അമിതമായ എണ്ണമയത്തെ നീക്കം ചെയ്യാന്‍ സഹായിക്കും. ചെവിയുടെ മുകളിലുള്ള വശങ്ങളിലും മധ്യഭാഗത്തും ഡ്രൈ ഷാംപൂ പ്രയോഗിക്കുന്നത് വര്‍ക്ക്ഔട്ടിന് ശേഷവും മുഖവും മുടിയും ഫ്രഷും വൃത്തിയുമായി ഇരിക്കാന്‍ സഹായിക്കും. കൂടാതെ തലമുടിയില്‍ അമിതമായി എണ്ണമയവും വിയര്‍പ്പും അടിഞ്ഞുകൂടാതിരിക്കാന്‍ സ്വറ്റ് ഫ്രണ്ട്‌ലി ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാവുന്നതാണ്. സില്‍ക്ക് സ്‌ക്രഞ്ചികള്‍ ഉപയോഗിക്കുന്നത് തലമുടിയിലെ വിയര്‍പ്പും എണ്ണമയവും ആഗിരണം ചെയ്യാന്‍ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
