ആരോഗ്യകരമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. അതിനായി സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആകുന്ന വിലകൂടിയ ഹെയർ കെയർ ഉൽപ്പന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ അത്രയൊന്നും ആവശ്യമില്ലെന്നാണ് ഗായിക ശ്രേയ ഘോഷാലിന്റെ അഭിപ്രായം. ബ്രിട്ടീഷ് വോഗ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ശ്രേയ ഘോഷാലിന്റെ ലളിതമായ കേശസംരക്ഷണ പരിഹാരം ഇതാണ്...
നീണ്ട ഇടതൂർന്ന ആരോഗ്യമുള്ള തൻ്റെ മുടിയുടെ രഹസ്യം സങ്കീർണമായ ദിനചര്യകളോ വിലകൂടിയ ഉൽപ്പന്നങ്ങളോ അല്ല, മറിച്ച് നാട്ടിൽ സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണയാണെന്ന് ശ്രേയ ഘോഷാൽ പറയുന്നു. ഭാരമേറിയ ഉൽപ്പന്നങ്ങളോ ചികിത്സയോ ഇല്ലാതെ ആരോഗ്യമുള്ള മുടി നിലനിർത്താൻ സഹായിക്കുന്ന വിശ്വസനീയമായ പ്രകൃതിദത്ത പരിഹാരമാണിതെന്ന് അവർ വിശേഷിപ്പിച്ചു.
മുടി പൊട്ടിപ്പോകുന്നതിനും വരളുന്നതിനുമുള്ള പ്രധാന കാരണം പ്രോട്ടീൻ നഷ്ടമാണ്. ഇത് കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കും. കുളിക്കുന്നതിന് മുൻപും ശേഷവും വെളിച്ചെണ്ണ ഉപയോഗിക്കാം. പതിവായി ഉപയോഗിക്കുന്നത് മുടിക്ക് തിളക്കവും ആരോഗ്യവും വെയ്ക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണ മുടി പൊട്ടുന്നത് കുറയ്ക്കാനും സ്കാൽപിൽ ജലാംശം മെച്ചപ്പെടുത്താനും മുടിയുടെ ഘടന സംരക്ഷിക്കാനും സഹായിക്കുമെന്ന് ഹെൽത്ത്‌ലൈൻ റിപ്പോർട്ടിൽ ഗവേഷകർ പറയുന്നു.
വെളിച്ചെണ്ണയിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ആഴത്തിൽ സ്വാധീനിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുള്ള മുടിക്കും വെളിച്ചെണ്ണ ഫലപ്രദമാണ്.
ആരോഗ്യമുള്ള മുടിക്ക് എപ്പോഴും ചെലവേറിയ പരിഹാരങ്ങൾ ആവശ്യമില്ല. വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നത് പോലുള്ള ഒരു ലളിതമായ ശീലം മുടിയുടെ ശക്തി, തിളക്കം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുമെന്നും അവർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates