യുവത്വം ലോക്ക് ചെയ്യണോ? ഈ 6 കാര്യങ്ങൾ മറന്നേക്കൂ

ഉറക്കം തടസപ്പെടുന്നതോടെ അടുത്ത ദിവസം രാവിലെ മയക്കം അനുഭവപ്പെടുകയും മുഖത്ത് ക്ഷീണം തങ്ങുകയും ചെയ്യുന്നു.
Anti-ageing
Anti-ageingMeta ai image
Updated on
1 min read

യുവത്വം നിലനിർത്തുക എന്നതാണ് എല്ലാവരുടെയും ആവശ്യം. എന്നാൽ മുപ്പതുകളിൽ തന്നെ കണ്ണുകൾ തൂങ്ങി, ചുളിവുകൾ വീണ ചർമവും, ക്ഷീണവുമൊക്കെയായി പലരും വൃദ്ധരെ പോലെ ആകും. അതിന് പിന്നിൽ നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണ്. പലപ്പോഴും ഇവയ്ക്ക് മുന്നറിയിപ്പ് ലക്ഷണങ്ങളുണ്ടാകാറില്ല.

വാർദ്ധക്യത്തിലേക്കുള്ള ദൂരം കുറയ്ക്കുന്ന ആറ് ശീലങ്ങൾ

രാത്രി വൈകിയുള്ള ഫോൺ ഉപയോഗം

രാത്രി വൈകിയുള്ള സ്ക്രീൻടൈം നിങ്ങളുടെ ഉറക്കത്തെ ബാധിക്കുക മാത്രമല്ല, ശരീരത്തിലെ മെലാടോണിൻ എന്ന ഹോർമോണുകളുടെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ചർമസംരക്ഷണം മുതൽ പ്രതിരോധ ശേഷിക്ക് വരെ നിർണായകമാണ്. ഉറക്കം തടസപ്പെടുന്നതോടെ അടുത്ത ദിവസം രാവിലെ മയക്കം അനുഭവപ്പെടുകയും മുഖത്ത് ക്ഷീണം തങ്ങുകയും ചെയ്യുന്നു.

ദിവസവും 2000 ചുവടുകൾ

ദിവസവും കുറഞ്ഞത് 2000 ചുവടുകൾ നടക്കുന്നത് ഹൃദ്രോ​ഗം, പ്രമേഹം, അകാല മരണം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു. ജിമ്മിൽ പോയെന്നാലും നടത്തം മുടക്കരുത്. ഇത് സന്ധികളുടെ ആരോ​ഗ്യത്തിന് പ്രധാനമാണ്.

ചൂട് ഭക്ഷണം പ്ലാസ്റ്റിക് പാത്രത്തിൽ

ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ വിളമ്പുന്നത് BPA, phthalate പോലുള്ള ഹാനികരമായ രാസവസ്തുക്കൾ പുറത്തുവിടാനിടയാക്കും. ഇവ ശരീരത്തിലെ ഹോർമോണുകളുമായി പ്രവർത്തനത്തെ ബാധിക്കുകയും ഹോർമോൺ അസുലിതാവസ്ഥയ്ക്കും പ്രത്യുത്പാദന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

Anti-ageing
നര കയറി തുടങ്ങിയോ? കെമിക്കലുകൾ ഉപയോ​ഗിക്കാതെ നാച്യുറലായി ഹെയർ ഡൈ ഉണ്ടാക്കാം

ദീർഘനേരം ഇരിക്കുന്നത്

ജോലിക്കായി ദീർഘനേരം ഇരിക്കുന്നത് ഹൃദയാരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു, വീക്കം, രക്തയോട്ടം എന്നിവയെയും ബാധിക്കുന്നു. ഓരോ മണിക്കൂറിലും ഏതാനും മിനിറ്റ് നേരമെങ്കിലും എഴുന്നേറ്റ് നിൽക്കുകയോ, നടക്കുകയോ ചെയ്യുന്നത് നല്ലതാണ്.

Anti-ageing
ചില ശബ്ദങ്ങൾ നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ടോ? അറിയാം മിസോഫോണിയയെ

പട്ടിണി കിടക്കുക

ഭക്ഷണം ഒഴിവാക്കുന്നതോ ക്രമരഹിതമായി ഭക്ഷണം കഴിക്കുന്നതോ ​ഗ്ലൂക്കോസ് നിയന്ത്രണത്തെ തകരാറിലാക്കും. ​ദീർഘനേരം ഭക്ഷണം ഒഴിവാക്കിയ ശേഷം ഭക്ഷണം കഴിക്കുമ്പോൾ അത് ഇൻസുലിന്റെ അളവു ഉയർത്തുന്നതിന് കാരണമാകും. ഈ രീതി ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ ബാധിക്കാം.

നിർജ്ജലീകരണം

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ശരീരത്തിൽ ജലാംശം കുറയ്ക്കാനും നിർജ്ജലീകരണത്തിലേക്ക് നയിക്കാനും കാരണമാകും. നേരിയ നിർജ്ജലീകരണം പോലും ശ്രദ്ധ, ഓർമശക്തി, ശാരീരിക പ്രകടനം എന്നിവയെ ബാധിക്കും.

Summary

Six habits that makes you age faster

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com