സ്ക്രബര്‍ ഉപയോഗിച്ച് മുഖം ഉരച്ച് പൊളിക്കരുത്; ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ക്ലെന്‍സിങ്, മോയ്സ്ചറൈസിംഗ്, സണ്‍സ്ക്രീം എന്നിവയാണ് ചർമ്മസംരക്ഷണ ദിനചര്യയുടെ തൂണുകള്‍
skin care
ചര്‍മ്മ സംരക്ഷണം
Updated on
2 min read

ർമ്മം തിളങ്ങാൻ ഓൺലൈൻ ഉൽപ്പന്നങ്ങൾ ഉപയോ​ഗിച്ച് പണികിട്ടുന്നവർ ഏറെയാണ്. ചുരുങ്ങിയ സമയം കൊണ്ട് ചർമ്മം ശരിയാക്കാൻ ഇറങ്ങുന്നവർക്കാണ് പലപ്പോഴും ഇത്തരത്തിൽ അബദ്ധം സംഭവിക്കുന്നത്. ഏറ്റവും ആവശ്യമായ കാര്യങ്ങളിൽ ഏറ്റവും അവസാനമായിരിക്കും പലപ്പോഴും നമ്മുടെ ശ്രദ്ധ ചെന്നെത്തുക. ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഉള്ളിലുള്ള അവയനങ്ങൾ പോലെ തന്നെ പ്രധാനമാണ് ശരീരത്തെ പുറമെ നിന്നും സംരക്ഷിക്കുന്ന ത്വക്കും. എന്നാൽ വളരെ നിസാരമായാണ് പലരും ചർമ്മത്തെ പരിപാലിക്കുന്നത്.

ചര്‍മ്മ സംരക്ഷണമെന്നാല്‍ സോഷ്യൽമീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന വൈറൽ ഉല്‍പ്പന്നങ്ങളാണ് പലര്‍ക്കും. എന്നാല്‍ എല്ലാ ഉൽപ്പന്നങ്ങളും എല്ലാവർക്കും യോജിച്ചതല്ലെന്ന് മനസിലാക്കണം. നിങ്ങളുടെ ചർമ്മം എണ്ണമയമുള്ളതാണോ, വരണ്ടതാണോ, സെൻസിറ്റീവ് ആണോ, അല്ലെങ്കിൽ കോമ്പിനേഷൻ ആണോ എന്ന് മനസ്സിലാക്കുന്നത് ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിന് നിർണായകമാണ്. അതിനാല്‍ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് നല്ലത്. ക്ലെന്‍സിങ്, മോയ്സ്ചറൈസിംഗ്, സണ്‍സ്ക്രീം എന്നിവയാണ് ചർമ്മസംരക്ഷണ ദിനചര്യയുടെ തൂണുകള്‍.

skin care

ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലും വേണം ശ്രദ്ധ

ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കഠിനമായ മണം ഇല്ലാത്തതും സൾഫേറ്റ് പോലുള്ള ചേരുവകൾ ഇല്ലെന്ന് ഉറപ്പാക്കണം. കാരണം ഇവ നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവികത ഇല്ലാതാക്കും.'ഹൈപ്പോഅലോർജെനിക്' അല്ലെങ്കിൽ 'നോൺ കോമഡോജെനിക്' എന്ന് ലേബൽ ചെയ്തിരിക്കുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

കൂടാതെ മുഖത്തെ വൈറ്റ് ഹെഡ്‌സും ബ്ലാക്ക്‌ ഹെ‍ഡ്‌സും നീക്കം ചെയ്‌തു മുഖം വൃത്തിയാകാൻ സ്ക്രബർ ഉപയോ​ഗിക്കുമ്പോൾ പലരും ശക്തിയായി ഉരച്ചു കഴുകാറുണ്ട്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ​അധിക ​ഗുണമൊന്നും ഉണ്ടാകില്ല, പകരം സ്ക്രബറുകളിൽ അടങ്ങിയ തരികൾ നിങ്ങളുടെ മുഖത്ത് സ്ക്രാച്ചർ വരുത്താം. ചർമ്മത്തിലെ കോശങ്ങളെ മൃദുവായി നീക്കം ചെയ്യുന്നതിനായി നിങ്ങൾക്ക് ആൽഫ-ഹൈഡ്രോക്സി ആസിഡുകൾ (AHAs) അല്ലെങ്കിൽ ബീറ്റാ-ഹൈഡ്രോക്സി ആസിഡുകൾ (BHAs) പോലുള്ള ചേരുവകളുള്ള മൃദുവായ കെമിക്കൽ എക്സ്ഫോളിയേറ്ററുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.

skin care

ഇപ്പോഴത്തെ കാലവാസ്ഥയ്‌ക്ക് വീടിനുള്ളിൽ പോലും സൺസ്‌ക്രീം പുരട്ടേണ്ടത് പ്രധാനമാണ്. എന്നാൽ പലരും ഇക്കാര്യം ചെയ്യാറില്ല. ഇത് ചർമ്മത്തിൽ പാടുകൾ ഉണ്ടാവാനും ത്വക്ക് അർബുദത്തിന് വരെ കാരണമാകുന്നു. അതിനാൽ, എല്ലായ്പ്പോഴും എസ്‌പിഎഫ് 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീൻ പ്രയോഗിക്കുക. പുറത്തായിരിക്കുമ്പോൾ ഓരോ രണ്ട് മണിക്കൂറിലും സ്ൺസ്ക്രീം പുരട്ടണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരോഗ്യമുള്ള ചർമ്മത്തിന് സമയവും സ്ഥിരതയും ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് ചര്‍മ്മം നേരെയാകുമെന്ന് വാഗ്ദാനങ്ങളില്‍ വീണു പോകരുത്. കൂടാതെ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ കാലഹാരണ തീയതി പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പഴയതോ കാലഹരണപ്പെട്ടതോ ആയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ബാക്ടീരിയകളാൽ മലിനമാകുകയോ അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടുകയോ ചെയ്തേക്കാം. കൂടുതല്‍ കാലം ഉല്‍പ്പന്നങ്ങള്‍ ഇരിക്കേണ്ടതിന് ശരിയായി സംഭരിക്കുന്നതും പ്രധാനമാണ്.

skin care
ശീലം മാറ്റിയാൽ എല്ലാം ശരിയാകും; ശരീരത്തിലെ ഹോർമോൺ സന്തുലനം നിലനിർത്താൻ ഈ അ‍ഞ്ച് കാര്യങ്ങൾ

വൃത്തിയാകട്ടെ എന്ന് കരുതി കൂടുതൽ തവണ മുഖം കഴുകുന്നതും നല്ലതല്ല. അത് നിങ്ങളുടെ ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുകയും വരണ്ടതുമാക്കും. അമിതമായ സ്ക്രബ് ചെയ്യുന്നതും ചർമ്മത്തിന്റെ സ്വഭാവികതെയെ ഇല്ലാതാക്കും. മുഖം കഴുകുമ്പോൾ പിഎച്ച്-ബാലൻസ്ഡ് ക്ലെൻസ് ഉപയോ​ഗിക്കുന്നതാണ് നല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com