ചർമത്തിൽ നിന്ന് കൊളാജൻ നഷ്ടപ്പെടാതിരിക്കാൻ ചില ടിപ്സ്

ചർമത്തിലെ കൊളാജൻ നഷ്ടപ്പെടാതിരിക്കേണ്ടത് അനിവാര്യമാണ്.
Skin Collagen production
Skin Pexels
Updated on
1 min read

ർമത്തെ യുവത്വമുള്ളതാക്കി സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രോട്ടീൻ ആണ് കൊളാജൻ. ഇത് ചർമത്തിൻ്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്താൻ സഹായിക്കുന്നു. കൊളാജന്റെ ഉൽപാദനം കുറയുന്നതോടെ ചർമത്തിൻ്റെ ഇലാസ്തികത നഷ്ടമാകാനും ചർമത്തിൽ ചുളിവുകൾ സംഭവിക്കാനും കാരണമാകുന്നു. അതുകൊണ്ടു തന്നെ ചർമത്തിലെ കൊളാജൻ നഷ്ടപ്പെടാതിരിക്കേണ്ടത് അനിവാര്യമാണ്.

കൊളാജൻ നഷ്ടമാകാതിരിക്കാൻ

കഠിന വെയിലിൽ

ചർമത്തിൽ നിന്ന് കൊളാജൻ നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വെയിലുമായുള്ള സമ്പർക്കമാണ്. ഇത് കൊളാജൻ തകർക്കുന്ന എൻസൈമുകളുടെ ഉത്പാദനത്തെ പ്രേരിപ്പിക്കുന്നതാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം സൺസ്‌ക്രീൻ ഉപയോഗിക്കണമെന്നത് വളരെ പ്രധാനമാണ്. അത്ര വെയിൽ ഇല്ലെന്ന് തോന്നുന ദിവസങ്ങളിൽ പോലും സൺസ്‌ക്രീൻ ഒഴിവാക്കരുത്. എസ്പിഎഫ് 30ൽ കൂടുതലുള്ള സൺസ്‌ക്രീൻ വേണം തിരഞ്ഞെടുക്കാൻ.

പുകവലി ഉപേക്ഷിക്കാം

പുകവലി ചർമത്തിന്റെ ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് രക്തയോട്ടം പരിമിതപ്പെടുത്തുകയും വീക്കം ഉണ്ടാക്കുകയും കൊളാജൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് കൊളാജൻ അളവ് ശരീരത്തിൽ കുറയുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് പുകവലി ഉപേക്ഷിക്കുന്നത്. ഇത് ചർമത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.

ധാരാളം വെള്ളം കുടിക്കാം

കൊളാജൻ ശരിയായി പ്രവർത്തിക്കണമെങ്കിൽ വെള്ളം അനിവാര്യമാണ്. നിർജലീകരണം ചർമ്മത്തിലെ കൊളാജൻ നഷ്ടപ്പെടുന്നതിന്റെ വേഗത കൂട്ടും. അതുകൊണ്ട് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വെള്ളരിക്ക, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ വെള്ളമടങ്ങിയ പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്.

ആരോഗ്യകരമായ ഭക്ഷണശീലം

ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിലും ഭക്ഷണക്രമത്തിന് നിർണായക പങ്കുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ,പോഷകങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് കൊളാജന്റെ അളവ് കുറരയുന്നത് തടയാൻ സഹായിക്കും. വിറ്റാമിൻ സിയുടെ അളവ് കൂടുതൽ അടങ്ങിയിട്ടുള്ള പഴങ്ങളും ഇലക്കറികളും കൊളാജൻ ഉത്പാദനത്തിന് നല്ലതാണ്. ഇത് കൊളാജൻ സിന്തസിസ് പ്രക്രിയയെ സഹായിക്കും.

സ്‌കിൻകെയർ റുട്ടീൻ പാലിക്കാം

ദിനചര്യയിൽ ചർമസംരക്ഷണത്തിന് പ്രാധാനം നൽകേണ്ടത് അനിവാര്യമാണ്. ചർമം വൃത്തിയായി സൂക്ഷിക്കാനും നന്നായി മോയിസ്ച്ചറൈസ് ചെയ്യാനും ശ്രദ്ധിക്കണം. റെറ്റിനോൾ, ഹൈലൂറോണിക് ആസിഡ്, വിറ്റാമിൻ സി പോലുള്ള കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്നവ അടങ്ങിയ ചർമസംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിക്കാം.

Skin Collagen production
രക്തത്തിൽ യൂറിക് ആസിഡ് കൂടിയോ; പുറന്തള്ളാൻ ഡയറ്റിൽ വേണം ഈ നാല് പഴങ്ങൾ

ആവശ്യത്തിന് ഉറക്കം നിർബന്ധമാക്കാം

ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് ചർമത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തെ റിപ്പെയർ ആൻ റീജനറേറ്റ് എന്ന പ്രക്രിയയിലൂടെ കൊണ്ടുപോകുന്നത് ഉറക്കമാണ്. ഉറങ്ങുമ്പോൾ ചർമ്മത്തിൽ കൊളാജൻ ഉത്പാദനം നടക്കും. എന്നും ഏഴ്-എട്ട് മണിക്കൂർ ഉറങ്ങുന്നത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും.

Skin Collagen production
കുമ്പളങ്ങ അത്ര നിസാരക്കാരനല്ല, ദഹനക്കേടും അസിഡിറ്റിയും പമ്പ കടത്തും

സമ്മർദം കുറയ്ക്കാം

സമ്മർദം കൂടുന്നത് ചർമ്മത്തിന് കൊളാജൻ നഷ്ടപ്പെടാൻ കാരണമാകും. മെഡിറ്റേഷൻ, യൊഗ, ശ്വസന വ്യായാമങ്ങൾ തുടങ്ങിയവ സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. നടത്തം, വ്യായാമം എന്നിങ്ങനെയുള്ള ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുന്നതും സമ്മർദത്തെ കുറയ്ക്കാൻ സഹായിക്കും.

Summary

Skin Collagen production

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com