തണുപ്പുകാലത്തെ വ്യായാമം, ചര്‍മ്മത്തിന് വേണം പ്രത്യേക കരുതല്‍; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ 

വ്യായാമം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ചര്‍മ്മത്തില്‍ ശരിയായി മോയിസ്ചറൈസര്‍ പുരട്ടണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
2 min read

ഏത് കാലാവസ്ഥയിലും ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. പക്ഷെ തണുപ്പുകാലത്ത് നിങ്ങള്‍ കഠിനമായി വ്യായാമം ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ചര്‍മ്മത്തെ അത് ബാധിക്കും. ഈ സമയത്ത് ആളുകള്‍ ഏറ്റവും അവസാനം ശ്രദ്ധിക്കുന്ന ഒന്നായിരിക്കും ചര്‍മ്മ സംരക്ഷണം, അതുകൊണ്ടുതന്നെ ശരിയായ പരിരക്ഷ ലഭിക്കാത്തതുമൂലം പല തരം പ്രശ്‌നങ്ങളും ചര്‍മ്മത്തില്‍ പ്രകടമാകാന്‍ തുടങ്ങും. 

തണുപ്പത്ത് മോയിസ്ചറൈസര്‍ ഒന്നും ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ ചര്‍മ്മം എങ്ങനെയിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഇതിന് പുറമേ ശരീരം സ്‌ട്രെച്ച് ചെയ്ത് വ്യായാമം ചെയ്യുമ്പോള്‍ ചര്‍മ്മവും വലിയും. ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുകയും ചൊറിച്ചില്‍ അനുഭവപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. അസ്വസ്ഥത ഉണ്ടാക്കും എന്ന് മാത്രമല്ല വ്യായാമം വരെ നിര്‍ത്തിവച്ച് ചൊറിയേണ്ട അവസ്ഥയിലെത്തും. അതുകൊണ്ട് വ്യായാമം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ചര്‍മ്മത്തില്‍ ശരിയായി മോയിസ്ചറൈസര്‍ പുരട്ടണം. 

മോയിസ്ചറൈസര്‍

കുളി കഴിഞ്ഞയുടന്‍ രണ്ട് മൂന്ന് മിനിറ്റ് നല്ല മോയിസ്ചറൈസര്‍ ചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കണം. ഗ്ലിസറിന്‍ ഹൈലൂറോണിക് ആസിഡ് വെളിച്ചെണ്ണ, ഷിയ ബട്ടര്‍, മിനറല്‍ ഓയില്‍ എന്നിവ അടങ്ങിയ ക്രീമുകള്‍ ഇതിനായി തെരഞ്ഞെടുക്കാം. വരണ്ട ചര്‍മ്മം ഉള്ളവര്‍ ആദ്യം ഹൈലൂറോണിക്  ആസിഡും വൈറ്റമിന്‍ ബി5ഉം അടങ്ങിയ ഹൈഡ്രേറ്റിങ് സിറം ഉപയോഗിക്കണം. ഇതിന് ശേഷം മോയിസ്ചറൈസിങ് ക്രീം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യണം. 

ഒരിക്കലും ചുണ്ടിന്റെ കാര്യം മറക്കരുത്. ചുണ്ടില്‍ ലിപ് ബാം ഇടാന്‍ പ്രത്യേകം ഓര്‍ക്കണം. ഇതിനുപുറമേ വ്യായാമം ചെയ്യുമ്പോഴും അല്ലാത്തപ്പോഴും നന്നായി വെള്ളം കുടിക്കാനും പച്ചിലക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം. 

സണ്‍സ്‌ക്രീന്‍

തണുപ്പുകാലത്ത് സൂര്യപ്രകാശം ഒരു ആശ്വാസമായി തോന്നും. പക്ഷെ ദിവസം മുഴുവന്‍ പുറത്ത് ജോലി ചെയ്യുക, ദീര്‍ഘനേരം നടക്കാനും സൈക്കിള്‍ ചവിട്ടാനുമൊക്കെ പോകുക തുടങ്ങിയ അവസരങ്ങളില്‍ സുര്യപ്രകാശം ചര്‍മ്മത്തിന് അത്ര ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ പുറത്തിറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് സണ്‍സ്‌ക്രീന്‍ തേക്കാന്‍ മറക്കരുത്. 

മൂടിക്കെട്ടിയ ദിവസമാണെങ്കിലും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ തേക്കേണ്ടത് അനിവാര്യമാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എസ്പിഎഫ് 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

വസ്ത്രധാരണം

വീടിനകത്തും പുറത്തും ഈര്‍പ്പം കുറവായതിനാല്‍ ചര്‍മ്മം വേഗം വരണ്ടുപോകും. രൂക്ഷമായ തണുത്ത കാറ്റ് വീശിയാല്‍ ചര്‍മ്മത്തില്‍ ഏറ്റവും മുകളിലെ ലെയറായ എപ്പിഡെര്‍മിസ് വളരെ വരണ്ട് സെന്‍സിറ്റീവ് ആകും. ഇത് തടയാനായി തണുപ്പുകാലത്ത് വ്യായാം ചെയ്യുമ്പോള്‍ ധരിക്കുന്ന വസ്ത്രത്തിലും ശ്രദ്ധ വേണം. 

ജിമ്മിലെ ഉപകരണങ്ങളും ഗ്ലൗസ് പോലുള്ള പ്രൊട്ടെക്ഷന്‍ ഗിയറുകളും തണുപ്പില്‍ ചര്‍മ്മത്തിന് അത്ര അനുയോജ്യമല്ല. എന്നിരുന്നാലും ഇവ ഒഴുവാക്കാന്‍ പറ്റാത്തതുകൊണ്ട് വ്യായാമം തുടങ്ങുന്നതിന് മുമ്പുമുതല്‍ ശരിയായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

ചൂട് വെള്ളത്തില്‍ കുളിക്കാം, പക്ഷെ...

വ്യായാമം ചെയ്തുകഴിഞ്ഞാല്‍ ഉടന്‍ ചൂടുവെള്ളത്തില്‍ കുളിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. പക്ഷെ ഇങ്ങനെ ചെയ്യരുത്. ശരീരം പതിയെ സാധാരണ നിലയിലേക്ക് എത്തിയതിന് ശേഷം മാത്രമേ കുളിക്കാവൂ. അതുപോലെ ചെറു ചൂടുവെള്ളത്തില്‍ ദീര്‍ഘനേരം നില്‍ക്കാന്‍ തോന്നുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക മോയിസ്ചര്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER