

മനുഷ്യശരീരത്തെക്കുറിച്ച് ശാസ്ത്രം മനസ്സിലാക്കുന്നതിന് മുമ്പ് ഊഹാപോഹങ്ങളിലൂടെ ഉണ്ടാക്കിയ അറിവുന്റെ മുകളിലേക്ക് ആത്മീയത കുടിയിരുത്തി ഉണ്ടാക്കിയ ശാസ്ത്രമാണ് യോഗയെന്ന് സോഷ്യൽമീഡിയ ആക്ടിവിസ്റ്റ് പ്രവീൺ രവി. യോഗയുമായി ബന്ധപ്പെട്ട് വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ അടങ്ങിയ ഉള്ളടക്കം ഭൂരിഭാഗവും അശാസ്ത്രീയവും അബദ്ധവുമാണെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. എന്നാൽ വിദേശത്ത് യോഗയുടെ രീതിയിൽ മാറ്റം വന്നിട്ടുണ്ട്. അവർ യോഗയെ കൃത്യമായ സ്ട്രെച്ചിങ് എക്സസൈസ് ആയാണ് കാണുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എൻ്റെ ഫെസ്ബുക്ക് ഫീഡ് നിറയെ യോഗയെ ട്രോളൂന്ന പോസ്റ്റുകളാണ്. കാരണം ഫ്രണ്ട്സ് സർക്കിളിൽ കൂടുതലും നാസ്തികർ ആയതായിരിക്കും.
ഒരു 10 വർഷം മുന്നേ, യോഗയെ കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണകൾ അല്ല ഇന്നു ഉള്ളത്.
യോഗയുമായി ബന്ധപ്പെട്ട് വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ ഉള്ള കോൺടെൻറ് ഭൂരിപക്ഷവും അശാസ്ത്രീയവും, അബദ്ധങ്ങൾ നിറഞ്ഞതുമാണ്.
മനുഷ്യശരീരത്തെക്കുറിച്ച് ശാസ്ത്രം മനസ്സിലാക്കുന്നതിന് മുമ്പ് ഊഹാപോഹങ്ങളിൽ കൂടിയും, അനുഭവങ്ങളിലൂടെയും, നിർമ്മിച്ച അറിവിന്റെ മുകളിൽ ആത്മീയത കുടിയിരുത്തി സൃഷ്ടിച്ചെടുത്ത ശാസ്ത്രമാണ് യോഗ.
ഞാനൊക്കെ കുണ്ടലിനി ഉണർത്താൻ കുറെ കഷ്ടപ്പെട്ടതാണ്.. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരും.
യോഗയ്ക്ക് ഇത്തരത്തിൽ അശാസ്ത്രീയതയുമായും, ആത്മീയതയുമായും ബന്ധമുള്ളത് കൊണ്ട് തന്നെ സ്വതന്ത്രചിന്തകരും ശാസ്ത്ര പ്രചാരകരും യോഗാവിരോധികളാണ്.
പക്ഷേ ഇന്ന് യോഗയും കുറെയെല്ലാം മാറിയിട്ടുണ്ട്. വിദേശത്തും മറ്റിടങ്ങളിലും ഉള്ള ഒരുപാട് യോഗ പ്രാക്ടീഷനേഴ്സിനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. അവരാരും കുണ്ടലിനിയും, ഇതിലെ ആത്മീയതയും തള്ളിക്കൊണ്ട് നടക്കുന്നില്ല. മാത്രമല്ല അവർ ഇതിനെ കൃത്യമായ സ്ട്രെച്ചിങ് എക്സസൈസ് ആയാണ് കാണുന്നത്.
ചിലയിടത്ത് പവർ യോഗ എന്നൊരു സംഭവം ഉണ്ട്. അതിൽ കാർഡിയോയും സ്ട്രെങ്ത് എക്സസൈസും എല്ലാം ഉണ്ട്.
മറ്റൊന്ന് മെഡിറ്റേഷൻ ആണ്, അതൊരു കോംപ്ലിക്കേറ്റഡ് വിഷയമാണ്. മെഡിറ്റേഷൻ ചെയ്യുന്നതുകൊണ്ട് ഗുണം ഉണ്ടായ നിരവധി ആളുകൾ ഉണ്ട്. തിരക്കുള്ള ജീവിതത്തിൽ , പ്രത്യേകിച്ച് സ്ട്രെസ്സ് ഫുള്ളായ അന്തരീക്ഷത്തിൽ ബ്രീത്തിങ്ങും മെഡിറ്റേഷനും ഒക്കെ പലർക്കും ആശ്വാസം നൽകും.
പക്ഷേ മെഡിറ്റേഷൻ ചെയ്യുന്നതിലൂടെ, ശരീരത്തിലെ ചക്രങ്ങൾ ഉണരുമെന്നും, ആത്മീയമായി സഹസ്രാര ബിന്ദുവിൽ എത്തുമെന്നും, പനി മുതൽ ക്യാൻസർ വരെ മാറും എന്നും ഒക്കെ പ്രചരിപ്പിച്ചാൽ കൃത്യമായി എതിർക്കേണ്ടതുണ്ട്. അതേപോലെ മാനസിക രോഗങ്ങൾക്ക് കൃത്യമായി ചികിത്സ നൽകുന്നതിന് പകരം മെഡിറ്റേഷൻ ചെയ്താൽ മതിയെന്ന ഉപദേശവും അപകടത്തിൽ കൊണ്ട് ചെന്നാക്കാൻ സാധ്യതയുണ്ട്.
പക്ഷേ കൃത്യമായി ഇത് തിരിച്ച് പറഞ്ഞു വിമർശിക്കാതെ യോഗയെ അടപടലം എതിർക്കുമ്പോൾ, ഇതിലെ അപകടവും, അശാസ്ത്രീയതയും പറഞ്ഞു ആളുകളെ educate ചെയ്യാൻ ഉള്ള ശ്രമം സാധാരണ ആളുകളിലേക്ക് എത്താതെ പോകുന്നു എന്ന ഒരു നിരീക്ഷണം ആണ് എനിക്കുള്ളത്..
അപ്പോൾ എല്ലാവർക്കും ഹാപ്പി സ്ട്രച്ചിങ് ഡേ.
Social Media Activist Praveen Ravi says yoga is unscientific. Facebook post
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates