പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിച്ചിട്ടുണ്ടോ?ആരോഗ്യഗുണങ്ങള്‍ ഏറെ

milk drinking
Updated on
2 min read
Drinking Raisins Soaked Milk

രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്ന ബെസ്റ്റാണ്.

raisin

ഒരു ഗ്ലാസ് ചൂടു പാലില്‍ നന്നായി വൃത്തിയാക്കിയ ഉണക്കമുന്തിരി 20 മിനിറ്റു വരെ കുതിര്‍ത്തുവെച്ചാല്‍ ഈ പാനീയം റെഡിയായി. ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഈ പാനീയം കുടിക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.

milk

ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ് ഉണക്കമുന്തിരി. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യത്തിന്റെയും പ്രോട്ടീനിന്റെയും വിറ്റാമിനുകളുടെയുടെയും കലവറയാണ് പാല്‍.

milk health benefits

രോഗപ്രതിരോധ ശേഷി

ഉണക്കമുന്തിരി കുതിര്‍ത്ത പാല്‍ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഉണക്കമുന്തിരിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍, ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുകയും ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.

raisin health benefits

ദഹനം

ദഹനം മെച്ചപ്പെടുത്താനും ഉണക്കമുന്തിരി സഹായിക്കും. ഇതില്‍ ലാക്‌സേറ്റീവ് ഗുണങ്ങളുണ്ട്. പാലില്‍ കുതിര്‍ക്കുമ്പോള്‍ ഇവയുടെ ഗുണം കൂടുന്നു. കൂടാതെ ഉണക്കമുന്തിരിയില്‍ അടങ്ങിയ നാരുകള്‍ ബവല്‍ മൂവ്‌മെന്റിനെ നിയന്ത്രിക്കുന്നു.

milk

കുടലിന്‍റെ ആരോഗ്യം

പാലില്‍ അടങ്ങിയ പ്രോബയോട്ടിക്കുകള്‍ ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നു. മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

skin care

ചര്‍മത്തിന്റെ ആരോഗ്യം

ഉണക്കമുന്തിരി കുതിര്‍ത്ത പാല്‍ കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഉണക്കമുന്തിരിയിലടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പ്രത്യേകിച്ച് വിറ്റാമിന്‍ സി, ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു.

pimple

മുഖക്കുരു

പതിവായി ഈ പാനീയം കുടിക്കുന്നത് മുഖക്കുരു, മുഖത്തെ പാടുകള്‍, പ്രായമാകലിന്‍റെ ലക്ഷണങ്ങള്‍ ഇവയെ കുറയ്ക്കുന്നു. കൂടാതെ പാലിലെ ജലാംശം ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു.

sleep tips

ഉറക്കം മെച്ചപ്പെടുത്തും

നല്ല ഉറക്കം കിട്ടാനും ഈ പാനീയം സഹായിക്കും. ഇത് ശരീരത്തിലെ മെലാടോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും.

samakalika malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com