സ്‌പൈസി ഫുഡ് കഴിക്കാന്‍ മടിക്കണ്ട; എരിവുള്ള ഭക്ഷണത്തിനുമുണ്ട് ആരോഗ്യഗുണങ്ങള്‍

എരിവ് കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് അറിയാമോ?  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ത്ര എരിവുള്ള ഭക്ഷണമാണെങ്കിലും വിട്ടുകൊടുക്കാന്‍ മടിയില്ലാത്തവരാണ് പലരും. എരിഞ്ഞ് നാക്ക് പുകഞ്ഞാലും കണ്ണില്‍ നിന്ന് വെള്ളം വന്നാലും അടുത്ത തവണയും കണ്ടാല്‍ വിടില്ല എന്ന അവസ്ഥയാണ്. ഒത്തിരി എരിവ് കഴിക്കുന്നത് നല്ലതല്ലെന്ന പതിവ് ഉപദേശം എല്ലാവരുംതന്നെ കേട്ടിട്ടുള്ളതാണ് എന്നാല്‍ എരിവ് കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് അറിയാമോ? 

പച്ചമുളകും വറ്റല്‍ മുളകുമൊക്കെയാണ് നമ്മള്‍ എരിവിനായി പതിവായി ഉപയോഗിക്കുന്നത്. ഇവയിലെല്ലാം അടങ്ങിയിട്ടുള്ള കാപ്‌സൈസിന്‍ ആണ് എരിവുള്ള ഭക്ഷണം കഴിച്ചതിനുശേഷമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. എന്നാല്‍ ഇതേ കാപ്‌സൈസിന് ചില പ്രയോജനങ്ങളും ഉണ്ട്. 

എരിവുള്ള ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങള്‍

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

പച്ചമുളകിലും വറ്റല്‍മുളകിലും വൈറ്റമിന്‍ സിയടക്കം ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. 

ശരീരഭാരം കുറയ്ക്കാം

എരിവുള്ള ഭക്ഷണം മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനുപുറമേ എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുകയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനുള്ള വ്യഗ്രത കുറയ്ക്കുകയും ചെയ്യും. 

വേദന മറക്കാം

വേദനയുടെ സിഗ്നലുകള്‍ തലച്ചോറിലേക്ക് അയക്കുന്ന സബ്‌സ്റ്റന്‍സ് പി എന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ വിതരണം കാപ്‌സൈസിന്‍ കുറയ്ക്കും. ഭക്ഷണത്തിന്റെ എരിവ് മൂലം നാക്ക് ചൂടാകുമ്പോള്‍ ശരീരത്തിലെ മറ്റ് വേദനകളെക്കുറിച്ച് ഓര്‍ക്കില്ല. 

കൊളസ്‌ട്രോള്‍ കുറയ്ക്കാം

അമിതമായി എരിവ് കഴിക്കുന്നത് അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുമെന്നത് വാസ്തവമാണ്. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിന്റെ മൊത്തം കൊളസ്‌ട്രോള്‍ അളവില്‍ കുറവ് വരുത്താനും കാപ്‌സൈസിന്‍ സഹയാക്കും. വീക്കം ചെറുക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. 

സന്തോഷം കൂട്ടും

എരിവുള്ള ഭക്ഷണം എപ്പോഴും നമ്മളെ സന്തോഷിപ്പിക്കും. ഇതിന് പിന്നില്‍ ഒരു ശാസ്ത്രീയ കാരണം കൂടിയുണ്ട്. സ്‌പൈസി സെറോടോണിന്‍ എന്ന ഫീല്‍ ഗുഡ് ഹോര്‍മോണ്‍ സമ്മര്‍ദ്ദത്തെയും വിഷാദത്തെയും അടിച്ചമര്‍ത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com