ജിമ്മില്‍ പോകേണ്ട, കര്‍ശന ഡയറ്റും ഒഴിവാക്കാം, ഒരു രൂപ ചെലവില്ലാതെ ശരീരഭാരം കുറയ്ക്കാം

കെട്ടിടത്തിന്റെ നിലകള്‍ കയറാന്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം സ്റ്റെപ്പുകള്‍ കയറുന്നത് ശീലിക്കാം.
obese man at gym for workou
Stair ClimbingMeta AI Image
Updated on
1 min read

രു നില കയറാന്‍ ആണെങ്കിലും ലിഫ്റ്റ് കൂടിയേ തീരൂ. രണ്ട് ചുവട് അധികമായാല്‍ ഊബര്‍ വിളിക്കും. ഓഫീസില്‍ ദീര്‍ഘനേരം ഇരുന്ന് ക്ഷീണിച്ചാല്‍ പോലും നടക്കാന്‍ മടി. അമിതവണ്ണം കുറയ്ക്കാന്‍, ആകെ ജിമ്മിലെ വര്‍ക്ക്ഔട്ട് ആണ് ഒരു ആശ്രയം. മടി മാറ്റി വെച്ചാല്‍, ജിമ്മില്‍ പോകാതെ അമിതവണ്ണം കുറയ്ക്കാന്‍ ഒരു സിംപിള്‍ മാര്‍ഗം പറഞ്ഞു തരാം.

കെട്ടിടത്തിന്റെ നിലകള്‍ കയറാന്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം സ്റ്റെപ്പുകള്‍ കയറുന്നത് ശീലിക്കാം. ഇതുകൊണ്ട് പലതുണ്ട് ഗുണങ്ങള്‍. പണച്ചെല്ലാതെ ശരീരഭാരം കുറയ്ക്കാമെന്ന് മാത്രമല്ല, ശാരീരിക ബലം കൂട്ടാനും ഉപകാരപ്പെടും. എയറോബിക് ഫിറ്റ്‌നസും സ്‌ട്രെങ്ത്ത് ട്രെയിനിങ്ങും ബാലന്‍സിങ്ങും എല്ലാം ഒറ്റ വ്യായാമത്തില്‍ ഉള്‍പ്പെടും. മാത്രമല്ല, പടികള്‍ കയറുന്നത് ശീലമാക്കിയവരില്‍ ഹൃദയാഘാത, പക്ഷാഘാത, പ്രമേഹം തുടങ്ങിയ രോഗ സാധ്യതകള്‍ കുറവായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

സ്റ്റെപ്പുകള്‍ കയറുന്നതിന്റെ ആരോഗ്യഗുണങ്ങള്‍

പടികള്‍ കയറുന്നത്, വളരെ ഫലപ്രദവും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്നതുമായ ഒരു വ്യായാമമാണ്. അത് നിരവധി ശാരീരിക, നാഡീ, പ്രായോഗിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

ഹൃദയാരോ​ഗ്യം: പടികൾ കയറുന്നത് ഹൃദയമിടിപ്പ് വർധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്തും.

പേശി ബലം: പടികൾ കയറുമ്പോൾ കാലുകളിലെ പ്രധാന പേശികൾ പ്രവർത്തിപ്പിക്കും. ഇത് പേശി ബലം വർധിക്കാൻ സഹായിക്കും.

എല്ലുകളുടെ ആരോഗ്യം: അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്ന ഭാരം വഹിക്കുന്ന പ്രവർത്തനം, ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു.

ശരീരഭാരം: നിരപ്പായ സ്ഥലത്ത് നടക്കുകയോ ജോഗിംഗ് ചെയ്യുകയോ ചെയ്യുന്നതിനേക്കാൾ പടികൾ കയറുമ്പോൾ വേ​ഗത്തിൽ കലോറി കുറയും

ശരീരത്തിന്റെ ബാലൻസ്: പടികൾ കയറുന്നതിലൂടെ കോർ, സ്റ്റെബിലൈസർ പേശികളെ സജീവമാക്കുന്നു, ഇത് വീഴ്ചയുടെ സാധ്യത കുറയ്ക്കുന്നു.

obese man at gym for workou
അഞ്ച് മിനിറ്റ് മെനക്കെടാന്‍ തയ്യാറായാല്‍, കെമിക്കല്‍ ഇല്ലാത്ത ഷാംപൂവും കണ്ടീഷണറും വീട്ടിലുണ്ടാക്കാം

ഗ്ലൂക്കോസ് മെറ്റബോളിസം: ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ പ്രമേഹ പ്രതിരോധം ശക്തമാക്കും.

ഇതൊന്നും കൂടാതെ, പക്ഷാഘാതം, ഡിമെൻഷ്യ എന്നിവയുടെ സാധ്യത കുറയ്ക്കുന്നത് മുതൽ മാനസികാരോഗ്യം നിലനിർത്തുന്നതിനും സമ്മർദം കുറയ്ക്കുന്നതിനും വരെ നിരവധി നാഡീ, വൈജ്ഞാനിക ഗുണങ്ങൾ ഇതിലൂടെ നേടാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

obese man at gym for workou
ഹോട്ടലില്‍ പോയാല്‍ ഹാന്‍ഡ് ഡ്രയറുകളില്‍ കൈ ഉണക്കാറുണ്ടോ? മാരക രോ​ഗങ്ങൾ പിന്നാലെ

ദിവസവും എത്ര പടികള്‍ കയറണം

നിങ്ങളുടെ ഫിറ്റ്നസും മുന്‍ഗണനകളും അനുസരിച്ച്, പടികളുടെ എണ്ണത്തില്‍ വ്യത്യാസം വരാം. തുടക്കക്കാരാണെങ്കില്‍ 20 മുതല്‍ 40 പടികള്‍ വരെ ഒരു ദിവസം കയറുന്നതാണ് നല്ലത്. എന്നാല്‍ ചില കൂട്ടര്‍ പടികള്‍ കയറുമ്പോള്‍ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുമുണ്ട്.

  • കാൽമുട്ടുകളുടെ ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ളവർ

  • കഠിനമായ ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍

  • സമീപകാലത്ത് ശസ്ത്രക്രിയകൾക്ക് വിധേയരായവർ

  • ഇയര്‍ബാലന്‍സ് പ്രശ്നമോ പെരിഫറൽ ന്യൂറോപ്പതിയോ ഉള്ളവർ

Summary

Stair Climbing: effective, accessible, and time-efficient exercise for reduce weight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com