അഞ്ച് മിനിറ്റ് മെനക്കെടാന്‍ തയ്യാറായാല്‍, കെമിക്കല്‍ ഇല്ലാത്ത ഷാംപൂവും കണ്ടീഷണറും വീട്ടിലുണ്ടാക്കാം

വിപണിയില്‍ എത്തുന്ന ഷാപൂവും കണ്ടീഷണറും കെമിക്കലുകള്‍ അടങ്ങിയതാണ്.
hair wash
Hair WashPexels
Updated on
2 min read

ണ്ണയും ഹെയര്‍പാക്കും മാത്രമല്ല, അല്‍പം മെനക്കെട്ടാല്‍ ഷാംപൂവും കണ്ടീഷണറും വരെ വീട്ടില്‍ തയ്യാറാക്കാം. ആകര്‍ഷകമായ മണവും ഗുണവും വാദ്ഗാനം ചെയ്തു വിപണിയില്‍ എത്തുന്ന ഷാംപൂവും കണ്ടീഷണറും കെമിക്കലുകള്‍ അടങ്ങിയതാണ്. ഇത് മുടി കൊഴിച്ചില്‍ ഉള്‍പ്പെടെ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം.

എന്നാല്‍ നമ്മുടെ വീട്ടുമുറ്റത്തും അടുക്കളയിലും കാണുന്ന നാടന്‍ ചേരുവകള്‍ കൊണ്ട് തയ്യാറാക്കുന്ന ഷാംപൂവിനും കണ്ടീഷണറും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ കുറവായിരിക്കും.

പ്രകൃതിദത്ത ഷാംപൂവും കണ്ടീഷണറും

  • അഞ്ചു ഗ്രാം വീതം സോപ് നട്സ്, ഷിക്കകായി, ഇരട്ടിമധുരം എന്നിവ 100 മില്ലി വെള്ളത്തിൽ നന്നായി തിളപ്പിക്കുക. ഇതിൽ നിന്നു 20 മില്ലി മാറ്റിവച്ച ശേഷമുള്ളതിൽ ആവശ്യത്തിനു വെള്ളം ചേർത്തു തല കഴുകാൻ ഉപയോഗിക്കാം. മാറ്റി വച്ച വെള്ളത്തിലേക്ക് 20 ഗ്രാം കറ്റാർവാഴ ജെല്ല്, ഒരു മുട്ടയുടെ വെള്ള എന്നിവ ചേർത്തു യോജിപ്പിക്കുക. ഇത് കണ്ടീഷനറായി ഉപയോ​ഗിക്കാവുന്നതാണ്. ഇത് മുടി തിളക്കമുള്ളതും ആരോ​ഗ്യമുള്ളതുമാക്കാൻ സഹായിക്കും.

  • ഉണക്കിപ്പൊടിച്ച ഷിക്കകായി (25 ഗ്രാം), സോപ്പ് നട്സ് (50 ഗ്രാം), 25 ഗ്രാം വീതം നെല്ലിക്ക, ചെമ്പരത്തിപ്പൂവ്, ആരിവേപ്പില, തുളസി, ഉലുവ, ചെറുപയറുപൊടി, ബ്രഹ്മി എന്നിവ യോജിപ്പിച്ചെടുത്ത പൊടി ഷാംപൂ മിക്സ് പോലെ മുടി കഴുകാൻ ഉപയോ​ഗിക്കാവുന്നതാണ്.

  • അഞ്ച് സോപ് നട്സും ഒരു വലിയ സ്പൂൺ ഉലുവയും തുണിയിൽ കിഴി കെട്ടി വെള്ളത്തിലിട്ടു നന്നായി തിളപ്പിക്കുക. ശേഷം കിഴിയിൽ വെച്ച് തന്നെ ഇവ നന്നായി ഞെരടി വെള്ളത്തിലേക്ക് യോജിപ്പിക്കുക. ഇത് ഉപയോ​ഗിച്ച് തലയോട്ടിയും മുടിയും നന്നായി കഴുകി വൃത്തിയാക്കാം.

hair wash
ചർമം തിളങ്ങാൻ കറ്റാർവാഴ ഇനി ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ
  • മൂന്ന് - നാല് ചെമ്പരത്തിപ്പൂവ് അരക്കപ്പ് വെള്ളം ചേർത്ത് 20 മിനിറ്റ് വയ്ക്കുക. ഇതിലേക്ക് കാൽ കപ്പ് കറ്റാർവാഴ ജെല്ലും ചേർത്തടിക്കുക. തല കഴുകുമ്പോൾ ഇതു തലയിൽ തേച്ചു കുളിക്കാവുന്നതാണ്. തലമുടി വൃത്തിയാക്കാൻ നല്ലതാണ്.

  • കുറച്ചു കൂട്ടുകൾ കൊണ്ടു പെട്ടെന്നു തയാറാക്കാവുന്ന നാച്ചുറൽ ഷാംപൂ ആണിത്. നാലു ചെമ്പരത്തിപ്പൂവ്, 10 ചെമ്പരത്തിയില, ഒരു പിടി തുളസിയില എന്നിവ അൽപം വെള്ളം ചേർത്തു ഞെരടിയെടുക്കുക. ഇതു തലയിൽ തേച്ചു കുളിക്കുക.

hair wash
സോഷ്യല്‍ മീഡിയ തൂക്കിയ കൊറിയന്‍ ഐറ്റം, രുചിയിലും പോഷകഗുണത്തിലും ബനാനാ കോഫി തന്നെ കേമന്‍, ഉണ്ടാക്കേണ്ട വിധം

കണ്ടീഷണർ

  • കാൽ കപ്പ് വീതം പച്ചരി വേവിച്ചതും കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് അര സ്പൂൺ എണ്ണയും മൂന്നു തുള്ളി റോസ്മേരി ഓയിലും ചേർത്ത് ശേഷം മുടിയിൽ കണ്ടീഷണറിന് പകരം പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.

  • കാൽ കപ്പ് ഫ്ലാക്സ് സീഡ് വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ജെൽ മാത്രം അരിച്ചെടുക്കുക. അതിലേക്ക് അര സ്പൂൺ ഒലിവ് ഓയിലും തേനും ചേർത്ത് യോജിപ്പിക്കുക. ഇഷ്ട സുഗന്ധമുള്ള മൂന്നു തുള്ളി എസൻഷൽ ഓയിൽ കൂടി ഒഴിച്ചു യോജിപ്പിച്ചു തലമുടിയിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.

Summary

Hair Wash tips: How to make shampoo and conditioner with natural ingredients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com