Banana coffee in jar
Banana coffee Pexels

സോഷ്യല്‍ മീഡിയ തൂക്കിയ കൊറിയന്‍ ഐറ്റം, രുചിയിലും പോഷകഗുണത്തിലും ബനാനാ കോഫി തന്നെ കേമന്‍, ഉണ്ടാക്കേണ്ട വിധം

ഇതില്‍ അടങ്ങിയ പൊട്ടാസ്യം, നാരുകള്‍ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും.
Published on

'പഴവും കാപ്പിയും...' കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും സോഷ്യല്‍മീഡിയ തൂക്കിയ കോമ്പിനേഷനാണ് ഈ കൊറിയന്‍ ഐറ്റം. സോഷ്യല്‍മീഡിയയില്‍ ഇപ്പോഴാണ് ബനാനാ കോഫി വൈറലാകുന്നതെങ്കിലും സംഭവം ദക്ഷിണ കൊറിയയില്‍ 1970 മുതല്‍ ഹിറ്റായതാണ്.

ബനാനാ കോഫി

രുചിക്കു പുറമെ, അതില്‍ അടങ്ങിയ പോഷകഗുണമാണ് ഈ പാനീയത്തെ പ്രശസ്തമാക്കിയത്. ഇതില്‍ അടങ്ങിയ പൊട്ടാസ്യം, നാരുകള്‍ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. യുദ്ധ സമയത്ത് ദക്ഷിണ കൊറിയന്‍ സൈനികരുടെ പ്രധാന പാനീയമായിരുന്നു ഇതെന്നും പറയപ്പെടുന്നു.

Banana coffee in jar
ചർമം തിളങ്ങാൻ കറ്റാർവാഴ ഇനി ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ

ബനാനാ കോഫി എങ്ങനെ തയ്യാറാക്കാം

വളരെ എളുപ്പത്തില്‍ അധികം ചേരുവകളൊന്നുമില്ലാതെ തയ്യാറാക്കാവുന്ന ഒന്നാണ് ബനാനാ കോഫി.

ചേരുവകള്‍

ഇന്‍സ്റ്റഡ് കോഫി പൗഡര്‍- 2 ടേബിള്‍സ്പൂണ്‍

ബനാന മില്‍ക്-12 ഔണ്‍സ്

ഐസ് ക്യൂബ്സ്- ഒരുപിടി

വെള്ളം- ആവശ്യത്തിന്

Banana coffee in jar
ഉറക്കത്തില്‍ ഹൃദയാഘാത സാധ്യത ഇരട്ടി, രാത്രി രക്തസമ്മര്‍ദം ഉയരുന്നത് സ്വാഭാവികം

തയ്യാറാക്കേണ്ട വിധം

ഒരു ജാറില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഇന്‍സ്റ്റഡ് കോഫി പൗഡറും അല്‍പം ചൂടുവെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഒരു പിടി ഐസ് ക്യൂബ് ചേര്‍ക്കാം. ഇതിലേക്ക് 10-12 ഔണ്‍സ് ബനാനാ മില്‍ക്ക് ചേര്‍ക്കുക. ശേഷം ജാര്‍ അടച്ചു നല്ലതുപോലെ കുലുക്കി ചേരുവകളെല്ലാം ഒന്നു കൂടി യോജിപ്പിച്ചെടുക്കാം. ഇത് പാനീയത്തിന് ഒരു ക്രീമി ഘടന നല്‍കാന്‍ സഹായിക്കും. ബനാനാ മില്‍ക്കിന് മധുരം ഉള്ളതിനാല്‍ പഞ്ചസാര ചേര്‍ക്കണമെന്നില്ല. രുചികരമായ ബനാനാ കോഫി തയ്യാര്‍.

Summary

Banana coffee, a viral trend, blends the sweetness of bananas with the boldness of coffee.bana

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com