പൂവാലന്മാരെ സൂക്ഷിക്കുക! സ്റ്റോക്കിങ് സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കൂട്ടും

ഒരാളുടെ അനുവാദമോ താത്പര്യമോ കൂടാതെ അയാളെ നിരന്തരം പിന്തുടരുന്ന രീതിയാണ് സ്റ്റോക്കിങ്.
Teenage girl been stalked by a man
Stalking Meta AI Image
Updated on
1 min read

സ്ത്രീകളെ വളയ്ക്കാന്‍ പിന്നാലെ ശല്യമായി ഇറങ്ങിപുറപ്പെടുന്ന ചിലരെ കണ്ടിട്ടില്ലേ. അവരെ പൊതുവേ പൂവാലന്മാര്‍ എന്ന് വിളിച്ചു നിസാരമാക്കും. എന്നാല്‍ കാര്യം അത്ര നിസാരമല്ലെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്റ്റോക്കിങ് നേരിട്ട സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണം.

ഒരാളുടെ അനുവാദമോ താത്പര്യമോ കൂടാതെ അയാളെ നിരന്തരം പിന്തുടരുന്ന രീതിയാണ് സ്റ്റോക്കിങ്. ശാരീരികമായി ഉപദ്രവം ഉണ്ടായില്ലെങ്കിലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്ന ഗൗരവമുള്ള പ്രവൃത്തിയായാണ് സ്റ്റോക്കിങ്ങിനെ കണക്കാക്കുന്നത്.

Teenage girl been stalked by a man
ഓണപ്പലഹാരങ്ങള്‍; ചായയ്ക്കൊപ്പം കറുമുറെ കടിക്കാന്‍ കടുകടക്ക

ചില സന്ദര്‍ഭങ്ങളില്‍ ഇത് ജീവഹാനിയുണ്ടാക്കുകയും ചെയ്യാം. മൂന്നില്‍ ഒന്ന് സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സ്റ്റോക്കിങ്ങിന് വിധേയരായിട്ടുണ്ടെന്ന് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറയുന്നു.

Teenage girl been stalked by a man
സദ്യയില്‍ അല്‍പം വെറൈറ്റി പിടിച്ചാലോ, പൈനാപ്പിള്‍ അച്ചാര്‍ റെസിപ്പി

മറ്റുള്ളവരെ അപേക്ഷിച്ച് സ്റ്റോക്കിങ് നേരിട്ട സ്ത്രീകളില്‍ ഹൃദയാഘാതത്തിനും സ്ട്രോക്കിനുമുള്ള സാധ്യത 41 ശതമാനം കൂടുതലായിരിക്കുമെന്ന് ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. സ്റ്റോക്കിങ് നേരിട്ടതും ഇതില്‍ നിന്ന് നിയമപരമായ സംരക്ഷണം ലഭിച്ചതുമായ 66000-ത്തിലധികം സ്ത്രീകളിലാണ് പഠനം നടത്തിയത്.

Summary

Study says stalking increases the risk of heart attack in women by 41 percentage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com