മലബന്ധം, വയറു വീര്‍ക്കല്‍; ഡയറ്റിൽ ചേർക്കാം ഈ മൂന്ന് വിത്തുകൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുന്നതിനും മലബന്ധം പോലുള്ള സാധാരണ പ്രശ്നങ്ങൾ തടയാനും മൂന്ന് തരം വിത്തുകൾ
poor gut health
Updated on
2 min read

വിട്ടുമാറാത്ത പല രോ​ഗങ്ങളുടെയും തുടക്കം കുടലിൽ നിന്നാണ്. തലച്ചോറ്, രോ​ഗപ്രതിരോധ ശേഷി തുടങ്ങിയ ശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും കുടൽ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ കുടലിന്റെ ആരോ​ഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മലബന്ധം സാധാരണമായ കുടൽ പ്രശ്നങ്ങളിലൊന്നാണ്, ഇത് കുടലിന്റെ ആരോഗ്യം മോശമാണെന്നതിന്റെ പ്രധാന ലക്ഷണമാണ്.

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുന്നതിനും മലബന്ധം പോലുള്ള സാധാരണ പ്രശ്നങ്ങൾ തടയാനും മൂന്ന് തരം വിത്തുകൾ ഡയറ്റിൽ ചേർക്കുന്നത് ​ഗുണകരമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേതി പറയുന്നു. വിത്തുകള്‍ പോഷകങ്ങളുടെ ഒരു പവര്‍ഹൗസ് ആണ്. കുടലിന്‍റെ ആരോഗ്യത്തിന് ആവശ്യമായ മഗ്നീഷ്യം മുതല്‍ നാരുകള്‍ വരെ സമൃദ്ധമാണ് ഇവയില്‍.

Black sesame

കറുത്ത എള്ള്

കറുത്ത എള്ള് കുടലിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതില്‍ അടങ്ങിയ നാരുകള്‍ മലവിസര്‍ജനം സുഗമമാക്കാൻ സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് കുടൽ പേശികളെ വിശ്രമിക്കുകയും ദഹനനാളത്തിലൂടെ ഭക്ഷണത്തിന്റെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഫ്ലാക്സ് വിത്തുകൾ

നാരുകള്‍ക്ക് പുറമെ ഫ്ലാക്സ് വിത്തുകളില്‍ അടങ്ങിയ ലിഗ്നാനുകൾ ഹോർമോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കും. കൂടാതെ അവയില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുടൽ വീക്കം കുറയ്ക്കാനും, ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

Flax seeds
chia seeds health benfits

ചിയ വിത്തുകൾ

സോഷ്യല്‍മീഡിയകളില്‍ ഫിറ്റ്നസ് ഫ്രീക്കുകളുടെ പ്രധാന താരമാണ് ചിയ വിത്തുകള്‍. ശരീരഭാരം ക്രമീകരിക്കുന്നതു മുതല്‍ രോഗപ്രതിരോധ ശേഷിയെ വരെ ഇതു സഹായിക്കും. ചിയ വിത്തുകള്‍ അവയുടെ ഭാരത്തിന്‍റെ 12 മടങ്ങ് വരെ വെള്ളം ആഗിരണം ചെയ്യാനും ജെൽ പോലുള്ള സ്ഥിരത ഉണ്ടാക്കാനും കഴിയും. ഇത് മികച്ച കുടൽ ചലനങ്ങള്‍ക്ക് സഹായകരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com