'ഫോറെവർ കെമിക്കൽസ്', നോൺസ്റ്റിക് പാത്രം മുതൽ ഷാംപൂവിൽ വരെ; കരൾ കാൻസർ സാധ്യത നാലിരട്ടിയാക്കും 

സിന്തറ്റിക് രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നവർക്ക് കരൾ കാൻസർ സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മ്മുടെ പല വീടുകളിലും പല വീട്ടുപകരണങ്ങളിലും കണ്ടുവരുന്ന ഒന്നാണ് സിന്തറ്റിക് രാസവസ്തുക്കൾ. പെട്ടെന്നൊന്നും എങ്ങും ലയിച്ച് ഇല്ലാതായിപ്പോകാത്ത ഈ രാസപദാർത്ഥങ്ങൾ 'ഫോറെവർ കെമിക്കൽസ്' എന്നാണറിയപ്പെടുന്നത്. എന്നാൽ സിന്തറ്റിക് രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നവർക്ക് കരൾ കാൻസർ സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. 

അടുക്കളയിൽ നമ്മളുപയോഗിക്കുന്ന നോൺസ്റ്റിക് പാത്രങ്ങൾ മുതൽ ടാപ്പിലൂടെ വാട്ടർ, ഷാംപൂ, ക്ലീനിങ് ഉത്പന്നങ്ങൾ എന്നിവയിൽ വരെ സിന്തറ്റിക്ക് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ കെമിക്കലുകൾ പതിവായി ഉപയോഗിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് 4.5 മടങ്ങ് കരൾ ക്യാൻസറിന് സാധ്യത കൂടുമെന്നാണ് ലോസാഞ്ചലസിലെ സത്തേൺ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. 

കരൾ രോഗങ്ങളിൽ തന്നെ ഏറ്റവും ഗുരുതരമായിട്ടുള്ളതാണ് കരൾ കാൻസർ. കെമിക്കലുകൾ കരളിലെത്തിയ ശേഷം കരളിൻറെ പ്രവർത്തനം തടസപ്പെടുകയും പിന്നീട് ഇത് കരൾവീക്കത്തിലേക്ക് പോവുകയും ഇത് കാൻസറസായി മാറുകയും ചെയ്യുമെന്ന് പഠനം വിശദീകരിക്കുന്നു. നമ്മൾ നിത്യജീവിതത്തിലുപയോ​ഗിക്കുന്ന പല സാധനങ്ങളും ക്രമേണ ഈ രോഗത്തിലേക്ക് നമ്മെ നയിക്കാമെന്ന വിവരം പങ്കുവയ്ക്കുന്ന ആദ്യ പഠനമായിരിക്കും ഇതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജെസ്സി ഗുഡ്റിച്ച് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com