കിഡ്നി സ്റ്റോൺ കൂ‌ടുതൽ യുവാക്കളിലെന്ന് പഠനം; കാരണം ജീവിതശൈലി

ഇന്ത്യയിൽ കിഡ്‌നി സ്‌റ്റോണ്‍ പ്രശ്‌നങ്ങളുമായി കൂടുതല്‍ എത്തുന്നത് യുവാക്കളാണെന്നാണ് വിദ​ഗ്തർ പറയുന്നത്
A lady suffering from Abdominal pain
Kidney stonePexels
Updated on
1 min read

കുറച്ചു കാലം മുമ്പ് വരെ പ്രായമായവരിൽ കൂടുതലായി കണ്ടിരുന്ന രോഗമാണ് കിഡ്‌നി സ്‌റ്റോണ്‍. പുതിയ കാലത്തെ ജീവിതശൈലിയും ജോലികളുടെ സ്വഭാവവും മാറിയതോടെ കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അസുഖങ്ങള്‍ ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ ആളുകളെ തേടിയെത്താൻ തു‌‌ടങ്ങി. ഇന്ത്യയിൽ കിഡ്‌നി സ്‌റ്റോണ്‍ പ്രശ്‌നങ്ങളുമായി കൂടുതല്‍ എത്തുന്നത് യുവാക്കളാണെന്നാണ് വിദ​ഗ്തർ പറയുന്നത്. ജീവിതശൈലി തന്നെയാണ് ഇതിനു കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

A lady suffering from Abdominal pain
"ചുമ്മാ ഒരു ഹായ് പറയൂ, ലോകം മാറുന്നതു കാണാം"- വിഡിയോ

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകൾ, ചായ, കാപ്പി എന്നിവയെല്ലാം മൂത്രത്തിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

A lady suffering from Abdominal pain
'പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് വിട്ടാൽ മാതാപിതാക്കളുടെ ഉത്തരവാദിത്തം തീരുമോ?, വിവാഹത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ ​ഗ്രാഫ് താഴോ‌ട്ടോ?'

ജങ്ക് ഫുഡ് മാത്രമല്ല വില്ലന്‍

എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ജങ്ക് ഫുഡ് മാത്രമല്ല വില്ലനാകുന്നത്. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണശീലം എന്ന ആത്മവിശ്വാസത്തില്‍ നാം അമിതമായി കഴിക്കുന്ന ഭക്ഷണവും വില്ലനാകാറുണ്ട്. ഹെല്‍ത്തി ഫുഡ് എന്ന് വിശ്വസിക്കുന്ന ചീര, ബീറ്റ്‌റൂട്ട്, ബദാം, മധുരക്കിഴങ്ങ് എന്നിവയിലെല്ലാം ധാരാളം ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. മൂത്രത്തില്‍ കല്ലുണ്ടാകാനുള്ള പ്രധാന ഘടങ്ങളിലൊന്ന് ഓക്‌സലേറ്റുകളാണ്. ഭക്ഷണത്തില്‍ കാല്‍സ്യം കുറവാണെങ്കില്‍, ശരീരം കൂടുതല്‍ ഓക്‌സലേറ്റുകള്‍ ആഗിരണം ചെയ്യും, ഇത് അപകടസാധ്യത വര്‍ധിപ്പിക്കും.

സപ്ലിമെന്റുകളും വില്ലനാകും

കാല്‍സ്യം, പ്രോട്ടീന്‍ പൗഡറുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ സപ്ലിമെന്റുകളുടെ അമിത ഉപയോഗം കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകും.

Summary

The doctors points out that today's young people consume all the drinks that can cause Kidney stone at various times of the day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com