വിറ്റാമിനുകളുടെ കുറവ് മധുരക്കൊതി ഉണ്ടാക്കാം
വെറുതെയിരിക്കുമ്പോൾ മധുരം കഴിക്കാനുള്ള ഒരു കൊതി തോന്നാറുണ്ടോ? ഇത് സ്വാഭാവികമായി കണ്ട് നിസാരമാക്കരുതെന്നാണ് വിദഗ്ധർ പറയുന്നുത്. ശരീരത്തിലെ ചില പോഷകങ്ങളുടെ അഭാവത്തെയാകാം ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും. വിറ്റാമിന്‍ ബി 1 (തയാമിൻ), വിറ്റാമിന്‍ ബി 2 (റൈബോഫ്ലേവിൻ), വിറ്റാമിന്‍ ബി 3 (നിയാസിൻ), വിറ്റാമിന്‍ ബി12, അല്ലെങ്കിൽ വിറ്റാമിന്‍ ബി 5 (പാൻ്റോതെനിക് ആസിഡ്) എന്നിവയുടെ കുറവ് മധുരത്തോട് ആസക്തി ഉണ്ടാക്കും. ഊർജ്ജം നിലനിർത്താൻ ബി വിറ്റാമിനുകൾ സഹായിക്കും.
കൂടാതെ രക്തത്തിലെ ക്രോമിയത്തിന്‍റെ അഭാവത്തെയും മധുരത്തോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ക്രോമിയം സഹായിക്കുന്നു.
ബ്രോക്കളി, മുന്തിരി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ലീന്‍ മാംസ്യങ്ങള്‍ എന്നിവയില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, സൾഫർ തുടങ്ങിയ ധാതുക്കളുടെ കുറവു മൂലവും മധുരത്തോട് ആസക്തി ഉണ്ടാകാം.
Sugar Cravings may indicate some vitamin defiency
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

