

ഉറക്കത്തിനിടെ കൊക്കയിലേക്കോ അല്ലെങ്കിൽ കുഴിയിലേക്കോ വീഴുന്നതായി തോന്നിയിട്ടുണ്ടോ? സ്ലീപ് പാരലിസീസ്, ഹിപ്പ്നിക്ക് ജെർക്ക് കാരണമാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത്. ഉറക്കത്തിനിടെ ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായി കേൾക്കുകയും അനുഭവിക്കുകയും ചെയ്യുക, എന്നാൽ അനങ്ങാനോ പ്രതികരിക്കാനോ സാധിക്കാത്ത അവസ്ഥയാണ് സ്ലീപ് പാരലിസീസ്.
ഉറക്കത്തിനിടെ ഞെട്ടുന്ന അവസ്ഥയുമുണ്ട്. ഉറങ്ങി കിടക്കുന്നവർ ചിലപ്പോൾ അത് അറിയില്ലെങ്കിൽ പോലും. ഉറക്കത്തിൽ സംഭവിക്കുന്ന ഒരു വിചിത്രമായ പ്രക്രിയയാണ് ഹിപ്പ്നിക്ക് ജെർക്ക് (Hypnic Jerk).
അഗാധമായ ഉറക്കത്തിനിടെ പെട്ടെന്നുള്ള കുലുക്കം അല്ലെങ്കിൽ താഴേക്ക് വീഴുന്ന പോലെയുള്ള തോന്നൽ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ ഹിപ്പ്നിക്ക് ജെർക്ക് ഉണ്ടാകുന്നത്.
ചിലര്‍ക്ക് ആഴത്തിലുള്ള കുഴിയിലേക്ക് വീഴുന്നത് പോലെയോ അല്ലെങ്കില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിട്ടും കിടക്കയില്‍ നിന്ന് എഴുന്നേൽക്കാൻ സാധിക്കാത്തത് പോലെയും തോന്നാം. എന്നാല്‍ ഇത് വളരെ കുറച്ച് സെക്കന്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന അവസ്ഥയാണ്. ഇത് ചിലരില്‍ ഭീതിജനകമായ അവസ്ഥ സൃഷ്ടിക്കാം.
ഇതിന് പിന്നിലെ കാരണം കണ്ടാത്താൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും കൃത്യമല്ലാത്ത ഉറക്കം, മാനസിക സമ്മർദ്ദം, ഉറക്ക തകരാറുകൾ, ഉത്കണ്ഠ തുടങ്ങിയ കാരണങ്ങളാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates