ശ്വാസമെടുക്കാൻ പ്രയാസം...ഹൃദയമിടിപ്പ് കൂടി, വേനൽച്ചൂട് ഉത്കണ്ഠയെ ട്രിഗർ ചെയ്യുന്നതിങ്ങനെ

ചൂടുകൂടുമ്പോൾ ശരീരത്തിലെ മെലറ്റോണിൻ്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ദൈനംദിന സർക്കാഡിയൻ താളത്തെ താറുമാറാക്കും.
Summer Anxiety
Summer AnxietyMeta AI Image
Updated on
1 min read

കാലാവസ്ഥ മാറ്റങ്ങൾ നമ്മെ ശാരീരികമായും മാനസികമായും വലിയരീതിയിൽ ബാധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ചിലരിൽ ഈ കഠിനമായ വേനൽച്ചൂട് ഉത്കണ്ഠയെ ട്രിഗർ ചെയ്യാമെന്ന് വിദഗ്ധർ പറയുന്നു. 'സമ്മർ ആങ്സൈറ്റി' എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

എന്താണ് സമ്മർ ആങ്സൈറ്റി?

പേരുപോലെ ചൂടാണ് പ്രശ്നം.., ചൂടുകൂടുന്നത് ഹോർമോണുകളെ ഉൾപ്പെടെ ശരീരത്തിലെ പല പ്രവർത്തനങ്ങളുടെയും താളം തെറ്റിക്കും. ഇത് ശാരീരികമായി ക്ഷീണവും മാനസികമായി സമ്മർദവും ഉണ്ടാക്കാം. ഇത് ഉത്കണ്ഠയെ ട്രിഗർ ചെയ്യാനും കാരണമാകും.

സമ്മർ ആങ്സൈറ്റിയെ ട്രിഗർ ചെയ്യുന്ന ചില ഘടകങ്ങൾ

ചൂടുകൂടുമ്പോൾ ശരീരത്തിലെ മെലറ്റോണിൻ്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ദൈനംദിന സർക്കാഡിയൻ താളത്തെ താറുമാറാക്കും. ഉറക്കം കൂടുതൽ പ്രയാസമുള്ളതാക്കുന്നു.

മാത്രമല്ല, ചൂടു കൂടുന്നത് സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവു കൂട്ടുന്നു. ഇത് വർധിച്ച ഹൃദയമിടിപ്പ്, ഓക്കാനം, ക്ഷീണം, ഉറക്കപ്രശ്നങ്ങൾ എന്നിവയക്ക് കാരണമാകാം. ഈ ലക്ഷണങ്ങൾ ഒരു പാനിക് അറ്റാക്ക് പോലെ ചിലരിൽ അനുഭവപ്പെടാറുണ്ട്. വേനൽക്കാലത്ത് ഉണ്ടാകുന്ന നിർജ്ജലീകരണം, അലർജി രോ​ഗങ്ങൾ എന്നിവ ശ്വാസതടസം, നെഞ്ചിടിപ്പ്, അസ്വസ്ഥത എന്ന ഉണ്ടാക്കും, ഇതും ഉത്കണ്ഠ കൂട്ടും.

ശാരീരിക ഘടകങ്ങൾക്കപ്പുറം സാമൂഹിക സമ്മർദങ്ങളും ചിലരിൽ മാനസിക സമ്മർദത്തിന് കാരണമാകാം. വേനൽക്കാലത്ത് പകലുകളുടെ ദൈർഘ്യം കൂടുതലായതിനാൽ സാമൂഹിക ഇടപെടൽ വർധിപ്പിക്കും. സോഷ്യൽ ആങ്സൈറ്റി, അ​ഗോറാഫോബിയ പോലുള്ള അവസ്ഥകളുള്ളവരിൽ ഇത്തരം ഒത്തുകൂടലുകളും സമ്മർദം ഉണ്ടാക്കും. ഇത് ഉത്കണ്ഠ പ്രശ്നങ്ങൾ വർധിപ്പിക്കുന്നു.

കൂൾ ആകൂ!

  • ഈർപ്പമുള്ളവും ചൂടുള്ളതുമായി അന്തരീക്ഷത്തിൽ ശ്വാസതടസങ്ങളും നിർജ്ജലീകരണവും അനുഭവപ്പെടാം. ശ്വാസതടസം ഉത്കണ്ഠ അനുഭവപ്പെടാൻ കാരണമാകാറുണ്ട്. വേനൽക്കാലത്ത് ശ്വസനരീതികൾ പരിശീലിക്കുന്നത് നമ്മുടെ ശ്വസനം സാവധാനത്തിലും ആഴത്തിലാക്കാനും സഹായിക്കും. ഇത് ഉത്കണ്ഠ കുറയ്ക്കും.

Summer Anxiety
മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ, ക്ലിയർ സ്കിൻ കിട്ടാൻ ഇവയെ അകറ്റിനിർത്താം
  • വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നിർജ്ജലീകരണത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ ലഘൂകരിക്കും. പകൽ സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുക.

  • ഉത്കണ്ഠയും ചൂടും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

  • വേനൽക്കാലത്ത് മദ്യം ഒഴിവാക്കുന്നത് നിർജ്ജലീകരണം കുറയ്ക്കാൻ സഹായിക്കും.

Summer Anxiety
ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ജീവിക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്! ഡോക്ടറുടെ വൈറൽ കുറിപ്പ്

ചൂട് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ വഷളാക്കുമെന്ന് അറിയുന്നത് വേനൽക്കാലത്തുണ്ടാകുന്ന ഉത്കണ്ഠ ലക്ഷണങ്ങൾ തിരിച്ചറിയാനും നിരീക്ഷിക്കാനും നമ്മെ സഹായിക്കും.

Summary

Summer and anxiety

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com