കണ്ടില്ലെന്ന് നടിക്കരുത്, സ്തനാര്‍ബുദ ലക്ഷണങ്ങള്‍ വളരെ വ്യക്തമാണ്

സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണവും ഏറ്റവും പ്രധാനപ്പെട്ട ലക്ഷണവുമാണ് സ്തനത്തിൽ പുതിയതായി പ്രത്യക്ഷപ്പെടുന്ന മുഴ
Breast Cancer
Breast CancerPexels
Updated on
2 min read

ന്ത്യയിൽ കാൻസർ മരണങ്ങളിൽ ഏറിയ പങ്കും സ്തനാർബുദം മൂലമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രാരംഭത്തിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാമെന്നിരിക്കെ, സൂക്ഷ്മമായ ലക്ഷണങ്ങളെ പലരും അവഗണിക്കാറുണ്ടെന്ന് കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റ്, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി ജോസഫ് വ്യക്തമാക്കുന്നു.

സ്വയം പരിശോധന വളരെ പ്രധാനമാണ്. 20 വയസു കഴിയുമ്പോൾ മുതൽ സ്ത്രീകൾ സ്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് സ്വയം അവബോധമുള്ളവരായിരിക്കണം. 40 വയസു കഴിഞ്ഞവർ വർഷത്തിൽ ഒരിക്കൽ മാമോ​ഗ്രാം പരിശോധന ചെയ്യുകയും വേണമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണവും ഏറ്റവും പ്രധാനപ്പെട്ട ലക്ഷണവുമാണ് സ്തനത്തിൽ പുതിയതായി പ്രത്യക്ഷപ്പെടുന്ന മുഴ. എല്ലാ മുഴകളും കാൻസർ ലക്ഷണമായിരിക്കണമെന്നില്ല. എന്നാൽ 80 ശതമാനം വേദനയില്ലാത്ത വളരുന്ന മുഴകൾ സ്തനത്തിലോ കക്ഷത്തിലോ ഉണ്ടായാൽ, അത് ഒരിക്കളും തള്ളിക്കളയരുതെന്ന് ഡോ. ജോജോ വി. ജോസഫ് പറയുന്നു. മാത്രമല്ല, സ്തനത്തിന്റെ വലിപ്പത്തിലോ ആകൃതിയിലോ വരുന്ന മാറ്റങ്ങളും പ്രധാനമാണ്.

മറ്റ് ലക്ഷണങ്ങൾ

  • തൊലി കട്ടിപിടിക്കുക. സ്തനങ്ങളുടെ പുറമെയുള്ള തൊലി ഓറഞ്ചിന്റെ തൊലി പോലെ ആവുക.

  • നിപ്പിളിന് ചുറ്റുമുള്ള തൊലി പോവുക അല്ലെങ്കില്‍ നിപ്പിള്‍ അകത്തേറ്റ് ഉള്‍വലിയുക.

  • കോളർബോണിലോ കക്ഷത്തിനോ സമീപം നീർവീക്കം സ്തനാർബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്.

  • മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവങ്ങൾ. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കണ്ടാൽ ഡോക്ടറിനെ വിവരമറിയിക്കണം.

സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് സ്വയം സ്തന പരിശോധന (SBE). അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലൂടെയും കൃത്യമായി പാലിക്കുന്നതിലൂടെയും സ്തനാർബുദത്തെ നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയും.

സ്തന പരിശോധന എപ്പോള്‍ ചെയ്യണം

നിങ്ങളുടെ ആർത്തവചക്രം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള സമയമായിക്കണം തിരഞ്ഞെടുക്കേണ്ടത്. ഓരോ മാസവും സ്ഥിരമായ ഒരു സമയം തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

സ്തന പരിശോധന എങ്ങനെ ചെയ്യണം

  • നിങ്ങളുടെ കൈകൾ വശങ്ങളിൽ വച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുക. സ്തനങ്ങളുടെ വലുപ്പത്തിലോ ആകൃതിയിലോ ചർമത്തിന്റെ ഘടനയിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.‌

  • നിങ്ങളുടെ തലയുടെ മുകളിൽ കൈകൾ ഉയർത്തി അതേ മാറ്റങ്ങൾ നിരീക്ഷിക്കുക.

Breast Cancer
'പൊറോട്ട കാന്‍സര്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടില്ല, പക്ഷെ... ', കാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • നേരെ കിടക്കുക. ഒരു ചെറിയ തലയിണയോ മടക്കിയ ടൗവ്വലോ ഉപയോ​ഗിച്ച് തോളിനോട് ചേർത്ത് വെക്കുക. കൈകൾ ഉപയോ​ഗിച്ച് സ്തനങ്ങൾ ക്ലോക്‌വൈസിൽ പരിശോധിക്കുക.

  • ഇരു കക്ഷങ്ങളും പരിശോധിക്കുക. ലിംഫ് ഭാ​ഗത്ത് ഏതെങ്കിലും തരത്തിൽ തടിപ്പ്, വേദന, അസാധാരണമായ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുമായി ബന്ധപ്പെടുക.

Breast Cancer
കേരളത്തില്‍ കാന്‍സര്‍ കേസുകള്‍ കൂടുന്നു, പിന്നിൽ അ‍ഞ്ച് കാരണങ്ങള്‍

സ്തനാരോ​ഗ്യത്തിനായി എല്ലാ പ്രായത്തിലുള്ള സ്ത്രീകളും നിർബന്ധമായി ചെയ്‌തിരിക്കേണ്ടതാണ് സ്വയം സ്തന പരിശോധന. വീട്ടിലിരുന്ന് ലളിതമായി ചെയ്യാവുന്ന ഈ സ്തന പരിശോധന രോ​ഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിച്ച് മാറ്റാനും സഹായിക്കും. ബോധവൽക്കരണമാണ് പ്രാഥമിക പ്രതിരോധ നടപടി. കൂടുതൽ ബോധവൽക്കരണം നടത്തുന്നതിലൂടെ സ്തനാർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും രോ​ഗ നിർണയം നടത്താനും സാധിക്കും.

Summary

Breast Cancer Awareness Month: Symptoms of Breast Cancer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com