കേരളത്തില്‍ കാന്‍സര്‍ കേസുകള്‍ കൂടുന്നു, പിന്നിൽ അ‍ഞ്ച് കാരണങ്ങള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ട് സംസ്ഥാനങ്ങള്‍ കേരളവും ത്രിപുരയുമാണ്.
Kerala Cancer cases
Kerala CancerExpress photo, pexels
Updated on
1 min read

കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ കൂടാന്‍ പ്രധാനമായും അഞ്ച് കാരണങ്ങളാണുള്ളതെന്ന് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് , സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി ജോസഫ് സമകാലിക മലയാളത്തോട് പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ട് സംസ്ഥാനങ്ങള്‍ കേരളവും ത്രിപുരയുമാണ്.

ആയുര്‍ദൈര്‍ഘ്യം

ആയുര്‍ദൈര്‍ഘ്യം ഒരു പ്രധാന ഘടകമാണ്. പ്രായം കൂടുന്തോറും കാന്‍സറിന് മാത്രമല്ല, എല്ലാത്തരം രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിക്കുന്നു. 1940-കളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആയുര്‍ദൈര്‍ഘ്യം ശരാശരി 37 വയസായിരുന്നെങ്കില്‍ കേരളത്തില്‍ അത് 40 വയസുവരെയായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അത് 80 വയസിന് മുകളിലാണ്. ഇത് കാന്‍സര്‍ സാധ്യത കേരളത്തില്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

വ്യായാമം

'എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാം'- എന്നായിരുന്നു നമ്മുടെ പഴമക്കാരുടെ രീതി. നമ്മുടേത് കാര്‍ഷിക സംസ്‌കാരമായിരുന്നു. ശരീരം കൊണ്ട് കഠിനമായി അധ്വാനിക്കുകയും അതുപോലെ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് പല്ലു മുറിയെ ഭക്ഷണം കഴിക്കുക എന്ന രീതി മാത്രം നിലനിന്നു. അധ്വാനിക്കുക അല്ലെങ്കില്‍ വ്യായാമം എന്ന രീതി തീരേ കുറഞ്ഞു. ഇത് കാന്‍സര്‍ സാധ്യത വലിയ തോതില്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

പുകവലി, മദ്യപാനം

കാന്‍സര്‍ ഉണ്ടാകാനുള്ള നമ്പര്‍ വണ്‍ കാരണം പുകയിലയുടെ ഉപയോഗമാണ്. കാലം മാറിയതോടെ ഉദാസീനമായ ജീവിതശൈലിക്കൊപ്പം പുകവലി, മദ്യപാനം പോലുള്ള ശീലങ്ങള്‍ വളരെ സാധാരണമായി. പുകയിലയുടെ ഉപയോഗം കാരണം ഏതാണ്ട് 60 ശതമാനത്തോളമുള്ള കാന്‍സറിന് കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Kerala Cancer cases
സിങ്ക് കുറഞ്ഞാൽ കുടലിന് പ്രശ്നമാണ്, ഡയറ്റിൽ ചേർക്കാം കക്കയും പോർക്കും മട്ടനും

ഭക്ഷണസംസ്കാരം

ഫാസ്റ്റ് ഫുഡ് സംസ്കാരം മലയാളികളുടെ ആരോഗ്യത്തെ വലിയൊരു ശതമാനവും തകര്‍ക്കുന്നതാണ്. യുവാക്കളാണ് ഏറ്റവും കൂടുതല്‍ ഈയൊരു രീതിയിലേക്ക് വരുന്നത്. ബര്‍ഗറിനുള്ളില്‍ വയ്ക്കുന്ന പാറ്റി, അതാണ് നമ്മള്‍ ഏറ്റവും സാധാരണമായി കഴിക്കുന്ന പ്രോസസ്ഡ് ഫുഡ്. അത് വളരെ ചെറുപ്പം മുതല്‍ കുട്ടികള്‍ക്കും കൊടുത്തു തുടങ്ങുകയാണ്. പ്രോസസ്ഡ് മാംസം അമിതമായി കഴിക്കുന്നത് അത്രയും വേഗത്തില്‍ കാന്‍സര്‍ സാധ്യതയും കൂട്ടുന്നു. ഉരുളക്കിഴങ്ങ് ചിപിസ് അല്ലെങ്കില്‍ ഫ്രെഞ്ച് ഫ്രൈസ് എന്നിവയൊക്കെ കുട്ടികള്‍ ഉള്‍പ്പെടെ കഴിക്കുന്നത് അപകടമാണ്.

Kerala Cancer cases
'പൊറോട്ട കാന്‍സര്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടില്ല, പക്ഷെ... ', കാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റെക്കോര്‍ഡിങ് സംവിധാനം

മറ്റൊന്ന് കേരളത്തില്‍ മികച്ചൊരു റെക്കോര്‍ഡിങ് സംവിധാനം ഉണ്ട്. കേരളത്തില്‍ എല്ലാ കാന്‍സര്‍ കേസുകളും സംസ്ഥാന ആരോഗ്യ സംവിധാനം അറിയുകയും അത് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പോലെ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നില്ല. അപ്പോള്‍ സ്വഭാവികമായും ഇവിടെ എണ്ണം കൂടുതലായിരിക്കും.

Summary

Why Cancer cases rise in Kerala. Five Reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com